പത്തനംതിട്ട∙ കിടപ്പറ ദൃശ്യം ഭർത്താവ് അശ്ലീല വെബ് സൈറ്റുകൾക്ക് വിറ്റതായി ഭാര്യയുടെ പരാതി. കൗൺസിലിങിന് നിർബന്ധിച്ചപ്പോൾ ക്രൂരമായി മർദിച്ചു. വിദേശത്തുനിന്ന് നാട്ടിലെത്തിയാണ് യുവതി പരാതി നൽകിയത്. ക്രൂരമർദനം ഏറ്റ യുവതി നിലവിൽ ചികിത്സയിലാണ്. കൊല്ലം ജില്ലക്കാരാണ് ദമ്പതികൾ. തനിക്ക് കാണാനെന്ന േപരിലാണ് ഭർത്താവ് ഭാര്യയുടെ ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് സൈറ്റുകൾക്ക് വിൽക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കളാണ് യുവതിയെ വിവരം അറിയിച്ചത്. കൗൺസിലിങ് നൽകി ശരിയാക്കാമെന്ന ധാരണയിൽ യുവതി ഭർത്താവിനെ നാട്ടിലെത്തിച്ചു.കൗൺസിലിങിന് രണ്ടു ദിവസം കൊണ്ടുപോയി. മൂന്നാം ദിവസം ഭർത്താവ് ക്രൂരമായി മർദിച്ചതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫോൺ സംഭാഷണം അടക്കമുള്ള തെളിവുകളോടെയാണ് യുവതി പരാതി നൽകിയത്
കിടപ്പറ ദൃശ്യം അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു; കൊല്ലത്ത് ഭർത്താവിനെതിരെ ഭാര്യയുടെ പരാതി