ക്രൂരമായമര്‍ദ്ദനം സോഷ്യല്‍മീഡിയാവഴി അവര്‍തന്നെ പ്രചരിപ്പിച്ചു

കൊച്ചി ‘മര്യാദയ്ക്ക് നടന്നില്ലെങ്കില്‍ ഇനിയും കിട്ടുമെടാ….*&%####’, പത്താം ക്ലാസുകാരനെ വളഞ്ഞിട്ട് മര്‍ദിച്ച സഹപാഠികള്‍ കൂടിയായ നാലംഗ സംഘം വിളിച്ചു പറഞ്ഞത് ഇങ്ങനെയാണ്. മാത്രമല്ല, മര്‍ദനത്തിന്റെ ദൃശ്യങ്ങര്‍ ചിത്രീകരിച്ച് ഇവര്‍ പ്രചരിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ഥികള്‍ക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ ഉള്‍പ്പെട്ടവര്‍ മാതാപിതാക്കള്‍ക്കൊപ്പം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാകണം. ആക്രമണം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റും അറിയിച്ചു. സംഭവത്തില്‍ ഇന്ന് സ്‌കൂള്‍ പിടിഎ യോഗം ചേരുന്നുണ്ട്.
ഇതേ സ്‌കൂളില്‍ വിവിധ ഡിവിഷനുകളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണു മര്‍ദനമേറ്റയാളും മര്‍ദിച്ചവരും. ഈ മാസം 16ന് സ്‌കൂളിലുണ്ടായ തര്‍ക്കത്തിനു പിന്നാലെ പിറ്റേന്നാണു ക്രൂമര്‍ദനം ഉണ്ടായത് എന്നാണു വിവരം. സ്‌കൂള്‍ വിട്ടതിനുശേഷം വൈകിട്ട് നാലരയോടെ പുറത്തുള്ള ഇടവഴിയില്‍ വച്ചായിരുന്നു സംഭവം. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ഇവര്‍ മര്‍ദിച്ചതും വിഡിയോ ചിത്രീകരിച്ചതും എന്നാണു പുറത്തുവരുന്നത്. ആക്രമിക്കുന്നതിനു മുമ്പു തന്നെ സംഘം വിദ്യാര്‍ഥിക്കു ചുറ്റും നടന്നു പരിഹസിക്കുകയും ആര്‍ത്തു ചിരിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ പല തവണ മര്‍ദിക്കുന്നതു പോലെ നടിക്കുകയും ചെയ്തു. ഇതിനിടെയാണു കേസിലെ ഒന്നാം പ്രതി വിദ്യാര്‍ഥിയുടെ ഇടത്തേ കവിളില്‍ ആഞ്ഞിടിക്കുന്നത്. പിന്നാലെ മറ്റുള്ളവരും മര്‍ദനത്തില്‍ പങ്കു ചേരുകയായിരുന്നു. മുഖത്തും തലയിലും അടിക്കുന്നതും ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനുശേഷവും വിദ്യാര്‍ഥികള്‍ ആര്‍ത്തു ചിരിക്കുന്നുണ്ട്. ഇതിനിടെയാണു ഭീഷണിപ്പെടുത്തി അസഭ്യം പറയുന്നത്. ഇക്കാര്യം എഫ്‌ഐആറിലും രേഖപ്പെടുത്തിയിട്ടുണ്ട്.