സെന്തൂരപ്പൂവ് കൊഴിഞ്ഞു, അവസാന ഗാനവും മലയാളത്തിൽ
വിഖ്യാത ചലച്ചിത്ര പിന്നണി ഗായിക എസ്. ജാനകി വിട പറയുമ്പോൾ പാട്ടിന്റെ 60വർഷം കൂടി പടിയിറങ്ങി . പതിമൂന്നോളം ഭാഷകളിലായി പടുത്തുയർത്തിയ വിശാലമായ ഗാനസാമ്രാജ്യം ആയിരുന്നു അത്. പഴയ ആന്ധ്രപ്രദേശിൽ ഗുണ്ടൂർ ജില്ലയിലെ കൊച്ചുഗ്രാമത്തിൽ ജനിച്ച എസ്. ജാനകി കുട്ടിക്കാലം തൊട്ട് സംഗീത വഴികളിലാണ് സഞ്ചരിച്ചത്. ഭൈരസ്വാമി എന്ന സംഗീതജ്ഞന്റെ കീഴിൽ സംഗീത പഠനം ആരംഭിച്ചെങ്കിലും പത്താം വയസിൽ ഗുരുവിന്റെ വിയോഗത്തോടെ അവസാനിപ്പിക്കേണ്ടിവന്നു.അമ്മാവൻ ഡോ. ചന്ദ്രശേഖർ നൽകിയ പ്രോത്സാഹനവുമായി മദ്രാസിലേക്ക് വണ്ടി കയറിയത് ഗാന ചരിത്രം ആയി…