അഞ്ച് മരണം, ഏഴ് പേരെ കാണാനില്ല; വയനാട് രക്ഷാപ്രവര്‍ത്തനത്തിന് NDRF സംഘവും, തെരച്ചില്‍ തുടരുന്നു
കല്‍പറ്റ: വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. തുരങ്ക പാതയുടെ പദ്ധതി പ്രദേശത്തിന് സമീപമുണ്ടായ അപകടത്തില്‍ ഇതുവരെ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്പത് പേരെ രക്ഷപ്പെടുത്തി, ഏഴ് പേരെ ഇനിയും കണ്ടെത്താനുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനും തെരച്ചിലിനുമായി എന്‍ഡിആര്‍എഫ് സംഘവും സ്നിഫര്‍ ഡോഗും എത്തിയിട്ടുണ്ട്. കാണാതായവര്‍ മണ്ണിന് അടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നാണ് സംശയം. രക്ഷാപ്രവര്‍ത്തനത്തിനിടെയ മേപ്പാടി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ക്കും പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ വയനാട് ജില്ലയില്‍ കനത്ത…