പിഎസ്‌സി പട്ടികയിൽ അനധികൃതമായി മക്കളെ തിരുകികയറ്റി; ചെയർമാനെ സസ്‌പെൻഡ് ചെയ്ത് ഗവർണർ

ബംഗളൂരു: പിഎസ്‌സി പട്ടികയിൽ മക്കളെ അനധികൃതമായി തിരുകിക്കയറ്റിയതിൽ പിഎസ്‌സി ചെയർമാന് സസ്‌‌പെൻഷൻ. കർണാടക പിഎസ്‌സി ചെയർമാൻ ശിവശങ്കരപ്പ എസ്. സഹുകറിനെതിരെയാണ് ഗവർണറുടെ നടപടി. ഇൻഡസ്ട്രിയൽ എക്‌സ്റ്റൻഷൻ ഓഫീസർ തസ്‌തികയിലേയ്ക്കുള്ള പട്ടികയിലാണ് പെൺമക്കളെ ഉൾപ്പെടുത്തിയത്. മക്കളായ സുമയെ സംവരണ ക്വാട്ടയിലും അനുരാധയെ ജനറൽ വിഭാഗത്തിലുമാണ് പരിഗണിച്ചത്. കേസ് സുപ്രീം കോടതിയിലേയ്ക്ക് വിടാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്തിരിക്കുകയാണ് ഗവർണർ.   ഉത്തരവിൽ അടുത്ത നടപടി വരുന്നതുവരെ ചുമതലയിൽ നിന്ന് വിട്ടുനിൽക്കാൻ ഗവ‌ർണർ താവർചന്ദ് ഗെലോട്ട് ശിവശങ്കരപ്പയോട് നിർദേശിച്ചു. താൻ നേതൃത്വം…

Read More

ഹോർമുസിൽ ഇറാൻ ആക്രമണം; യുഎഇ ടാങ്കറിലെ ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ യുഎഇ ടാങ്കറുകൾക്കുനേരെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ ഒരു ഇന്ത്യൻ ക്രൂ അംഗം കൊല്ലപ്പെട്ടു. ആറ് ഇന്ത്യക്കാരും രണ്ട് യുക്രെയ്ൻ സ്വദേശികളുമുൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. ടെഹ്‌റാനിൽ യുഎസ് നടത്തിയ ആക്രമണത്തെത്തുടർന്നാണ് ഇറാൻ തിരിച്ചടിച്ചത്. മൊംബാസ, അൽ ബഹിയാഹ് എന്നീ ടാങ്കറുകൾക്കുനേരെയാണ് ആക്രമണമുണ്ടായത്. ഒമാനി ജലപാതയിലൂടെ കടന്നുപോകുന്നതിനിടെ ഇറാനിയൻ ക്രൂസ് മിസൈലുകൾ ടാങ്കറുകളിൽ പതിക്കുകയായിരുന്നു. ഇറാന്റെ ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്ന് യുഎഇ പ്രസ്‌താവനയിൽ ആരോപിച്ചു. ആക്രമണം പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും…

Read More

ഹോർമുസിനെ അമേരിക്ക ‘സംരക്ഷിക്കുമെന്ന്’ ട്രംപ്; ഇറാന് മേൽ വീണ്ടും നാവിക ഉപരോധം

ന്യൂയോർക്ക്: വീണ്ടും യുദ്ധഭീതി പരത്തി ഇറാന് മേലുള്ള നാവിക ഉപരോധം അമേരിക്ക പുന:സ്ഥാപിച്ചു. അമേരിക്ക ഹോർമുസ് കടലിടുക്കിന്റെ “സംരക്ഷകരാകുമെന്നും” ചരക്കു കപ്പലുകൾക്ക് 20 ശതമാനം തീരുവ ചുമത്തുമെന്നും പ്രസി‍ഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലും ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.   “ഞങ്ങൾ ഇറാനിയൻ ഉപരോധം പുനഃസ്ഥാപിക്കുകയാണ്, അമേരിക്ക ഇനി മുതൽ ‘ഹോർമുസ് കടലിടുക്കിന്റെ സംരക്ഷകൻ’ എന്ന് അറിയപ്പെടും. എന്നാൽ, ഈ മേഖലയ്ക്ക് സുരക്ഷയും സംരക്ഷണവും നൽകുന്നതിന് ആവശ്യമായി വരുന്ന എല്ലാ ചെലവുകൾക്കുമായി,…

Read More

ആറുവയസുകാരിയെ കൊണ്ട് കാറോടിപ്പിച്ച് പൊലീസുകാരൻ: നിയമം പഠിപ്പിച്ച് നാട്ടുകാരും

ഹൈദരാബാദ്: ആറുവയസുകാരിയെ കൊണ്ട് കാറോടിപ്പിക്കുന്ന പൊലീസുകാരന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഹൈദരാബാദിലാണ് സംഭവം. പൂജാരി തിരുപ്പതി എന്ന സബ് ഇൻസ്‌പെക്ടറാണ് ആറുവയസുള്ള കൊച്ചുമകളെ കൊണ്ട് കാർ ഓടിപ്പിച്ചത്. തിരക്കേറിയ റോഡിലൂടെയായിരുന്നു പൊലീസുകാരന്റെ അതിരുവിട്ട ഡ്രൈവിങ് പരിശീലനം. ഡ്രൈവിങ് സീറ്റിൽ കുട്ടിയും അടുത്ത സീറ്റിൽ പൊലീസുകാരനുമാണ് ഇരുന്നത്. തിരക്കേറിയ റോഡിൽ പതുക്കെ കാർ നീങ്ങിയതോടെ പിന്നിലുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെയായി. ഇതോടെ നാട്ടുകാർ ചോദ്യം ചെയ്ത് രം​ഗത്ത് വന്നു. നിയമലംഘനത്തിന്റെ ദൃശ്യങ്ങളും പകർത്തി. എന്നാൽ പ്രതിഷേധങ്ങളെ പൊലീസുകാരൻ മുഖവിലയ്ക്ക് എടുത്തില്ല. ഒരു…

Read More

സ്‌കൂട്ടറിൽ പോകുന്നതിനിടെ തർക്കം; നടുറോഡിൽ പോലീസുകാരൻ ഭാര്യയെ വെടിവെച്ചുകൊന്നു

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ കല്യാൺപുരിയിൽ ഭർത്താവ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി. ഡൽഹി പോലീസ് കോൺസ്റ്റബിളായ മനീഷ് ഭാട്ടിയാണ് ഭാര്യ പ്രിയങ്കയെ (26) കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.സ്‌കൂട്ടറിൽ യാത്രചെയ്യുന്നതിനിടെ ഉണ്ടായ തർക്കത്തെത്തുടർന്ന് പ്രിയങ്കയെ നടുറോഡിൽ ആക്രമിച്ചതിനുശേഷം കടന്നുകളയുകയായിരുന്നു. അധ്യാപികയായ പ്രിയങ്കയുടെ ജന്മദിനത്തിലായിരുന്നു ദാരുണ സംഭവം നടന്നത്.വഴിയാത്രക്കാരൻ പരുക്കേറ്റ നിലയിലുള്ള പ്രിയങ്കയെ സമീപത്തെ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹി പോലീസിലെ ആന്റി ഓട്ടോ തെഫ്റ്റ് സ്‌ക്വാഡ് അംഗമാണ് മനീഷ്. പ്രതിക്കായി…

Read More

നേപ്പാളിൽ ജെൻസി വീണ്ടും തെരുവിൽ

കാഠ്മണ്ഡു: വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബാലേന്ദ്ര ഷായുടെ ഭരണകൂടത്തിനെതിരെ നേപ്പാളിൽ ജനരോഷം. ഒരു ബൈക്ക് ടാക്സി ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവമാണ് കാഠ്മണ്ഡുവിൽ പെട്ടന്നുള്ള യുവജന പ്രതിഷേധത്തിന് വഴിവെച്ചത്. ഗണേഷ് നേപ്പാളി (25) എന്ന ഡ്രൈവർ, കാഠ്മണ്ഡു മുനിസിപ്പൽ പോലീസ് മോട്ടോർ സൈക്കിളിന്റെ ചക്രം ലോക്ക് ചെയ്തതിൽ പ്രതിഷേധിച്ച് സ്വയം തീകൊളുത്തുകയായിരുന്നു.കഴിഞ്ഞ വ്യാഴാഴ്ച റോഡരികിൽ ഉപഭോക്താവിനെ കാത്തുനിന്ന ഗണേഷിന്റെ ബൈക്കിന് പോലീസ് ചക്രപ്പൂട്ടിട്ടു. ഇതിൽ മനംനൊന്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് വെള്ളിയാഴ്ച ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ഈ…

Read More

കൗമാരക്കാരുടെ പ്രണയം പോക്‌സോ വകുപ്പിൽ പെടുമോ? നിയമത്തിന്റെ ദുരുപയോഗം ശക്തം-കോടതി

ന്യൂഡൽഹി: പ്രണയത്തിലായ കൗമാരക്കാർ ഒളിച്ചോടുന്ന കേസുകളിൽ പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീം കോടതി. കുടുംബത്തിന്റെ മാനം കാക്കാൻ മാതാപിതാക്കൾ ഇത്തരം ക്രിമിനൽ നടപടികൾ ആയുധമാക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കൗമാരക്കാരുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ഈ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. ‘ഒരു പെൺകുട്ടിയും ആൺകുട്ടിയും ഒളിച്ചോടുന്നത് തടയാൻ ഭരണകൂടത്തിന് എങ്ങനെ സാധിക്കും?’ എന്ന് കോടതി ചോദിച്ചു. 15 മുതൽ 18 വയസ്സുവരെയുള്ള പ്രായം വളരെ…

Read More

ജോലിക്ക് പോകും മുൻപ് സ്ത്രീകൾ അടുക്കളയിൽ കയറണം യു.പി.ഗവർണറെ പിന്തുണച്ച് കങ്കണ

വിരുദ്ധ പ്രസ്താവന നടത്തിയ ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേലിനെ പിന്തുണച്ച് നടിയും ബിജെപി എംപിയുമായ കങ്കണാ റണൗട്ട്. കാൺപുരിലെ ഛത്രപതി ഷാഹു ജി മഹാരാജ് സർവകലാശാലയുടെ 41-ാമത് ബിരുദദാന ചടങ്ങിനിടെ വ്യാഴാഴ്ചയാണ് യുപി ഗവർണർ വിവാദ പരാമർശം നടത്തിയത്. ഐഎഎസ് ഓഫീസറോ അധ്യാപികയോ ആകുന്നതിന് മുമ്പ് സ്ത്രീകൾ നല്ല അമ്മമാരാകണമെന്നും ഭക്ഷണം പാചകം ചെയ്യാൻ പഠിക്കണമെന്നുമായിരുന്നു ആനന്ദി ബെൻ പട്ടേൽ പറഞ്ഞത്.യുപി ഗവർണറുടെ പരാമർശത്തിനെതിരെ പലകോണുകളിൽ നിന്നും വിമർശനമുയർന്നിരുന്നു. പിന്നാലെയാണ് കങ്കണാ റണൗട്ട് പിന്തുണയുമായി രംഗത്തെത്തിയത്….

Read More

നാഗാലാൻഡിൽ സ്ഫോടനം : അസാം റൈഫിൾസ് സൈനികന് വീരമൃത്യു,​ നാല് പേർക്ക് പരിക്ക്

കൊഹിമ : നാഗാലാൻഡിൽ ഐ.ഇ.ഡി സ്ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു,​ നാല് സൈനികർക്ക് പരിക്കേറ്റു. നാഗാലാൻഡിലെ സുഖോവിക്ക് സമീപം ചുമൗക്കേദിമയിലാണ് സ്ഫോടനമുണ്ടായത്. അസാം റൈഫിൾസിന്റെ വാഹനത്തിന് സമീപം ഐ.ഇ.ഡി പൊട്ടിത്തെറിക്കുകയായിരുന്നു സ്ഫോടനത്തിൽ അസാം റൈഫിൾസിലെ ഒരു സൈനികൻ വീരമൃത്യു വരിച്ചതായി കൊഹിമയിലെ പ്രതിരോധ വകുപ്പ് പി.ആർ.ഒ സ്ഥിരീകരിച്ചു. പരിക്കേറ്റ സൈനികരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു . സ്ഫോടനത്തിന് പിന്നാലെ മേഖലയിൽ സൈന്യം വ്യാപകമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.

Read More

റെയിൽവേ കോച്ചിനുള്ളിൽ പൂജയും മന്ത്രവാദവും

ന്യൂഡൽഹി: വൈറലായ ‘ആദ്യ രാത്രി കോച്ച്’ വാർത്തകളിൽ ഇടം പിടിച്ചതിന് പിന്നാലെ ട്രെയിനിൽ നിന്നുള്ള മറ്റൊരു അസാധാരണ വീഡിയോയും ഓൺലൈനിൽ ചർച്ചയാകുകയാണ്. ഇത്തവണ, കോച്ചിനുള്ളിൽ മതപരമായ ചടങ്ങ് നടത്തുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എക്സിൽ, പ്രത്യക്ഷപ്പെട്ട വീഡിയോയിൽ ഒരു പൂജാരി കോച്ചിന്റെ തറയിൽ ആരാധനാ ചടങ്ങുകൾ നടത്തിക്കൊണ്ടിരിക്കുന്നതാണ്. ഒപ്പം വെള്ള വസ്ത്രങ്ങൾ ധരിച്ച നിരവധി ഭക്തരാണ് പൂജയിൽ പങ്കെടുത്തത്. ഇതോടെ ഓടുന്ന ട്രെയിനിനുള്ളിൽ മതപരമായ ആചാരങ്ങൾ അനുവദനീയമാണോ എന്ന ചോദ്യവും ഉയർന്നു.   എന്നാൽ വീഡിയോ…

Read More