കൊഹിമ : നാഗാലാൻഡിൽ ഐ.ഇ.ഡി സ്ഫോടനത്തിൽ ഒരു സൈനികന് വീരമൃത്യു, നാല് സൈനികർക്ക് പരിക്കേറ്റു. നാഗാലാൻഡിലെ സുഖോവിക്ക് സമീപം ചുമൗക്കേദിമയിലാണ് സ്ഫോടനമുണ്ടായത്. അസാം റൈഫിൾസിന്റെ വാഹനത്തിന് സമീപം ഐ.ഇ.ഡി പൊട്ടിത്തെറിക്കുകയായിരുന്നു സ്ഫോടനത്തിൽ അസാം റൈഫിൾസിലെ ഒരു സൈനികൻ വീരമൃത്യു വരിച്ചതായി കൊഹിമയിലെ പ്രതിരോധ വകുപ്പ് പി.ആർ.ഒ സ്ഥിരീകരിച്ചു. പരിക്കേറ്റ സൈനികരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു . സ്ഫോടനത്തിന് പിന്നാലെ മേഖലയിൽ സൈന്യം വ്യാപകമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.