എഫ്‌സിആര്‍എ നിയമഭേദഗതിക്കെതിരായ പ്രമേയം നിയമസഭ പാസ്സാക്കി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ് സി ആര്‍ എ ) നിയമഭേദഗതിക്കെതിരെ മുഖ്യമന്ത്രി വി ഡി സതീശന്‍ അവതരിപ്പിച്ച പ്രത്യേക പ്രമേയം നിയമസഭ പാസ്സാക്കി. പ്രമേയത്തെ എല്‍ ഡി എഫ് പൂര്‍ണ്ണമായി പിന്തുണച്ചപ്പോള്‍ സഭയിലുണ്ടായിരുന്ന രണ്ട് ബി ജെ പി അംഗങ്ങള്‍ എതിര്‍ത്തു വോട്ട് ചെയ്തു. വോട്ടെടുപ്പില്‍ 111 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ രണ്ട് പേരാണ് എതിര്‍ത്തത്. സന്നദ്ധ സംഘടനകളെയും എന്‍ ജി ഒകളെയും പൂര്‍ണ്ണമായി നിയന്ത്രിക്കാനുള്ള കേന്ദ്ര നീക്കമാണ്…