വെനസ്വേലയെ തകര്‍ത്തെറിഞ്ഞ ഇരട്ട ഭൂകമ്പം: മരണം 235 ആയി, 4300 പേര്‍ക്ക് പരിക്കേറ്റു, പതിനായിരങ്ങളെ കാണാനില്ല

  കാരക്കാസ്: ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയെ തകര്‍ത്തെറിഞ്ഞ ഇരട്ട ഭൂകമ്പത്തില്‍ ഇതുവരെ ജീവന്‍ നഷ്ടമായത് 235 പേര്‍ക്ക്. 4300പേര്‍ക്ക് പരിക്കേറ്റതായും ചിലരുടേത് ഗുരുതരമാണെന്നും ആരോഗ്യമന്ത്രി കാര്‍ലോസ് അല്‍വറാഡോ വ്യക്തമാക്കി. ഒരു നൂറ്റാണ്ടിനിടെ വെനസ്വേല നേരിട്ട ഏറ്റവും വലിയ ഭൂകമ്പമാണ് 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തേത്. രാജ്യ തലസ്ഥാനമായ കാരക്കാസിലും തൊട്ടടുത്തുള്ള തുറമുഖ നഗരമായ ലാ ഗ്വേയ്റയിലും പലരെയും കാണാനില്ല. ഇവര്‍ തകര്‍ന്നുകിടക്കുന്ന കെട്ടിടങ്ങള്‍ക്കടിയിലുണ്ടാകുമോ എന്നതാണ് സംശയം. ഇപ്പോഴും അവശിഷ്ടങ്ങള്‍ നീക്കി ജനങ്ങളെ രക്ഷിക്കുന്നത് തുടരുകയാണ്. രാജ്യത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍…

Read More

വീണയ്ക്ക് എങ്ങനെ ആ കരാര്‍ ലഭിച്ചു? അന്വേഷണം പിണറായിസര്‍ക്കാരിലേക്കും നീട്ടാന്‍ ഇഡി

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ അന്വേഷണം ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിലേക്കും വ്യാപിപ്പിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണയ്ക്ക് സിഎംആര്‍എലുമായി കരാര്‍ തരപ്പെട്ടത് എങ്ങനെ എന്നതിനെ കുറിച്ച് അന്വേഷണം നടത്തും. പിണറായി സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് സിഎംആര്‍എലിന് എന്തെങ്കിലും വഴിവിട്ട സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. വീണയുടെ മൊഴികളില്‍ ഇപ്പോഴും പൊരുത്തക്കേടുകളുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. സിഎംആര്‍എല്‍-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് രണ്ടുവട്ടമാണ് നിലവില്‍ പ്രതിപക്ഷ നേതാവായ പിണറായി വിജയന്റെ മകള്‍ കൂടിയായ വീണയെ ഇഡി ചോദ്യംചെയ്തത്. ഇന്നലത്തെ(വ്യാഴാഴ്ച) ചോദ്യംചെയ്യല്‍ ഒന്‍പത് മണിക്കൂറാണ്…

Read More

ഓസ്ട്രേലിയ – പാരഗ്വായ് അങ്കം ആദ്യപകുതിയില്‍ ഗോള്‍രഹിതം, യു.എസ്.എ.യെ ഞെട്ടിച്ച് തുര്‍ക്കി

വാഷിങ്ടണ്‍: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഡി-യിലെ നിര്‍ണായകമായ ഓസ്ട്രേലിയ – പാരഗ്വായ് മത്സരം ആദ്യപകുതി പിന്നിടുമ്പോള്‍ ഗോള്‍രഹിത സമനിലയില്‍. റൗണ്ട് 32 ഉറപ്പാക്കാന്‍ പാരഗ്വായ്ക്ക് ജയം അനിവാര്യവും ഓസ്ട്രേലിയയ്ക്ക് തോല്‍വി ഒഴിവാക്കല്‍ നിര്‍ബന്ധവുമായ മത്സരത്തില്‍ ഇരുടീമും ഭേദപ്പെട്ട മുന്നേറ്റം നടത്തിയെങ്കിലും ഗോളിന് വഴിയൊരുങ്ങിയില്ല. ഓരോ ജയവും സമനിലയുമായി ഇരുടീമിനും മൂന്ന് പോയിന്റാണ്. എന്നാല്‍ മെച്ചപ്പെട്ട ഗോള്‍ വ്യത്യാസം കാരണം ഓസ്ട്രേലിയയാണ് മുന്നില്‍. അതിനാല്‍ത്തന്നെ അടുത്ത റൗണ്ടിലെത്താന്‍ സോക്കറൂസിന് സമനില മതി. മറുവശത്ത് യു.എസ്.എ. – തുര്‍ക്കി മത്സരം…

Read More

പാസ്‌പോര്‍ട്ട് എടുക്കാന്‍ ചെലവേറും, അപേക്ഷയുടെ ഫീസ് കൂട്ടി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: പാസ്‌പോര്‍ട്ട് അപേക്ഷയുടെ ഫീസില്‍ വന്‍ വര്‍ദ്ധന. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് 2500 രൂപയും 15 മുതല്‍ 18 വയസ്സുള്ള കുട്ടികള്‍ക്ക് 1750 രൂപയുമായിരിക്കും പുതിയ 36 പേജ് പാസ്‌പോര്‍ട്ടുകള്‍ക്ക് നിരക്ക്. പ്രായപൂര്‍ത്തിയായവര്‍ക്ക് ആയിരം രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടാവുക. തല്‍ക്കാല്‍ പാസ്‌പോര്‍ട്ടിനും ഫീസ് വര്‍ദ്ധനവുണ്ട്. 60 പേജ് പാസ്‌പോര്‍ട്ടുകള്‍ക്ക് 3500 രൂപയാകും. തത്ക്കാലിന് 5000 രൂപയായും ഉയര്‍ത്തി. നിലവില്‍ 1500 രൂപയായിരുന്നു 36 പേജ് പാസ്‌പോര്‍ട്ടുകള്‍ക്ക് നിരക്ക്. പുതുക്കിയ നിരക്ക് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും….

Read More

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്: കേസെടുത്ത് യുപി പൊലീസ്, എട്ട് പേര്‍ക്കെതിരെ എഫ്‌ഐആര്‍

  ഡല്‍ഹി : അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ യുപി പൊലീസ് കേസെടുത്തു. എട്ട് പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ക്ഷേത്ര ട്രസ്റ്റ് അംഗം നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്നാണ് വിവരം. ട്രസ്റ്റ് അംഗം കൃഷ്ണ മോഹന്റെ പരാതിയിലാണ് കേസെന്ന് റിപോര്‍ട്ട്. എല്ലാം കണ്ടുനിന്ന ശേഷം ഉള്ള നടപടിയെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് പരിഹസിച്ചു. ജനം എല്ലാം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം, ബിഎന്‍എസ് സെക്ഷന്‍ 306, 316(5), 317(4), 317(5),…

Read More

മേയര്‍ വിവി രാജേഷിന്റെ കാലിന് പ്ലാസ്റ്ററിട്ടു; ഡെപ്യൂട്ടി മേയര്‍ക്കും പരിക്ക്, 16 പേര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു. പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഡെപ്യൂട്ടി മേയര്‍ ജി എസ് ആശാനാഥും ചികിത്സ തേടിയിട്ടുണ്ട്. സത്യപ്രതിജ്ഞാ വിവാദത്തിലാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. മേയര്‍ വി വി രാജേഷിനെ ഓഫീസില്‍ കയറാന്‍ അനുവദിക്കാതെ സിപിഎം കൗണ്‍സിലര്‍മാര്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഓഫീസിലേയ്ക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലുംപെട്ട് മേയറും മുതിര്‍ന്ന നേതാവ് വഞ്ചിയൂര്‍…

Read More

വെനസ്വേലയെ പിടിച്ചുകുലുക്കി ഭൂകമ്പം; മരണ സംഖ്യ 164, രാജ്യത്ത് അടിയന്തരാവസ്ഥ

കാരക്കസ് :  വെനസ്വേലയില്‍ ഉണ്ടായ ശക്തമായ ഇരട്ട ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 164 ആയി. 971 പേര്‍ക്കു പരുക്കേറ്റു. മരണ സംഖ്യ 10,000 മുതല്‍ ഒരു ലക്ഷം വരെയാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തലസ്ഥാനമായ കാരക്കസിലെ ഒരു മുനിസിപ്പാലിറ്റിയില്‍ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്ന് 3 പേര്‍ മരിച്ചതായി പ്രാദേശിക മേയര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കാരക്കസില്‍ നിരവധി ബഹുനില കെട്ടിടങ്ങളും ഒരു ഹോട്ടലും പൂര്‍ണമായി തകര്‍ന്നു വീണു. നിരവധി ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത്…

Read More

സ്വിറ്റ്‌സര്‍ലന്‍ഡില്‍ അസിം മുനീറിനെ വധിക്കാന്‍ മൊസാദ് പദ്ധതിയിട്ടു, നിര്‍ദേശം നല്‍കിയത് നെതന്യാഹു’

  ലണ്ടന്‍ ന്മ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന യുഎസ് – ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്കിടെ പാക്കിസ്ഥാന്‍ കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ വധിക്കാന്‍ ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് പദ്ധതിയിട്ടതായി പ്രമുഖ ബ്രസീലിയന്‍ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ പെപ്പെ എസ്‌കോബാറിന്റെ വെളിപ്പെടുത്തല്‍. പാക്കിസ്ഥാന്‍ സൈനിക ഇന്റലിജന്‍സ് ഈ വിവരം ചോര്‍ത്തുകയും പദ്ധതി പരാജയപ്പെടുത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ മരിയോ നൗഫലുമായി എക്‌സില്‍ നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് പെപ്പെ എസ്‌കോബാര്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. അങ്ങേയറ്റം…

Read More

പശ്ചിമബംഗാളില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ അടുത്ത ആഴ്ച; തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാന്‍ സുവേന്ദു സര്‍ക്കാര്‍

  സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അടുത്ത ആഴ്ച സംസ്ഥാന നിയമസഭയില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ചേക്കും. പാര്‍ട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള വലിയൊരു ചുവടുവെപ്പാണിത്. മതം ഏതായാലും എല്ലാ പൗരന്മാര്‍ക്കും വിവാഹം, വിവാഹമോചനം, സ്വത്ത് വിഹിതം, ദത്തെടുക്കല്‍, പിന്‍തുടര്‍ച്ചാവകാശം തുടങ്ങിയ കാര്യങ്ങളില്‍ മതാധിഷ്ഠിത വ്യക്തിനിയമങ്ങള്‍ക്ക് പകരം പൊതുവായ നിയമങ്ങള്‍ കൊണ്ടുവരാനാണ് ഏകീകൃത സിവില്‍ കോഡിലൂടെ ലക്ഷ്യമിടുന്നത്. ബില്‍ പാസാക്കുകയാണെങ്കില്‍, സ്വാതന്ത്ര്യത്തിന് ശേഷം ഏകീകൃത സിവില്‍ കോഡിലേക്ക് നീങ്ങുന്ന നാലാമത്തെ ബിജെപി…

Read More

വീണയെ ഇഡി ചോദ്യംചെയ്തത് ഒന്‍പത് മണിക്കൂര്‍; വീണ്ടും ചോദ്യംചെയ്യും

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് കേസില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ ടിയുടെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസില്‍ ഒന്‍പത് മണിക്കൂറോളമാണ് ചോദ്യംചെയ്യല്‍ നീണ്ടത്. ഇത് രണ്ടാംവട്ടമാണ് വീണയെ ഇഡി ചോദ്യംചെയ്യുന്നത്. രാവിലെ ഒന്‍പതരയോടെയാണ് വീണ ഇഡി ഓഫീസില്‍ എത്തിയത്. പത്തരയോടെ ചോദ്യംചെയ്യല്‍ ആരംഭിച്ചു. അടുത്ത ചോദ്യംചെയ്യലിന്റെ തീയതി വ്യക്തമല്ല. ഉടനുണ്ടാകുമെന്നാണ് സൂചന. കേസില്‍ വീണ ഉള്‍പ്പെടെ ഏഴുപേരെയാണ് ഇതുവരെ ഇഡി ചോദ്യം ചെയ്തിട്ടുള്ളത്. നേരത്തെ, വീണയ്ക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി സീരിയസ്…

Read More