ഒമാന്‍ തീരത്ത് ഇന്ധന ടാങ്കറിന്റെ എഞ്ചിന്റൂമില്‍ തീപിടിത്തം, ഒരാള്‍ മരിച്ചു

മസ്‌കറ്റ്: ഹോര്‍മുസ് കടലിടുക്കില്‍ ഇന്ധന ടാങ്കറിന് തീപിടിച്ച് ഒരാള്‍ മരിച്ചു, രണ്ടുപേരെ അപകടത്തില്‍ കാണാതായെന്നാണ് വിവരം. ഒമാന്‍ സോഹാര്‍ തീരത്താണ് പലാവു രാജ്യത്തിന്റെ പതാകയേന്തിയ ഇന്ധന ടാങ്കറിന്റെ എഞ്ചിന്റൂമില്‍ തീപിടിച്ചത്. ബ്രിട്ടീഷ് മാരിടൈം സുരക്ഷ കമ്പനിയായ വാന്‍ഗാര്‍ഡ് ടെക് പലാവുവിന്റെ പതാകയേന്തിയ ടാങ്കറില്‍ നിന്ന് അപകടസൂചന സന്ദേശം വന്നിരുന്നതായി വ്യക്തമാക്കുന്നു. സെറ്റെബെല്ലോ എന്ന ടാങ്കറിലാണ് തീപിടിച്ചത്. ഇത് മിസൈല്‍ ആക്രമണം കാരണമാണെന്ന സൂചനയും ലഭിച്ചു. ‘ഒമാന്‍ ഉള്‍ക്കടലിലെ സോഹാറില്‍ പ്രവര്‍ത്തിക്കുന്നതിനിടെ എഞ്ചിന്‍ റൂമില്‍ ഒരു മിസൈല്‍ പതിച്ചെന്നും…

Read More

ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താന്‍ ഒപ്പം വരണമെന്ന് സോണിയ

ന്യൂഡല്‍ഹി: സാമാജികരുടെ കൊഴിഞ്ഞുപോക്കും വിമതനീക്കവും കൊണ്ട് പൊറുതിമുട്ടിയ തൃണമൂല്‍ കോണ്‍ഗ്രസിനോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. ചൊവ്വാഴ്ച ഡല്‍ഹിയിലെ ജന്‍പഥ് വസതിയില്‍ സോണിയാ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമതാ ബാനര്‍ജിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് മമതയോട് സോണിയ ആവശ്യം മുന്നോട്ടുവച്ചത്. തിങ്കളാഴ്ച ഇന്ത്യാ സഖ്യ നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ മമത രാജ്യതലസ്ഥാനത്ത് എത്തിയതായിരുന്നു. യോഗശേഷമാണ് കഴിഞ്ഞ ദിവസം സോണിയയെ കണ്ടത്. ഇന്ന് മമതാ ബാനര്‍ജി, മരുമകനും ലോക്സഭാംഗവുമായ അഭിഷേക് ബാനര്‍ജി എന്നിവര്‍…

Read More

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്

മലപ്പുറം കരുളായില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. കരുളായി സ്വദേശി സൈനബ(62)ക്കാണ് പരിക്കേറ്റത്. മലപ്പുറം കരുളായിശങ്കരന്‍കോട് പ്ലാന്റേഷനിലാണ് സംഭവം. പരുക്കേറ്റ സൈനബയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനമേഖലയില്‍ തേക്ക് തൈകള്‍ വെച്ചു പിടിപ്പിക്കുന്ന ജോലിക്കിടയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയയിരുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കാട്ടാന ആക്രമണത്തില്‍ വാരിയെല്ലിനാണ പരുക്കേറ്റത്. സൈനബയ്‌ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സൈബനക്ക് രക്ഷപ്പാടാന്‍ കഴിഞ്ഞില്ല.ഇന്ന്…

Read More

കോഴിക്കോട് നിപ സംശയം; സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് നിപ ലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍. സ്രവം പിസിആര്‍ പരിശോധനയ്ക്കായി അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ അറിയിച്ചു.കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഇദ്ദേഹത്തെ ഐസലേഷനിലാക്കി. ഇദ്ദേഹത്തിന് വിദഗ്ധ ചികിത്സ നല്‍കി വരികയാണ്. നാളെ വൈകീട്ടോടെയാകും ഇദ്ദേഹത്തിന്റെ സ്രവ സാമ്പിളിന്റെ പരിശോധന ഫലം വരിക.പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് അആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് എല്ലാ വിധ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ…

Read More

വയനാട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നല്‍കും

വയനാട് തിരുനെല്ലി കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട തോട്ടം തൊഴിലാളി രാജുവിന്റെ കുടുംബത്തിന് പതിനാല് ലക്ഷം ധനസഹായം നല്‍കും. അടിയന്തരമായി ഇന്ന് തന്നെ 5 ലക്ഷം രൂപ കൈമാറുമെന്ന് മാനന്തവാടി എംഎല്‍എ ഉഷ വിജയന്‍ പ്രതികരിച്ചു. ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിനുള്ള ശിപാര്‍ശ സര്‍ക്കാരിന് നല്‍കും. നടന്ന സംഭവം സങ്കടകരം എന്ന് മാനന്തവാടി എംഎല്‍എ.സംഭവത്തില്‍ വയനാട് മാനന്തവാടിയില്‍ പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും എത്തി. സ്ഥലം എംഎല്‍എ ഉഷാ വിജയനും സബ് കളക്ടറും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ്…

Read More

48 ടീമുകള്‍, 12 ഗ്രൂപ്പുകള്‍; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്

ഫുട്‌ബോള്‍ ലോകകപ്പിന് നാളെ കിക്ക് ഓഫ്. 48 ടീമുകള്‍, 12 ഗ്രൂപ്പുകള്‍ അടങ്ങുന്ന വിശ്വ കായിക മാമാങ്കത്തിനു നാളെ പന്തുരുളുമ്പോള്‍ കിരീടപ്രതീക്ഷയിലാണ് മുന്‍നിര ടീമുകള്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോ – ദക്ഷിണാഫ്രിക്കയെ നേരിടും. ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ കിരീട പ്രതീക്ഷയിലാണ് പ്രധാന ടീമുകള്‍. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ലോകകിരീടം നിലനിര്‍ത്താമെന്ന മോഹവുമായാണ് ഇത്തവണ ഇറങ്ങുന്നത്. ലയണല്‍ മെസ്സിയുടെ സാന്നിധ്യവും ടീമിന്റെ ഒത്തിണക്കവും തന്നെയാണ്…

Read More

ലോകകപ്പിന് വമ്പന്‍ ഓഫറുകളുമായി സപ്ലൈകോ

  തിരുവനന്തപുരം: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കും ഫുട്‌ബോള്‍ ആരാധകര്‍ക്കും സപ്ലൈകോയുടെ വമ്പന്‍ സര്‍പ്രൈസ്. ജൂണ്‍ 15 മുതല്‍ ആരംഭിക്കുന്ന ‘സപ്ലൈകോ സോക്കര്‍ ഇലവന്‍’ എന്ന പ്രത്യേക ഓഫര്‍ പദ്ധതിയിലൂടെ ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉത്പന്നങ്ങളുമായി ബന്ധപ്പെടുത്തി ആകര്‍ഷകമായ വിലക്കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ മത്സരത്തിലും ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനം വിലക്കിഴിവാണ് അതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉത്പന്നത്തിന് ലഭിക്കുക. ഉദാഹരണത്തിന്, ഒരു മത്സരത്തില്‍ ബ്രസീല്‍ മൂന്ന് ഗോള്‍ നേടിയാല്‍…

Read More

നാടിൻ്റെ മുത്ത് ഗോളടിയ്കുമോ? പ്രാര്‍ത്ഥനയോടെ ഒരു രാജ്യം

‘നമ്മള്‍ മാറഡോണയുടെ കളി കണ്ടു. മെസ്സിയുടെയും റൊണാള്‍ഡോയുടെയും കളി കണ്ടു. ഇപ്പോഴിതാ അവരൊക്കെ കളിച്ച ലോകകപ്പിലാണ് തഹ്‌സിനും കളിക്കുന്നത്.’ വളപട്ടണത്തെ തഹ്സിന്റെ വീടിന്റെ സമീപത്തുനിന്ന് ഇങ്ങനെ പറയുമ്പോള്‍ ഹനീഫയുടെ മുഖത്ത് ആവേശവും സന്തോഷവും തളംകെട്ടി നില്‍പ്പുണ്ടായിരുന്നു. ‘അത് അവന്റെ കഠിനപ്രയ്‌നത്തിന്റെ ഫലമാണ്. അടുത്ത തവണയായിരിക്കും ഖത്തറിനായി തഹ്‌സിന്‍ ലോകകപ്പ് കളിക്കുകയെന്നാണ് കരുതിയിരുന്നത്. എന്നാല്‍ 20 വയസ്സിന് മുന്‍പ് തന്നെ ലോകകപ്പ് കളിക്കുന്നു.’- ചെറുപ്രായത്തില്‍ വളപട്ടണത്തെ വയലിലും റോഡിലുമൊക്കെ പന്തുതട്ടിയ തഹ്സിന്‍ മുഹമ്മദ് വിശ്വവേദിയില്‍ പന്തുതട്ടാന്‍ പോകുന്നുവെന്ന വാര്‍ത്തയറിഞ്ഞതു…

Read More

ആഘോഷത്തിന്റെ തമ്പുകള്‍ ഉയര്‍ന്നുകഴിഞ്ഞു 3 ലോകകപ്പുകള്‍ക്ക് വേദിയാകുന്ന ആദ്യ സ്റ്റേഡിയം ഒരുങ്ങി

മെക്‌സിക്കോ സിറ്റി: ലോകത്ത് ഏറ്റവും വലിയ മെക്‌സിക്കന്‍ തിരയുണ്ടായത് ഫുട്‌ബോളിലല്ല, മെക്‌സിക്കോയിലുമല്ല. അത് അമേരിക്കയിലെ ടെന്നസിയില്‍ 2008-ല്‍ നടന്ന നാസ്‌കാര്‍ കപ്പ് റേസിങ്ങിനിടെയാണ്-1,57,574 പേരുടെ തിര! രണ്ടുദിവസംമുന്നേ മെക്‌സിക്കോ സിറ്റിയിലെ പാസിയോ ഡി ലാ റെഫോര്‍മയില്‍ ആളാഴിയില്‍നിന്നൊരു ആവേശത്തിരയുയര്‍ന്നു. ലോകത്തെ വലിയ മെക്‌സിക്കന്‍തിര മെക്‌സിയുടെ പേരിലാക്കാന്‍ ആ നാട്ടുകാര്‍ അവരുടെ സ്വന്തം പച്ച ജേഴ്‌സിയണിഞ്ഞ്, കൈകള്‍ ആകാശത്തേക്കുയര്‍ത്തി നിവര്‍ന്നു. ലോകകപ്പിനെ അവര്‍ വരവേല്‍ക്കുകയായിരുന്നു. ഗിന്നസ് ലോകറെക്കോഡുകാര്‍ ആ തിരയെണ്ണിക്കൊണ്ടിരിക്കയാണ്. കിലോമീറ്ററുകള്‍ക്കപ്പുറത്ത് ആസ്റ്റേക്ക് സ്റ്റേഡിയത്തോളം ആ അലയെത്തി. സമുദ്രനിരപ്പില്‍നിന്ന്…

Read More

ഗുജറാത്തില്‍ വമ്പന്‍ ഡേറ്റാ സെന്റര്‍ നിര്‍മിക്കാന്‍ റിലയന്‍സും മെറ്റയും

ഗുജറാത്തിലെ ജാംനഗറില്‍ ഡാറ്റാ സെന്റര്‍ നിര്‍മിക്കുന്നതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും മെറ്റ പ്ലാറ്റ്‌ഫോംസും കൈകോര്‍ക്കുന്നു. ഇരുകമ്പനികളുടെയും പങ്കാളിത്തത്തില്‍ 168 MW ശേഷിയുള്ള ഡേറ്റാ സെന്റര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ വികസിപ്പിക്കും. ഭാവിയില്‍ കൂടുതല്‍ വിപുലീകരണത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ടാകും നിര്‍മാണം. മെറ്റയുടെ ഇന്ത്യയിലെ ആദ്യത്തെ ‘ബില്‍റ്റ്-ടു-സ്യൂട്ട്’ ഡാറ്റാ സെന്ററാണിത്. ആഗോളതലത്തില്‍ എഐ അടിസ്ഥാന സൗകര്യമൊരുക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലും. മെറ്റ ഈ ഡേറ്റാ സെന്റര്‍ പാട്ടത്തിനെടുക്കും. അവരുടെ ആഗോള ഇന്‍ഫ്രാസ്ട്രക്ചര്‍ വിപുലീകരണത്തിന്റെ ഭാഗമായാവും ഇത്. മെറ്റയുടെ…

Read More