തിരയിൽപ്പെട്ട് പുരുഷനും സ്ത്രീയും മരിച്ചു

കൊല്ലം∙ തിരയിൽപ്പെട്ട് പുരുഷനും സ്ത്രീയും മരിച്ചു. മടവൂർ പള്ളിക്കൽ സ്വദേശി ഒ‍ാമനക്കുട്ടൻ (50), പരവൂർ കുറുമണ്ടൽ പുഞ്ചിറക്കുളം സൂര്യാസിൽ ആർ.ലതിക (50) എന്നിവരാണു മരിച്ചത്. ബുധൻ വൈകിട്ട് മൂന്നിന് കൊല്ലം മുണ്ടയ്ക്കൽ പാപനാശത്താണ് ഇരുവരും തിരയിൽപ്പെട്ടത്. ഈ ഭാഗത്തെ പുലിമുട്ടുകൾക്ക് ഇടയിലുള്ള മണൽപ്പരപ്പിൽ ഇരിക്കവേ ശക്തിയായി അടിച്ചു കയറിയ തിരമാലയിൽ ഇരുവരും വീണു പോയതാകാം എന്നാണു സംശയം. ഇരുവരും ഇരുന്ന ഭാഗത്ത് മറ്റാരും ഇല്ലായിരുന്നു. അതിനാൽ അപകടത്തിൽപ്പെട്ടത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ലനിലവിളി കേട്ട് സമീപവാസികളായ യുവാക്കളാണു കടലിൽ വീണ…

Read More

4 പേരുമായി ബാംഗ്ലൂരിൽ നിന്നും കടത്തിയ 125 ഗ്രാം MDMA യുമായി കുടുംബം പിടിയിൽ, കഥയിൽ ട്വിസ്റ്റ്

നെയ്യാറ്റിൻകര: കുടുംബസമേതമുള്ള യാത്രയെന്ന് തോന്നിപ്പിച്ച് ബാംഗ്ലൂരിൽ നിന്ന് അതിവിദഗ്ധമായി എം.ഡി.എം.എ (MDMA) കടത്തിക്കൊണ്ടുവന്ന നാലംഗ സംഘത്തെ എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര ആറാലുമൂട് ചന്തയ്ക്ക് മുൻവശത്ത് വച്ചാണ് പ്രതികൾ സഞ്ചരിച്ചിരുന്ന മഹീന്ദ്ര വാഹനം എക്സൈസ് സ്ക്വാഡ് തടഞ്ഞുനിർത്തി 125 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. തിരുവനന്തപുരം ഈഞ്ചക്കൽ അക്ഷരവീഥിയിൽ താമസിക്കുന്ന കിരൺ (33), മാതാവ് ബീന (50), കിരണിന്റെ വനിതാ സുഹൃത്തായ തമിഴ്നാട് തിരുനെൽവേലി സ്വദേശിനി സന്ധ്യ (18), തിരുവനന്തപുരം…

Read More

ചാവക്കാട് പുതിയ കോടതിസമുച്ചയം ഉൽഘാടനം

ചാവക്കാട് : ചാവക്കാട് കോടതിസമുച്ചയത്തിന്റെ പുതിയ കെട്ടിടം ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജസ്റ്റിസ് സൂര്യകാന്ത് നിര്‍വ്വഹിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൌമിനി സെന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചാവക്കാട്, ഇരിങ്ങാലക്കുട കോടതികളുടെ ഉദ്ഘാടനമാണ് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഓണ്‍ലൈനായി നിര്‍വ്വഹിച്ചത്. പ്രധാന വേദി ഇരിങ്ങാലക്കുട കോടതി സമുച്ചയമായിരുന്നു. തദവസരത്തില്‍ ചാവക്കാട് കോടതി സമുച്ചയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ പൊതുസമ്മേളനം ഉദ്ഘാടനം…

Read More

കാർ ഇടിച്ചുതെറിപ്പിച്ചു; 18കാരൻ ചോരവാർന്ന് കിടന്നത് 25 മിനിറ്റ്: ആരും സഹായിച്ചില്ല, ദാരുണാന്ത്യം

കോഴിക്കോട്∙ ദേശീയപാതയിൽ കാറിടിച്ചു പരുക്കേറ്റ് പതിനെട്ടുകാരന് ദാരുണാന്ത്യം. ചേമഞ്ചേരി കാപ്പാട് റെയിഷാസിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ് ഫർസീൻ 25 മിനിറ്റോളം റോഡിൽ കിടന്നെങ്കിലും ആരും കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ല. ഈ സമയം ദേശീയപാതയിലൂടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോയെങ്കിലും ഒന്നും നിർത്തുകയോ ഫർസീനെ ആശുപത്രിയിലെത്തിക്കാൻ തയാറാകുകയോ ചെയ്തില്ല. ഈ സമയമത്രയും ചോര വാർന്ന് റോഡിൽ കിടക്കുകയായിരുന്നു കുട്ടി. അത്തോളിയിലെ ദന്താശുപത്രിയിൽ ചികിത്സ കഴിഞ്ഞു മടങ്ങവേയാണ് അപകടമുണ്ടായത്. ഫർസീൻ സഞ്ചരിച്ച ബൈക്കിൽ അതേ…

Read More

ബെവ്കോ ജീവനക്കാർക്ക് ബോണസ് തുക ഇത്തവണയും ഒരു ലക്ഷത്തിനു മുകളിൽ

തിരുവനന്തപുരം∙ ഓണത്തിന് ബെവ്കോ ജീവനക്കാര്‍ക്കുള്ള ബോണസ് തുക ഇത്തവണയും ലക്ഷം രൂപയ്ക്ക് മുകളില്‍. പരമാവധി ബോണസ് തുക 1,05,000 രൂപയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 2500 രൂപ കൂടുതലാണിത്. അഡ്വാന്‍സായി അന്‍പതിനായിരം രൂപ വരെയും നല്‍കും. എക്സൈസ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ബോണസ് തീരുമാനിച്ചത്. എംപ്ലോയ്മെന്റ് ജീവനക്കാര്‍ക്കുള്ള ബോണസ് 6250 രൂപയാക്കി. സ്വീപ്പര്‍ക്ക് 6,750 രൂപയും നല്‍കും. ഹെഡ് ഓഫിസിലെയും വെയര്‍ഹൗസിലെയും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് 13,000 രൂപ നല്‍കാനും തീരുമാനമായി. ഒരു വർഷം സേവന കാലാവധി പൂർത്തിയാക്കിയ…

Read More

കെഎസ്ആർടിസി ജീവനക്കാർക്ക് 10000 രൂപ ഓണം അഡ്വാൻസ്,​ പെൻഷൻകാർക്ക് 1250 രൂപ ഉത്സവ ബത്ത

തിരുവനന്തപുരം: ഓണം പ്രമാണിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും വിതരണം ചെയ്യുന്നതിന് 33.92 കോടി രൂപ അനുവദിച്ചതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ ഓണം അഡ്വാൻസ് നൽകാനായി 21.5 കോടി രൂപ കെ.എസ്.ആർ.ടി.സി ക്ക് പ്രത്യേക മന്ത്രിസഭാ തീരുമാനപ്രകാരമാണ് അനുവദിക്കുന്നത്. ഓണം സാലറി അഡ്വാൻസ് 2023 ന് ശേഷം നൽകിയിരുന്നില്ല. പെൻഷൻകാർക്ക് 1250 രൂപ ഉത്സവബത്ത നൽകുന്നതിന് 5.32 കോടി രൂപയും പ്രത്യേക ധനസഹായമായി അനുവദിച്ചു. കെഎസ്ആർടിസിയിൽ പെൻഷൻകാർക്കുള്ള…

Read More

സിഎൻജി സ്റ്റേഷനിൽ ഗ്യാസ് നിറയ്‌ക്കുന്നതിനിടെ വൻ പൊട്ടിത്തെറി, മൂന്നുപേർ മരിച്ചു, നാലുപേർ ഗുരുതരാവസ്ഥയിൽ

ന്യൂഡൽഹി: സിഎൻജി സ്റ്റേഷനിൽ ട്രക്കിൽ നിന്നും ഗ്യാസ് മാറ്റുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് ജീവനക്കാ‌ർ മരിച്ചു. ഡൽഹിയിലെ ടിക്കിരി കലാൻ മെട്രോ സ്റ്റേഷന് സമീപത്തെ സിഎൻജി സ്റ്റേഷനിലാണ് സംഭവമുണ്ടായത്. മരിച്ചവരിൽ ഒരാൾ ബാബ ഹരിദാസ് കോളനി നിവാസിയായ മനീഷ് (25) ആണെന്ന് തിരിച്ചറിഞ്ഞു. നിസാംപൂർ സ്വദേശികളായ ബ്രഹ്‌മ്‌ജിത്ത് (34), സണ്ണി (30) എന്നിവരാണ് മറ്റുരണ്ടുപേർ എന്ന് പിന്നീട് തിരിച്ചറിഞ്ഞു. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റതായി ഡൽഹി ഔട്ടർ ഡിസിപി അറിയിച്ചു. ഇവരുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് മൂന്നരയോടെ റീഫില്ലിംഗ്…

Read More

കള്ളപ്പണ സ്വീകരണ വിതരണ കേന്ദ്രത്തിലേക്കുള്ള വഴി’ -ബി.ജെ.പി ഓഫിസിന് മുന്നിൽ പോസ്റ്ററുമായി കെ.എസ്.യു

തൃശൂർ:25 കോടിയുടെ കള്ളപ്പണം ബിജെപി ഓഫീസിൽ എത്തിയെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു. അതിന് പിന്നാലെ ബിജെപി തൃശ്ശൂർ ജില്ല കമ്മിറ്റി ഓഫിസിന് സമീപം ‘കള്ളപ്പണ സ്വീകരണ വിതരണ കേന്ദ്രത്തിലേക്കുള്ള വഴി’ എന്ന ബാനർ സ്ഥാപിച്ച്  പോസ്റ്റർ പ്രതിഷേധം. തെരഞ്ഞെടുപ്പ് കാലത്ത് 17 ചാക്കുകളിലായി തൃശ്ശൂരിലെ ബി.ജെ.പി ഓഫിസിലേക്ക് കള്ളപ്പണം എത്തി എന്ന് മുൻ ഓഫിസ് സെക്രട്ടറി പി. അക്ഷയ്​ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ഓഫിസിന് മുന്നിലുള്ള വഴിയിൽ കള്ളപ്പണ സ്വീകരണ വിതരണ കേന്ദ്രത്തിലേക്കുള്ള…

Read More

സമുദ്രത്തിൽ താഴ്ന്നത് ഇന്ത്യയിലേക്കുള്ള എണ്ണ കപ്പൽ

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിൽ സമുദ്ര പരിസ്ഥിതിക്കും തീരദേശങ്ങൾക്കും കനത്ത ഭീഷണിയുയർത്തി വൻ എണ്ണച്ചോർച്ച. റഷ്യൻ ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് തിരിച്ച ‘കരോളിൻ ബെസെംഗി’ കപ്പലാണ് അപകടത്തിൽപെട്ടത്. ഒമാൻ തീരത്തിനു സമീപം മണ്ണിലുറച്ചുപോയ കപ്പലിൽ നിന്നു എണ്ണ ചോരാൻ തുടങ്ങിയതോടെ ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തങ്ങളിലൊന്നിനെയാണ് അഭിമുഖീകരിക്കുന്നത്. ഇതിനുപുറമേ, ഗൾഫ് മേഖലയിൽ യുഎസ്-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെത്തുടർന്ന് ഇറാനിയൻ സമുദ്രാതിർത്തിയിലും വലിയ എണ്ണച്ചോർച്ചകൾ കണ്ടെത്തിയത് ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. ഈ ദുരന്തങ്ങളെല്ലാം കോടിക്കണക്കിന് ജീവികളുടെ…

Read More

ഊരി വീണ ഷൂ എടുക്കാൻ ശ്രമം; ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനി മരിച്ചു

പാലക്കാട്∙ ബസിൽനിന്നു തെറിച്ചുവീണ് കോളജ് വിദ്യാർഥിനി മരിച്ചു. കോങ്ങാട് കരുണയിൽ ഗോപീകൃഷ്ണന്റെ മകൾ ഗൗരി ജി. കൃഷ്ണ (18) ആണ് മരിച്ചത്. മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാർഥിനിയാണ്.രാവിലെ കോളജിൽ പോകുന്നതിനു സ്വകാര്യ ബസിൽ കയറിയതാണ് വിദ്യാർഥിനി. ബസിൽ കയറുന്നതിനിടെ ഗൗരിയുടെ ഒരു കാലിൽനിന്ന് ഷൂ ഊരി പുറത്തേക്ക് വീണു. ഇതെടുക്കാനായി ബസിൽനിന്ന് ഇറങ്ങാൻ ശ്രമിക്കവേ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. തെറിച്ചുവീണ ഗൗരിയെ ബസ് ഇടിക്കുകയായിരുന്നുവെന്നാണു വിവരം. വിദ്യാർഥിനിയെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More