ട്രെയിനിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറി,​ ഡിഎഫ്ഒയ്ക്കെതിരെ കേസെടുത്തു

കാസർകോട് : ട്രെയിനിൽ സ്ത്രീകളോട് ഡി.എഫ്.ഒ അപമര്യാദയായി പെരുമാറിയതായി പരാതി. കാസർകോട് ഡി.എഫ്.ഒ ജോസ് മാത്യുവിനെതിരെയാണ് റെയിൽവേ പൊലീസ് കേസെടുത്തത്. ശനിയാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം.
തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഡി.എഫ്.ഒ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും മോശം ആംഗ്യം കാണിച്ചെന്നുമാണ് പരാതി. അത്ക്രമം നേരിട്ട ഉടൻതന്നെ സ്ത്രീകൾ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാസർകോട് പൊലീസ് സ്ഥലത്തെത്തി കേസെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *