ബെവ്കോ ജീവനക്കാർക്ക് ബോണസ് തുക ഇത്തവണയും ഒരു ലക്ഷത്തിനു മുകളിൽ

തിരുവനന്തപുരം∙ ഓണത്തിന് ബെവ്കോ ജീവനക്കാര്‍ക്കുള്ള ബോണസ് തുക ഇത്തവണയും ലക്ഷം രൂപയ്ക്ക് മുകളില്‍. പരമാവധി ബോണസ് തുക 1,05,000 രൂപയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 2500 രൂപ കൂടുതലാണിത്. അഡ്വാന്‍സായി അന്‍പതിനായിരം രൂപ വരെയും നല്‍കും. എക്സൈസ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ബോണസ് തീരുമാനിച്ചത്.

എംപ്ലോയ്മെന്റ് ജീവനക്കാര്‍ക്കുള്ള ബോണസ് 6250 രൂപയാക്കി. സ്വീപ്പര്‍ക്ക് 6,750 രൂപയും നല്‍കും. ഹെഡ് ഓഫിസിലെയും വെയര്‍ഹൗസിലെയും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് 13,000 രൂപ നല്‍കാനും തീരുമാനമായി. ഒരു വർഷം സേവന കാലാവധി പൂർത്തിയാക്കിയ മുഴുവൻ ജീവനക്കാർക്കും ഒരു ലക്ഷം രൂപ കടന്നുള്ള ബോണസ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *