അൻസിജിക്ക് യാത്രാമൊഴി; വിങ്ങിപ്പൊട്ടി ഉറ്റവരും സഹപാഠികളും
വെള്ളറട: പ്രിൻസിപ്പൽ അടക്കമുള്ളവരുടെ മാനസിക പീഡനം മൂലം മാർത്താണ്ഡം കരിങ്കൽ ബത്‌ലഹേം നഴ്‌സിംഗ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച അൻസിജിക്ക് നാടിന്റെ അന്ത്യാഞ്ജലി. കത്തിപ്പാറ പി.എ.എൻ ഹൗസിൽ അനിൽരാജ്- സോണിയ ദമ്പതികളുടെ മകളായ അൻസിജിയുടെ മൃതദേഹം ഇന്നലെ ഉച്ചയ്‌ക്ക് ശേഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ആദ്യം ഉദിയൻകുളങ്ങരയിൽ അൻസിജിയും കുടുംബവും താമസിച്ചിരുന്ന വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് 3ഓടെ മൃതദേഹം കത്തിപ്പാറയിലെത്തിച്ചത്. വിലാപയാത്രയായി കത്തിപ്പാറയിലെ വീട്ടിൽ കൊണ്ടുവന്ന മൃതദേഹം…