തൊടുപുഴയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

ഇടുക്കി: തൊടുപുഴയിൽ മയക്കുമരുന്നുമായി ‌ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാലുപേർ പിടിയിൽ. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി എസ് ഷിയാസ്, ആഷിക് ഒ എസ്, നിഹാൽ ഷഫീക്ക്, ആർഷിദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 18 ഗ്രാം എംഡിഎംഎയും 10ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.

ഇന്നലെ രാത്രി രണ്ടുവാഹനങ്ങളിലായി ഇവർ തൊടുപുഴയിലൂടെ സഞ്ചരിക്കുന്നതിനിടയിലാണ് പൊലീസ് സംഘം പരിശോധന നടത്തുകയും ഇവരിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തത്. തുടർന്ന് ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു. അറസ്റ്റിലായ ടിഎസ് ഷിയാസ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്ത് തെക്കുംഭാഗം ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു.

തൊടുപുഴയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന പ്രധാന സംഘമാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. മേഖലയിൽ വിതരണത്തിനായി എത്തിച്ചതാണ് പിടിച്ചെടുത്ത ലഹരിവസ്തുക്കളെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *