തലസ്ഥാനം ചീഞ്ഞു നാറുന്നു
ലോകത്തെ ഏത് നഗരവും നേരിടുന്ന വലിയ പ്രശ്നങ്ങളിൽ പ്രധാനം മാലിന്യനിർമ്മാർജ്ജനമാണ്. തിരുവനന്തപുരം നഗരത്തിൽ മാലിന്യം കുമിഞ്ഞുകൂടുന്നതും, അതുമൂലം രോഗവാഹികളായ കൊതുകുകൾ പെരുകുന്നതും, ഡെങ്കി ഉൾപ്പെടെ പകർച്ചപ്പനികൾ ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നതുമൊക്കെ കുറെ ദിവസമായി ചർച്ചാവിഷയമാണ്. വീടുകളിൽ നിന്നുള്ള മാലിന്യശേഖരണം കൃത്യമായി നടക്കുന്നുണ്ടെന്നാവും നഗരസഭാ അധികൃതരുടെ വിശദീകരണം. ഇങ്ങനെ ശേഖരിക്കുന്ന ജൈവ- അജൈവ മാലിന്യം എവിടെയെങ്കിലും കൂട്ടിയിടുന്നതല്ലാതെ ഫലപ്രദമായി സംസ്കരിക്കാനുള്ള പദ്ധതികളെക്കുറിച്ച് ആരും മിണ്ടുന്നില്ല!. മാലിന്യമുക്ത നഗരം എന്നാൽ മാലിന്യം ഉണ്ടാകാത്ത നഗരമെന്നല്ല അർത്ഥം. മറിച്ച്, ശാസ്ത്രീയമായി മാലിന്യ…