ലൈബ്രറി കൗൺസിൽ ആസ്ഥാന മന്ദിരം ഉദ്ഘാടനം 20ന്

കാഞ്ഞങ്ങാട്: ജില്ലാ ലൈബ്രറി കൗൺസിലിനും ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിനും വേണ്ടി മേലാങ്കോട്ട് നിർമ്മിച്ച ആസ്ഥാനമന്ദിരം ഉദ്ഘാടനം 20ന് ഉച്ചയ്ക്ക് 2 മണിക്ക് മന്ത്രി റോജി എം.ജോൺ നിർവഹിക്കും. സംഘാടകസമിതി രൂപീകരണയോഗം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുജാത ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി.ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.സബീഷ്, പി.വി.കെ പനയാൽ, ഡോ.പി.പ്രഭാകരൻ, നഗരസഭ കൗൺസിലർമാരായ എം.ചന്ദ്രൻ, ലിസി ജേക്കബ്, രാജൻ അത്തിക്കോത്ത്, കെ.വി.സുജാത, അഡ്വ.പി.അപ്പുക്കുട്ടൻ, പി.വേണുഗോപാലൻ, സുനിൽ പട്ടേന, ടി.രാജൻ,പി.കെ.നിഷാന്ത്,കെ.പ്രസേനൻ, വി.കെ.ഉണ്ണികൃഷ്ണൻ, പപ്പൻ കുട്ടമത്ത്, എ.മാധവൻ,…

Read More

പയ്യന്നൂർ നഗരസഭയിൽ 21 കോടിയുടെ ഖര മാലിന്യ പരിപാലന പദ്ധതി രൂപരേഖക്ക് അംഗീകാരം

പയ്യന്നൂർ: നഗരസഭക്ക് വേണ്ടി കെ.എസ്.ഡബ്ല്യു.എം.പി. തയ്യാറാക്കിയ 21 കോടി രൂപയുടെ ഖര മാലിന്യ പരിപാലന പദ്ധതിയുടെ രൂപരേഖക്ക് നഗരസഭ കൗൺസിൽ യോഗം അംഗീകാരം നൽകി. രൂപരേഖയുടെ അച്ചടിച്ച പൂർണ രൂപം ചെയർമാൻ സരിൻ ശശി പ്രകാശനം ചെയ്തു. നഗരസഭയുടെ ജനസംഖ്യയും നിലവിലെ ഖരമാലിന്യ ചട്ടങ്ങളും ഉൾക്കൊള്ളിച്ചു കെ എസ് .ഡബ്ല്യു.എം.പി. നടത്തിയ പഠനത്തെ ആസ്പദമാക്കിയാണ് രൂപരേഖ തയ്യാറാക്കിയത്. ഖര മാലിന്യ പരിപാലന നിയമ പ്രകാരം നടത്തിയ പഠനത്തിൽ നഗരസഭ പരിധിയിൽ ശരാശരി ഒരാൾ പ്രതിദിനം ഉല്പാദിപ്പിക്കുന്ന ഖരമാലിന്യം…

Read More

ചിറക്കൽ പഞ്ചായത്തിൽ അവഗണന ആരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ

കണ്ണൂർ: ചിറക്കൽ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ നാടകീയ രംഗങ്ങൾ. യു.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡറായ സജീവനെ പഞ്ചായത്ത് നടത്തുന്ന പരിപാടികളിൽ അവഗണിക്കുന്നതായ ആരോപണമാണ് ബഹളത്തിനിടയാക്കിയത്. മുൻ സി.പി.എം പ്രവർത്തകനായ സജീവൻ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗ് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിച്ചു വിജയിച്ചത്. യു.ഡി.എഫ് അംഗങ്ങൾ മുദ്രാവാക്യം മുഴക്കിയും ഡയസിൽ കയറി ഇരുന്നും പ്രതിഷേധം നടത്തി. യോഗത്തിലെ അദ്ധ്യക്ഷനായ പഞ്ചായത്ത് പ്രസിഡന്റിന്റെയും സ്ഥിരം സമിതി അംഗങ്ങളുടെയും മുൻപാകെ യു.ഡി.എഫ് വനിത അംഗങ്ങൾ മേശമുകളിൽ കയറി ഇരിക്കുകയായിരുന്നു. പഞ്ചായത്തീരാജ്…

Read More

മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ

മുക്കം: നഗരസഭയിലെ മണാശ്ശേരിയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മുതുകുറ്റിയിൽ വാടകവീട്ടിൽ താമസിക്കുന്ന വിനോദ് കുമാറിനെ (58) നെ മണാശ്ശേരി സ്വദേശി ജയകുമാർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതി രാവിലെ മുതൽ മദ്യപിച്ചെത്തി പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. പരിസരവാസികളുമായി തർക്കമുണ്ടാക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൊലപാതകം നടന്നത്. കൊലപാകത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ മണാശ്ശേരി കയ്യേരിക്കൽ ഭാഗത്ത് നിന്നാണ് ഇയാൾ വലയിലാകുന്നത്. മണാശ്ശേരിയിലെ ഓട്ടോ ഡ്രൈവർ പ്രദീഷ് ആണ് കഴിഞ്ഞ ദിവസം രാവിലെ…

Read More

പൊട്ടിപ്പൊളിഞ്ഞ് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ്

പാലക്കാട്: കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഉൾപ്പെടെ നാല് ബസ് സ്റ്റാൻഡുകളുള്ള പാലക്കാട് നഗരത്തിലെ ഏറ്റവും വലിയ സ്വകാര്യ ബസ് സ്റ്റാൻഡാണ് സ്റ്റേഡിയം സ്റ്റാൻഡ്. ദിവസേന 500 ലധികം ബസുകളും പതിനായിരക്കണക്കിന് യാത്രക്കാരുമെത്തുന്ന സ്റ്റാൻഡിന്റെ സ്ഥിതി വളരെ ശോചനീയമാണ്. സ്റ്റാൻഡിനകത്തെ നിലം പകുതിയിലധികവും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. നിരവധി തവണ നഗരസഭയിൽ പരാതി പറഞ്ഞിട്ടും കാര്യമില്ലെന്നാണ് സ്റ്റാൻഡിനകത്ത് കച്ചവടം ചെയ്യുന്നവർ പറയുന്നത്. ഇളകിക്കിടക്കുന്ന മാർബിൾ കഷ്ണങ്ങളിൽ തട്ടി നിരവധി പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. കൂടുതൽ ഭാഗം പൊളിഞ്ഞു തുടങ്ങിയപ്പോൾ കടയുടമകൾ കൈയ്യിൽ…

Read More

ജന ജാഗ്രത സമിതി യോഗം

വാളയാർ: കാട്ടാനകൾ നാട്ടിലിറങ്ങി ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ജനകീയ കൂട്ടായ്മയോടെ പ്രതിരോധം തീർക്കാർ ജന ജാഗ്രത സമിതി തീരുമാനിച്ചു. പഞ്ചായത്തും വനം വകുപ്പും കൈകോർത്ത് ഉചിതമായ നടപടികൾ സ്വീകരിക്കാൻ വാളയാർ ഫോറസ്റ്റ് റേഞ്ചിനു കീഴിൽ വരുന്ന ജന ജാഗ്രത സമിതി യോഗം തീരുമാനിച്ചു. യോഗത്തിൽ മനുഷ്യ വന്യ ജീവി സംഘർഷം ലഘുകരണം, മൺസൂൺ കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, കാർഷിക മേഖലയിലെ വിഷയങ്ങൾ മുതലായവ ചർച്ച ചെയ്തു. പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ…

Read More

കരിയർ ഗൈഡൻസ്

പാലക്കാട്: ഉപരിപഠനസാദ്ധ്യതകളെക്കുറിച്ചും പുതിയ കാലത്തെ തൊഴിൽ മേഖലകളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം നൽകുന്നതിനായി പറമ്പിക്കുളത്ത് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആസ്പിറന്റ് ലേർണിംഗ് അക്കാദമി ട്രെയിനർമാരായ അബ്ദു റഹിമാൻ അൻവർ, അശ്വതി, കരിയർ ഗൈഡൻസ് പരിശീലകൻ അബ്ദുൾ റഹ്മാൻ, ഡി.ഡി.യു.ജി.കെ.വൈ ജില്ലാ പ്രോഗ്രാം മാനേജർ പ്രിയങ്ക എന്നിവർ ക്ലാസെടുത്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരെ ആദരിച്ചു. മുതലമട സി.ഡി.എസ് ചെയർപേഴ്സൺ ജി.അരുണ അദ്ധ്യക്ഷയായി. പറമ്പിക്കുളം…

Read More

വിദ്യാദരം’ പുരസ്കാരദാനം

കാട്ടൂർ: കാട്ടൂർ സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘വിദ്യാദരം’ച്ചടങ്ങ് മുകുന്ദപുരം സഹകരണ സംഘം അസി.രജിസ്ട്രാർ ജനറൽ ബിജു ഡി.കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോമോൻ വലിയവീട്ടിൽ അദ്ധ്യക്ഷനായി. പയസ്‌പോൾ മോട്ടിവേഷൻ ക്ലാസ് നയിച്ചു.എം.ജെ.റാഫി,മധുജ ഹരിദാസ്, എം.ഐ.അഷറഫ്,ഷെറിൻ തേർമഠം,ഇ.എൽ.ജോസ്,പി.പി.ആന്റണി,രാജൻ കുരുമ്പേപറമ്പിൽ,കെ.ബി.ബൈജു,പി.എ. മുഹമ്മദ് ഇക്ബാൽ,രാജേഷ് കാട്ടിക്കോവിൽ,സ്മിത മനോജ് എന്നിവർ സംസാരിച്ചു.ബാങ്ക് വൈസ്‌പ്രസിഡന്റ് പ്രമീള അശോകൻ സ്വാഗതവും സെക്രട്ടറി…

Read More

മിന്നൽ ചുഴലി; കുറ്റൂരിൽ വീടിന്റെ ട്രസ്സ് പറന്നുപോയി

തൃശൂർ: കുറ്റൂരിൽ അതിശക്തമായ മിന്നൽ ചുഴലിക്കാറ്റിൽ വീടിന്റെ ട്രസ്സ് പൂർണമായും പറന്നുപോയി. മരങ്ങൾ കടപുഴകി വീണു. ചൊവ്വാഴ്ച രാത്രി 10.40 ഓടെ കോലഴി പഞ്ചായത്തിലെ കുറ്റൂർ തവളക്കുളം ഭാഗത്താണ് മിന്നൽ ചുഴലിയുണ്ടായത്. ചിറ്റത്തുപറമ്പിൽ ഗോപാലന്റെ വീടിന്റെ മുകളിലെ ഇരുമ്പ് ഷീറ്റുകളാണ് പൂണമായും പറന്നുപോയത്. ഏകദേശം 100 മീറ്ററോളം അകലെയുള്ള പറമ്പിലാണ് ഷീറ്റുകൾ ചെന്നുവീണത്. അപകടസമയത്ത് ഗോപാലനും കുടുംബവും വീട്ടിനകത്തുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് കുട്ടികൾ പരിഭ്രാന്തരായി. ആളപായമുണ്ടായില്ല. 5 ലക്ഷം രൂപയോളം ചെലവഴിച്ച് 2000 സ്‌ക്വയർഫീറ്റ് വിസ്തീർണത്തിലാണ്…

Read More

പി.എസ്.സി ക്രമക്കേടിൽ യുവമോർച്ച മാർച്ച്

തൃശൂർ:പി.എസ്.സിയിലെ അഴിമതികൾക്കെതിരെ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റി നടത്തിയ പി.എസ്.സി ഓഫീസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകരെ പിരിച്ചുവിടാൻ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് ഓഫീസിന് മുന്നിൽ റീത്ത് സമർപ്പിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. യുവമോർച്ച പ്രസിഡന്റ് വി.മനുപ്രസാദ് മാർച്ച് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി.സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് യുവമോർച്ച സിറ്റി ജില്ലാ പ്രസിഡന്റ് മനു പള്ളത്ത്,യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമല,ബി.ജെ.പി ഭാരവാഹികളായ അഡ്വ.കെ.ആർ.ഹരി,സുധീഷ് മേനോത്ത് പറമ്പിൽ,രാഹുൽ നന്ദിക്കര,എൻ.ആർ.റോഷൻ,…

Read More