കാട്ടൂർ: കാട്ടൂർ സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘വിദ്യാദരം’ച്ചടങ്ങ് മുകുന്ദപുരം സഹകരണ സംഘം അസി.രജിസ്ട്രാർ ജനറൽ ബിജു ഡി.കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോമോൻ വലിയവീട്ടിൽ അദ്ധ്യക്ഷനായി. പയസ്‌പോൾ മോട്ടിവേഷൻ ക്ലാസ് നയിച്ചു.എം.ജെ.റാഫി,മധുജ ഹരിദാസ്, എം.ഐ.അഷറഫ്,ഷെറിൻ തേർമഠം,ഇ.എൽ.ജോസ്,പി.പി.ആന്റണി,രാജൻ കുരുമ്പേപറമ്പിൽ,കെ.ബി.ബൈജു,പി.എ. മുഹമ്മദ് ഇക്ബാൽ,രാജേഷ് കാട്ടിക്കോവിൽ,സ്മിത മനോജ് എന്നിവർ സംസാരിച്ചു.ബാങ്ക് വൈസ്‌പ്രസിഡന്റ് പ്രമീള അശോകൻ സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് സി.എസ്.സജീഷ് നന്ദിയും പറഞ്ഞു
വിദ്യാദരം’ പുരസ്കാരദാനം