ഭാര്യയെ കൊന്നശേഷം മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചുനൽകി; അമേരിക്കയിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

വാഷിംഗ്‌ടൺ: അമേരിക്കയിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ 30 കാരനായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ. സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീറായ അവിനാഷ് നാർണയെയാണ് ബെൽവ്യു പൊലീസ് അറസ്റ്റ് ചെയ്‌തത്.   കഴിഞ്ഞ വർഷം ഒക്‌ടോബർ 27-നാണ് ഇയാളുടെ ഭാര്യ രാജിത സബ്ബിനേനിയെ അപാർട്‌മെന്റ് കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ ബാ‌ത്ത്‌റൂമിനുള്ളിൽ അകപ്പെട്ടിരിക്കുകയാണെന്നും വാതിൽതുറക്കുന്നില്ലെന്നും അവിനാഷ് തന്നെയാണ് പൊലീസിനെ വിളിച്ചറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് വാതിൽ ബലമായി പൊളിച്ച് അകത്തുകടന്നപ്പോൾ രാജിത നിലത്ത് മരിച്ചുകിടക്കുകയായിരുന്നു.   ആദ്യഘട്ടത്തിൽ നടത്തിയ…

Read More

ഹോസ്റ്റൽ മുറിയിൽ പാമ്പ്; ഉറങ്ങിക്കിടന്ന നാല് വിദ്യാർത്ഥിനികളെ കടിച്ചു, 11കാരിക്ക് ദാരുണാന്ത്യം

റാഞ്ചി: ജാർഖണ്ഡിലെ ലോഹർദാഗയിലെ ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടന്ന നാല് വിദ്യാർത്ഥിനികൾക്ക് പാമ്പുകടിയേറ്റു. സംഭവത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു. വർഷ ഒറോണെ (11)​ ആണ് മരിച്ചത്. മനീഷ് കുമാരി (14)​,​ ഫുൾമാനിയ ഒറാവോൺ (11)​,​ അനിഷ കുമാരി (11)​ എന്നിവർ ചികിത്സയിലാണ്. സാംസിറ ഹയർ സെക്കൻഡറി റസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിലാണ് ദാരുണ സംഭവം നടന്നത്. ഹോസ്റ്റലിലെ ഒരു മുറിയിൽ ഉറങ്ങുകയായിരുന്ന വിദ്യാർത്ഥിനികൾക്കാണ് കടിയേറ്റത്. ഹോസ്റ്റലിൽ ഉണ്ടായിരുന്ന അദ്ധ്യാപിക ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാൻ…

Read More

കള്ളാടി ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം നാലായി

കൽപ്പറ്റ: വയനാട് കള്ളാടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. അധികൃതർ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇനി നാലുപേരെ കൂടി കണ്ടെത്താനുണ്ട്. നാല് സോണുകളാക്കി തിരിച്ചാണ് ഇന്നലെ തെരച്ചിൽ നടത്തിയത്. ഇതിൽ രണ്ട് സോണുകളുടെ തെരച്ചിൽ ഇന്നലെ പൂർത്തിയാക്കിയിരുന്നു.   ബാക്കി രണ്ട് സോണുകളിലും മീനാക്ഷിപ്പുഴയിലുമാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്. അപകടത്തിൽ മരിച്ച മൂന്നുപേരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ജാർഖണ്ഡ് സ്വദേശി ആൻമോൾ ദോദ്രായ്,…

Read More

തുളസീധരൻ ഇനി ഗാന്ധി ഭവനിലേക്ക്

കൊല്ലം: മാനസിക അസ്വാസ്ഥ്യത്തെ തുടർന്ന് വർഷങ്ങളായി ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്ന മണിയാർ പരവട്ടം മോഹനവിലാസത്തിൽ തുളസീധരൻ പിള്ള (73), വിക്രമൻ പിള്ള (52) എന്നിവരെ ഗാന്ധിഭവൻ ഏറ്റെടുത്തു. ഇവരെ സംരക്ഷിക്കാൻ മറ്റാരുമില്ലാത്ത സാഹചര്യമാണുള്ളതെന്ന് പുനലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജെ.സന്തോഷ് കുമാർ ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് ഗാന്ധിഭവൻ മാനേജിംഗ് ഡയറക്ടർ ബി.ശശികുമാർ, സി.ഇ.ഒ ഡോ. വിൻസെന്റ് ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ പരവട്ടം വാർഡ് കൗൺസിലർ ടിന്റു.ആർ.തങ്കം, പൊതുപ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇരുവരെയും ഏറ്റെടുത്ത്…

Read More

വാട്ടർ ടാങ്ക് ചരിഞ്ഞു, നാടിന് നെഞ്ചിടിപ്പ്

കൊല്ലം: കാലപ്പഴക്കം ചെന്ന വാട്ടർ ടാങ്ക് അശാസ്ത്രീയമായി പൊളിക്കാൻ ശ്രമിച്ചത് അപകടാവസ്ഥയിലെത്തിച്ചു. ഇതോടെ വീടൊഴിപ്പിച്ച് രക്ഷാ പ്രവർത്തനം നടത്തി. പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ കാരുവേലിൽ പ്ളാക്കാട് അംബേദ്കർ ഉന്നതിയിലാണ് സംഭവം. ഇന്നലെ രാവിലെ മുതൽ ജെ.സി.ബി ഉപയോഗിച്ച് ടാങ്കിന്റെ മൂന്ന് തൂണുകൾ പൊളിച്ചുതുടങ്ങി. പിന്നീട് വടംകെട്ടി വശത്തേക്ക് മറിച്ചിടാൻ ശ്രമിച്ചപ്പോഴാണ് മറുദിശയിലേക്ക് ചരിഞ്ഞത്. ഇതോടെ തീർത്തും അപകടാവസ്ഥയായി. ടാങ്ക് നിലം പതിച്ചാൽ സമീപത്തെ ട്രാൻസ്ഫോർമറിൽ പതിക്കും. വീടും മതിലും ഈ ഭാഗത്തുണ്ട്. അപകടാവസ്ഥയെന്ന് ബോദ്ധ്യപ്പെട്ടതോടെ പഞ്ചായത്ത് അധികൃതരും പൊലീസും…

Read More

കാട്ടുപോത്തിനെ തിരഞ്ഞ് വനംവകുപ്പ്

നെടുമങ്ങാട്: നഗരസഭ പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിൽ.വാണ്ട ഗാന്ധിനഗർ ഭാഗത്ത് കാടുപിടിച്ച പുരയിടത്തിലാണ് ഇന്നലെ രാവിലെ കാട്ടുപോത്തിനെ കണ്ടത്.പരുത്തിപ്പള്ളിയിൽ നിന്ന് ആർ.ആർ.ടി സംഘവും വനംവകുപ്പ് അധികൃതരും തെരച്ചിൽ നടത്തി.പെ‌ാലീസും സ്ഥലത്തെത്തിയിരുന്നു. കാട്ടുപോത്തിനെ വെടിവയ്ക്കുന്നതിനായി പ്രധാന റോഡുകളിലേക്കുള്ള വാഹനങ്ങൾ പെ‌ാലീസ് തടഞ്ഞു.എന്നാൽ കാട്ടുപോത്ത് പുരയിടത്തിൽ തലങ്ങും വിലങ്ങും ഓടുന്നതിനാൽ വനംവകുപ്പിന് മയക്കുവെടി വയ്ക്കാൻ കഴിഞ്ഞില്ല.സന്ധ്യയോടെ പുലിപ്പാറ ഭാഗത്തേയ്ക്ക് പാഞ്ഞു. ഇതിനു ശേഷം വേങ്കവിള ഭാഗത്ത് കാട്ടുപോത്തുകളെ കണ്ടതായി സ്ഥിരീകരിച്ചു.ഇന്നും ആർ.ആർ.ടി സംഘം കാട്ടുപോത്തുകളെ നിരീക്ഷിക്കും.പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച്…

Read More

തുരങ്കപാത തുടർനിർമ്മാണം പുതിയ പഠനത്തിന് ശേഷം # കരാർ കമ്പനിയെ വിലക്കിയേക്കും

മേപ്പാടി: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പശ്ചാത്തലത്തിൽ കോഴിക്കോട് മേപ്പാടി തുരങ്കപാത തുടർനിർമ്മാണം വിശദ പഠനത്തിന് ശേഷം മാത്രം. ഇതോടെ നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി അനിശ്ചിതത്വത്തിലായി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കർശന നിബന്ധനകൾ കൃത്യമായി പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കി. അപകടകാരണത്തെപ്പറ്റി പ്രത്യേക അന്വേഷണവും ഉണ്ടാകും. ഈ രണ്ട് അന്വേഷണങ്ങളുടെയും റിപ്പോർട്ട് വിലയിരുത്തിയാകും അന്തിമതീരുമാനം. ഉപകരാറിലൂടെ നിർമ്മാണം ഏറ്റെടുത്ത ഭോപ്പാലിലെ ദിലീപ് ബിൽഡ്‌കോണിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി വിലക്കാനിടയുണ്ട്. മണ്ണിടിച്ചിലുണ്ടാകാതിരിക്കാൻ ചേർന്ന ഉന്നതതല യോഗത്തിലെ മുൻകരുതൽ നിർദ്ദേശം…

Read More

അന്ന് സുകുമാരക്കുറുപ്പിനെ കണ്ടത് സത്യം

ആലപ്പുഴ: ‘ ദാ… ആ നടന്നുപോകുന്നതാണ് ശിവരാമക്കുറുപ്പിന്റെ മകൻ സുകുമാരൻ. ഗൾഫിൽ നിന്ന് വന്നതാണ്….” വഴിയിലൂടെ നടന്നുപോയ സുകുമാരക്കുറുപ്പിനെ ചൂണ്ടിക്കാട്ടി വീട്ടുമുറ്റത്ത് നിന്ന് അച്ഛൻ രാമകൃഷ്ണൻ പറഞ്ഞപ്പോഴാണ് പതിനെട്ടുകാരി രത്നമ്മ ആ ചെറുപ്പക്കാരനെ അടുത്തുകണ്ടത്. രണ്ടു ദിവസത്തിനുശേഷം കേട്ടത് സുകുമാരക്കുറുപ്പിനെ കാറിനുള്ളിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയെന്ന വാർത്ത. ആ ചെറുപ്പക്കാരന്റെ മുഖം വേദനയോടെ രത്നമ്മയുടെ മനസ്സിൽ പതിഞ്ഞു. വൈകാതെ ചാക്കോവധക്കേസും കുറുപ്പിന്റെ തിരോധാനവും വാർത്തകളിൽ നിറഞ്ഞു. 1984 ജനുവരി 21ന് ആയിരുന്നു കൊലപാതകം. 1988ൽ സുകുമാരക്കുറുപ്പിനെ ബൊക്കാറോയിൽവച്ച് നേരിൽ…

Read More

സിപിഎം പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു; ഭരണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ ജനങ്ങളെ ദ്രോഹിക്കരുത്’

തിരുവനന്തപുരം: സിപിഎം പ്രവർത്തകർ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നുവെന്ന ആരോപണവുമായി തിരുവനന്തപുരം മേയർ വി വി രാജേഷ്. കഴിഞ്ഞദിവസം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളാൻ ശ്രമിച്ചത് സിപിഎം പ്രവർത്തകൻ ഷമീർ ആണ്. ഇത് തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരെ ആക്രമിച്ചുവെന്നും മേയർ ആരോപിച്ചു. ‘ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നത സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ് ഷമീർ. ഭരണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ ജനങ്ങളെ സിപിഎം ദ്രോഹിക്കരുത്. തലസ്ഥാനത്തെ നിലവിലുള്ള മാലിന്യസംസ്‌കരണ പദ്ധതി പര്യാപ്‌തമല്ല. മെച്ചപ്പെട്ടതാക്കാൻ ശ്രമിക്കുകയാണ്. ആറുമാസം…

Read More

ബഷീർ കഥാപാത്രങ്ങളായി വിദ്യാർത്ഥികൾ

നെടുമങ്ങാട് : ‘പാത്തുമ്മയുടെ ആടി’ലെ കഥാപാത്രങ്ങളെ സ്‌കൂൾ അങ്കണത്തിൽ പുനരാവിഷ്കരിച്ച് വിദ്യാർത്ഥികൾ. മഞ്ച ഗവ.വി.എച്ച്.എസ്.ഇയിലെ വിദ്യാരംഗം,മലയാളം ക്ലബുകളുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ ദിനാചരണത്തോടനുബന്ധിച്ചാണ് അദ്ദേഹം എഴുതിയ ഹാസ്യ നോവലിന്റെ അവതരണം സംഘടിപ്പിച്ചത്. ‘ബഷീറിന്റെ സാഹിത്യപ്രപഞ്ചം’ എന്ന വിഷയത്തിൽ ശില്പശാല,അൻവർ അലിയുടെ ഗാന്ധിതൊടൽ മാല കവിതയുടെ ഡിജിറ്റൽ ആവിഷ്‌കാരം,ബഷീർ കൃതികളുടെ പ്രദർശനം എന്നിവയും നടന്നു.ഹെഡ്മാസ്റ്റർ എം.എസ് സതീഷ് ഉദ്ഘാടനംചെയ്തു.റിട്ട.അദ്ധ്യാപകരായ മംഗളാംബാൾ, ടി.എസ് ബിന്ദു എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.പി.ടി.എ പ്രസിഡന്റ്‌ കെ.എസ്. ഉദയകുമാർ,പ്രിൻസിപ്പൽ രഞ്ജിത്,ഷാജി,അരുണിമ,ഉദയകുമാർ എന്നിവർ നേതൃത്വം…

Read More