നെടുമങ്ങാട് : ‘പാത്തുമ്മയുടെ ആടി’ലെ കഥാപാത്രങ്ങളെ സ്‌കൂൾ അങ്കണത്തിൽ പുനരാവിഷ്കരിച്ച് വിദ്യാർത്ഥികൾ. മഞ്ച ഗവ.വി.എച്ച്.എസ്.ഇയിലെ വിദ്യാരംഗം,മലയാളം ക്ലബുകളുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ ദിനാചരണത്തോടനുബന്ധിച്ചാണ് അദ്ദേഹം എഴുതിയ ഹാസ്യ നോവലിന്റെ അവതരണം സംഘടിപ്പിച്ചത്. ‘ബഷീറിന്റെ സാഹിത്യപ്രപഞ്ചം’ എന്ന വിഷയത്തിൽ ശില്പശാല,അൻവർ അലിയുടെ ഗാന്ധിതൊടൽ മാല കവിതയുടെ ഡിജിറ്റൽ ആവിഷ്‌കാരം,ബഷീർ കൃതികളുടെ പ്രദർശനം എന്നിവയും നടന്നു.ഹെഡ്മാസ്റ്റർ എം.എസ് സതീഷ് ഉദ്ഘാടനംചെയ്തു.റിട്ട.അദ്ധ്യാപകരായ മംഗളാംബാൾ, ടി.എസ് ബിന്ദു എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.പി.ടി.എ പ്രസിഡന്റ് കെ.എസ്. ഉദയകുമാർ,പ്രിൻസിപ്പൽ രഞ്ജിത്,ഷാജി,അരുണിമ,ഉദയകുമാർ എന്നിവർ നേതൃത്വം നൽകി.
ബഷീർ കഥാപാത്രങ്ങളായി വിദ്യാർത്ഥികൾ