പോക്സോ കേസിൽ അമ്മയ്ക്കും മക്കൾക്കും 25 വർഷം കഠിനതടവ്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും 25 വർഷവും മൂന്ന് മാസവും കഠിനതടവും 5,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. വിളയിൽ നെടുമുഴി കുറ്റിയത്തുകുഴി അഭിലാഷ് ഭവനിൽ വിക്കി എന്ന അജേഷ് (25), സഹോദരൻ അഭിലാഷ് (38), ഇവരുടെ മാതാവ് ലളിത (62) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദിന്റെതാണ് വിധി. പിഴ അടയ്ക്കാത്തപക്ഷം നാല് മാസം അധിക തടവ് അനുഭവിക്കണം. അതിജീവിതയ്ക്ക് മതിയായ…