തിരുവനന്തപുരം : സംസ്ഥാനത്തെ വനിതകളുടെ യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ വിഭാവനം ചെയ്ത ‘പിങ്ക് ബസ് സര്‍വീസിന് തലസ്ഥാന നഗരിയില്‍ തുടക്കമായി .രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് ഭയരഹിതമായും സുരക്ഷിതമായും യാത്ര ചെയ്യുന്നതിനായി ആവിഷ്‌കരിച്ച ഈ പദ്ധതി, ഗതാഗത മേഖലയില്‍ പുതിയൊരു വിപ്ലവത്തിനാണ് തുടക്കമിടുന്നത്. പ്രിയദര്‍ശിനി പദ്ധതിയുടെ വന്‍ വിജയത്തിന് പിന്നാലെയാണ് സ്ത്രീകള്‍ക്കായി മാത്രമുള്ള പിങ്ക് ബസ് നിരത്തിലിറങ്ങുന്നത് സര്‍വീസുകളുടെ കൃത്യത ഉറപ്പാക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഒരുക്കാനും ഭാവിയില്‍ ഇലക്ട്രിക് ബസുകള്‍ പിങ്ക് ബസായി ഓടിക്കാനുമാണ് കെഎസ്ആര്‍ടിസിയുടെ പദ്ധതി. സ്ത്രീസൗഹൃദ പൊതുഗതാഗത സംവിധാനം എന്ന ലക്ഷ്യത്തോടെ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ സംരംഭമാണ് പിങ്ക് ബസ് .രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദര്‍ശിനി ബസ് പദ്ധതിക്ക് പിന്നാലെ എത്തുന്ന പിങ്ക് ബസ്, സുരക്ഷയ്‌ക്കൊപ്പം യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു. വൈകിട്ട് 4.30 മുതല്‍ രാത്രി 11 മണി വരെയും, പുലര്‍ച്ചെ 4 മണി മുതല്‍ രാവിലെ 8 മണി വരെയുമാണ് പിങ്ക് ബസ് സര്‍വീസ് നടത്തുക