ഇറാനെതിരെ തിരിഞ്ഞ് ഖത്തര്‍, ഹോര്‍മുസില്‍ സ്ഥിതി രൂക്ഷമാക്കി ഡ്രോണ്‍ ആക്രമണം; ‘ചെറിയ നേട്ടങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവരുടെ സ്വത്തുക്കള്‍ നശിപ്പിക്കരുത്’

  ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും ഡ്രോണ്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ഇറാനെതിരെ കടുത്ത വിമര്‍ശനവുമായി ഖത്തര്‍ രംഗത്തെത്തി. ഹോര്‍മുസില്‍ ആക്രമിക്കപ്പെട്ടത് തങ്ങളുടെ ടാങ്കറാണെന്ന് സ്ഥിരീകരിച്ച ഖത്തര്‍, ചെറിയ നേട്ടങ്ങള്‍ക്ക് വേണ്ടി മേഖലയിലെ മറ്റ് രാഷ്ട്രങ്ങളുടെ സ്വത്തുക്കള്‍ നശിപ്പിക്കുന്നത് നിര്‍ത്താന്‍ ഇറാനോട് ആവശ്യപ്പെട്ടു. മേഖലയില്‍ ഇറാന്റെ സാന്നിധ്യത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന രാജ്യമാണ് ഖത്തര്‍ എന്നതിനാല്‍, അവരുടെ ഈ പുതിയ നീക്കം വരുംദിവസങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍. സംഭവത്തിലുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി…

Read More

ആരെയും കുറ്റപ്പെടുത്താനില്ല, കേന്ദ്രത്തിന്റെ എല്ലാസഹായവും ലഭിക്കും’: മേപ്പാടി മണ്ണിടിച്ചിലില്‍ സുരേഷ് ഗോപി

  തിരുവനന്തപുരം: അഞ്ചുപേരുടെ മരണത്തിനിടയായ വയനാട് മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജ്യത്തിന്റെ വികസനത്തിനായി ആത്മാര്‍ഥമായി പണിയെടുക്കുന്നവര്‍ക്ക് ഇത്തരം അപകടങ്ങള്‍ കാണുമ്പോള്‍ വേദനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ഇതില്‍നിന്ന് കൃത്യമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഒരാഴ്ച മുന്‍പ് അപകടസ്ഥലത്തെ മണ്ണ് മാറ്റണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടും അത് പാലിച്ചില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ…

Read More

അഞ്ച് മരണം, ഏഴ് പേരെ കാണാനില്ല; വയനാട് രക്ഷാപ്രവര്‍ത്തനത്തിന് NDRF സംഘവും, തെരച്ചില്‍ തുടരുന്നു

  കല്‍പറ്റ: വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. തുരങ്ക പാതയുടെ പദ്ധതി പ്രദേശത്തിന് സമീപമുണ്ടായ അപകടത്തില്‍ ഇതുവരെ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്പത് പേരെ രക്ഷപ്പെടുത്തി, ഏഴ് പേരെ ഇനിയും കണ്ടെത്താനുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനും തെരച്ചിലിനുമായി എന്‍ഡിആര്‍എഫ് സംഘവും സ്നിഫര്‍ ഡോഗും എത്തിയിട്ടുണ്ട്. കാണാതായവര്‍ മണ്ണിന് അടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നാണ് സംശയം. രക്ഷാപ്രവര്‍ത്തനത്തിനിടെയ മേപ്പാടി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ക്കും പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ വയനാട് ജില്ലയില്‍ കനത്ത…

Read More

കശുവണ്ടി അഴിമതിക്കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐ.ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള പുതുക്കിയ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തെ ഇറക്കിയ ഉത്തരവിലുണ്ടായിരുന്ന ഹൈക്കോടതി വിരുദ്ധ പരാമര്‍ശങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് വ്യവസായ വകുപ്പ് പുതിയ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജുവാണ് ഹൈക്കോടതിയില്‍ ഉത്തരവ് സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ അനുമതി ഉത്തരവിനെതിരെ പ്രതികള്‍ക്ക് അപ്പീല്‍ നല്‍കാമെന്ന മുന്‍ ഉത്തരവിലെ വിവാദ ഭാഗം പുതിയ സത്യവാങ്മൂലത്തില്‍നിന്ന് സര്‍ക്കാര്‍ നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍, ഹൈക്കോടതി ഉത്തരവിനെതിരെ…

Read More

അനധികൃതമായ 300 കോടി സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍

ഹൈദരാബാദ്: അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. തെലങ്കാന പൊലീസിലെ ഡിഎസ്പി സങ്കീ റെഡ്ഡി ഭീം റെഡ്ഡിയാണ് അറസ്റ്റിലായത്. 300 കോടി രൂപയാണ് ബിനാമി ഇടപാടുകള്‍ ഉള്‍പ്പെടെ ഇയാള്‍ അനധികൃതമായി സമ്പാദിച്ചതെന്ന് അഴിമതി വിരുദ്ധ ബ്യൂറോ കണ്ടെത്തി. തിങ്കളാഴ്ച രാത്രി സ്വന്തം വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.പൊലീസുകാരന്റെ സമ്പാദ്യം 300 കോടിഹൈദരാബാദ് പൊലീസിലെ കമ്പ്യൂട്ടര്‍ സര്‍വീസസ് വിഭാഗത്തില്‍ ആണ് സങ്കീ റെഡ്ഡി ജോലി ചെയ്യുന്നത്. ആന്റി കറപ്ഷന്‍ ബ്യൂറോ സങ്കീ റെഡ്ഡിയുടെ ബന്ധുക്കള്‍ ബിനാമികള്‍, സുഹൃത്തുക്കള്‍…

Read More

പശ്ചിമഘട്ടം സുരക്ഷിതമാണോ? വയനാട്ടിൽ കണ്ടത് തുടക്കം മാത്രം

തിരുവനന്തപുരം: പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുകയാണെന്നും ഇനിയും കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം ദുരന്തങ്ങൾക്ക് യുഗങ്ങളൊന്നും വേണ്ട. നാലോ അഞ്ചോ വർഷം മതിയെന്നാണ് ആശങ്ക-മാധവ് ഗാഡ്ഗിൽ 2013. കഴിഞ്ഞ ദിവസങ്ങളിൽ വയനാട്, മലപ്പുറം ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ഉണ്ടായ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഇതിന്റെ തെളിവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അനധികൃത ക്വാറികൾ, കുന്നിടിക്കൽ, കാട് വെട്ടിത്തെളിക്കൽ, നിർമാണ പ്രവർത്തനങ്ങൾ എന്നിവയാണ് പശ്ചിമഘട്ടത്തിന്റെ നിലനിൽപ്പിന് ഏറ്റവും വലിയ ഭീഷണി. കനത്ത…

Read More

ലാപ്ടോപ്പ് കൊണ്ട് തലക്കടിച്ചു; ഉസ്‌ബെക്കിസ്താനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ടു, സഹപാഠി പിടിയിൽ

ഹരിപ്പാട്: ഉസ്‌ബെക്കിസ്താനിൽ മെഡിക്കൽ പഠനം നടത്തിവരികയായിരുന്ന മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ടു. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട് സുപ്രഭാതം ഭവനിൽ സാവരിയ (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ സഹപാഠിയും പെരിന്തൽമണ്ണ എരുവത്ത് സ്വദേശിയുമായ സാദുരിൽ അനാം (23) അറസ്റ്റിലായി.മൂന്ന് ദിവസം മുമ്പാണ് ദാരുണമായ ഈ സംഭവം നടന്നത്. കഴിഞ്ഞ ഡിസംബറിലാണ് സാവരിയ ഉപരിപഠനത്തിനായി ഉസ്‌ബെക്കിസ്താനിലേക്ക് പോയത്. സാവരിയയും അനാമും തമ്മിൽ സംസാരിച്ചുനിൽക്കുന്നതിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തെത്തുടർന്ന് പ്രതി ലാപ്ടോപ്പ് കൊണ്ട് സാവരിയയുടെ തലയ്ക്കടിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച പ്രാഥമിക…

Read More

ടെറസിൽനിന്ന് തള്ളിയിട്ടു, പരിക്കേറ്റ ഭർത്താവിനെ ടോയ്ലറ്റ് ക്ലീനർ കുത്തിവെച്ച് കൊലപ്പെടുത്തി ഭാര്യ

നിസാമാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ നഴ്‌സായ ഭാര്യയും ആൺസുഹൃത്തും കൂട്ടാളിയും പിടിയിൽ. വീടിനുമുകളിൽനിന്നും തള്ളിയിട്ട് കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ, സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് പ്രശാന്തിനെ ഐവി ലൈനിലൂടെ ടോയ്ലറ്റ് ക്ലീനർ കുത്തിവെച്ചാണ് ഭാര്യ സന്ധ്യ കൊലപ്പെടുത്തിയത്. സന്ധ്യയും ആൺസുഹൃത്ത് അനിലും, മറ്റൊരു സുഹൃത്തായ വെങ്കട്ട് സായിയും പോലീസ് പിടിയിലായി. പ്രശാന്തിന്റെ അമ്മയ്ക്ക് തോന്നിയ സംശയത്തിലൂടെയാണ് അപകടമരണമായി മാറേണ്ടിയിരുന്ന ഈ സംഭവത്തിന് പിന്നിലെ ദുരൂഹത പുറത്തുവന്നത്. അമ്മയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ്…

Read More

വയനാട് രക്ഷാപ്രവർത്തനത്തിന് NDRF എത്തി; വയനാട്ടിൽ നാളെ അവധി

കൽപ്പറ്റ: വീണ്ടും നോവായി വയനാട്. മേപ്പാടിയിൽ മണ്ണിടിഞ്ഞ് മരിച്ചവരുടെ എണ്ണം നാലായി. കനത്തമഴയിൽ വയനാട്-മേപ്പാടി തുരങ്കപാതയ്ക്ക് സമീപം മീനാക്ഷിപാലത്ത് ഉണ്ടായ മണ്ണിടിച്ചിലിലാണ് നാലുപേരുടെ ജീവൻ നഷ്ടമായത്. ഒമ്പതുപേരെ രക്ഷപ്പെടുത്തി. അഞ്ചുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.അടിഞ്ഞുകൂടിയ ചെളി മാറ്റിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. തുരങ്കപാതയുടെ നിർമ്മാണത്തിനെത്തിയ തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. ചിലർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. ഇതിനിടെ, വയനാട്ടിൽ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ഓറഞ്ച്…

Read More

കേന്ദ്രത്തിന്റെ എല്ലാസഹായവും ലഭിക്കും’: മേപ്പാടി മണ്ണിടിച്ചിലിൽ സുരേഷ് ഗോപി

തിരുവനന്തപുരം: അഞ്ചുപേരുടെ മരണത്തിനിടയായ വയനാട് മേപ്പാടിയിലെ മണ്ണിടിച്ചിലിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജ്യത്തിന്റെ വികസനത്തിനായി ആത്മാർഥമായി പണിയെടുക്കുന്നവർക്ക് ഇത്തരം അപകടങ്ങൾ കാണുമ്പോൾ വേദനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ഇതിൽനിന്ന് കൃത്യമായ പാഠങ്ങൾ ഉൾക്കൊള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഒരാഴ്ച മുൻപ് അപകടസ്ഥലത്തെ മണ്ണ് മാറ്റണമെന്ന് കളക്ടർ നിർദേശം നൽകിയിട്ടും അത് പാലിച്ചില്ലെന്ന റിപ്പോർട്ടുകൾ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കർശനനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ ഓഫീസിൽ…

Read More