രാമന് കിട്ടിയ കാണിക്കയും കട്ടു; പണമൊളിപ്പിച്ചത് വസ്ത്രങ്ങളിലും സോക്സുകളിലും
മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, എസ്ബിഐ അധികൃതരും സംശയത്തിന്റെ നിഴലില്‍ അയോധ്യ രാമക്ഷേത്രത്തില്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച പണം എണ്ണുന്നതിനിടെ ജീവനക്കാര്‍ നടത്തിയ മോഷണത്തിന്റെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ എട്ട് പേരില്‍ അഞ്ച് പേരാണ് കാണിക്കപ്പണം എണ്ണുന്നതിനിടെ നോട്ടു കെട്ടുകള്‍ വസ്ത്രങ്ങള്‍ക്കുള്ളിലും സോക്സുകളിലും ഒളിപ്പിച്ചത്. ഈ മോഷണത്തിന്റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. രാമക്ഷേത്രത്തിലെ പില്‍ഗ്രിം ഫെസിലിറ്റി സെന്ററിലെ കഴിഞ്ഞ 45 ദിവസത്തെ ദൃശ്യങ്ങള്‍ അയോധ്യ പോലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് ഈ കള്ളത്തരം…