നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു; ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ്

വിജയ മേത്ത (92) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി പത്തോടെ സൗത്ത് മുംബൈയിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. വിജയ് ടെണ്ടുല്‍ക്കര്‍, ശ്രീറാം ലാഗു, അരവിന്ദ് ദേശ്പാണ്ഡെ തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം മുംബൈ ആസ്ഥാനമായുള്ള ‘രംഗായന്‍’ എന്ന നാടകസംഘം സ്ഥാപിച്ചതില്‍ പ്രധാനിയാണ്. മറാഠിയില്‍ ഒട്ടേറെ നാടകങ്ങള്‍ സംവിധാനംചെയ്ത അവര്‍, ടെലിവിഷന്‍ പരമ്പരകളും ഫീച്ചര്‍ ഫിലിമുകളും ഒരുക്കി. 1984-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം പാര്‍ട്ടിയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. ശ്യാം ബെനഗലിന്റെ കലിയുഗ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ അഭിനയത്തില്‍ അരങ്ങേറ്റം…

Read More

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: അന്വേഷണം മുഹമ്മദ് റിയാസിലേക്കും; അക്കൗണ്ടുകള്‍ പരിശോധിക്കും

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ മകള്‍ വീണ തൈക്കണ്ടിയിലിന്റെ ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസിലേക്കും വ്യാപിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണയ്ക്ക് സിഎംആര്‍എല്ലില്‍നിന്ന് ലഭിച്ച പണം എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇഡിയുടെ നീക്കം. മുന്‍മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് സിഎംആര്‍എല്ലില്‍നിന്ന് 2.78 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. രണ്ടുതവണ വീണയെ ഇഡി ചോദ്യം ചെയ്‌തെങ്കിലും നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ട്. ലഭിച്ച പണം…

Read More

സൂപ്പര്‍ ഹാളണ്ട് !

ഐവറി കോസ്റ്റിനെ കീഴടക്കി നോര്‍വേ പ്രീ-ക്വാര്‍ട്ടറില്‍ ന്യൂയോര്‍ക്ക്: രക്ഷകനായി സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ട് അവതരിച്ചപ്പോള്‍ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ച് നോര്‍വേ. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് നോര്‍വേ ഐവറി കോസ്റ്റിനെ നോക്കൗട്ടില്‍ കീഴടക്കിയത്. 86-ാം മിനിറ്റിലാണ് ഹാളണ്ട് വിജയഗോള്‍ നേടിയത്. ബ്രസീലാണ് പ്രീ-ക്വാര്‍ട്ടറില്‍ നോര്‍വേയുടെ എതിരാളികള്‍. പ്രീ-ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് മികച്ച മുന്നേറ്റങ്ങളോടെയാണ് ഇരുടീമുകളും മത്സരം ആരംഭിച്ചത്. ആദ്യ മിനിറ്റുകളില്‍ ഐവറി കോസ്റ്റായിരുന്നു ആധിപത്യം പുലര്‍ത്തിയത്. അവസരങ്ങള്‍ സൃഷ്ടിച്ച് നോര്‍വേ ഗോള്‍മുഖത്ത് ഐവറി കോസ്റ്റ് നിരന്തരം അപകടമുയര്‍ത്തി. മറുവശത്ത് ഹാളണ്ടും…

Read More

ഞങ്ങള്‍ പാകിസ്ഥാന്റെ ഭാഗമല്ല, ഇന്ത്യയോട് സഹായം തേടും’, പാക് അധികൃതര്‍ക്ക് ജനങ്ങളുടെ മുന്നറിയിപ്പ്

റാവലകോട്ട് (പാക് അധീന കാശ്മീര്‍): പാകിസ്ഥാന്റെ നിയന്ത്രണങ്ങള്‍ക്കെതിരെ പാക് അധീന കാശ്മീരില്‍ വന്‍ ജനകീയ പ്രക്ഷോഭം. റാവലകോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് ഇന്ന് നടന്ന ജനകീയ പ്രകടനത്തോടെ പ്രതിഷേധം 22-ാം ദിവസത്തിലേക്ക് കടന്നു. ആയിരക്കണക്കിന് പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. പ്രവിശ്യ ഇനിമുതല്‍ പാകിസ്ഥാന്റെ നിയന്ത്രണത്തിലല്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരണത്തിന് തയ്യാറാകുമെന്നും പ്രതിഷേധക്കാര്‍ പാക്ക് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ഭരണപരമായ അവഗണന, കടുത്ത സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, സര്‍ക്കാര്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ എന്നിവയ്ക്ക് എതിരെയാണ് പ്രവിശ്യയില്‍…

Read More

നിര്‍ത്തിക്കോളൂ, നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്’; ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം

ലഹരിക്കെതിരായ കേരള പോലീസിന്റെ ഓപ്പറേഷന്‍ തൂഫാന്‍ ദൗത്യത്തിന്റെ ഭാഗമായി വീഡിയോ സന്ദേശം പുറത്തുവിട്ട് മോഹന്‍ലാല്‍. തന്റെ സിനിമകളിലെ ലഹരിക്കെതിരായ സംഭാഷണങ്ങള്‍ ചേര്‍ത്തുള്ള വീഡിയോ ആണ് അദ്ദേഹം റിലീസ് ചെയ്തിരിക്കുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പേജിലും ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. താന്‍ സിനിമയില്‍ പറഞ്ഞ നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന താക്കീത് യഥാര്‍ഥ ജീവിതത്തിലും ആവര്‍ത്തിച്ചുപറയുകയാണെന്ന് മോഹന്‍ലാല്‍ വീഡിയോയില്‍ വ്യക്തമാക്കി. ‘ഞാന്‍ രണ്ടുവട്ടം നിങ്ങളോട് പറഞ്ഞിട്ടുണ്ട് നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി…

Read More

ട്രംപിന് വമ്പന്‍ തിരിച്ചടി, സുപ്രീംകോടതിയുടെ ചരിത്ര വിധി

പൗരത്വം ജന്‍മാവകാശമല്ലെന്ന എക്‌സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി ‘ജന്‍മാവകാശം ഭരണഘടനയിലെ ഉറപ്പ്’ വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരത്വം ജന്‍മാവകാശമല്ലെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. അമേരിക്കയില്‍ ജനിക്കുന്നവര്‍ക്ക് പൗരത്വം ജന്മാവകാശമാണെന്നത് ഭരണഘടന ഉറപ്പുനല്‍കുന്നതാണെന്ന് വ്യക്തമാക്കിയാണ് ട്രംപിന്റെ വിവാദ എക്‌സിക്യൂട്ടീവ് ഉത്തരവ് യു എസ് സുപ്രീംകോടതി റദ്ദാക്കിയത്. കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെ ട്രംപ് തന്റെ രണ്ടാം ഭരണകാലത്തിന്റെ തുടക്കത്തില്‍ കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്തരവുകളില്‍ ഒന്നാണ് ഇതോടെ ഇല്ലാതായത്. മാതാപിതാക്കള്‍ക്ക് പൗരത്വമില്ലെങ്കിലും അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക്…

Read More

അണലിക്കുഞ്ഞുങ്ങളെ പറ്റി പറഞ്ഞതില്‍ പിഴവ് പറ്റിയെന്ന് ചെന്നിത്തല

    ഡോ. ഷിംന അസീസിന്റെ തിരുത്ത് സ്വീകരിക്കുന്നു, തൂഫാന്‍ വാറിയറാകാന്‍ ക്ഷണിച്ച് മന്ത്രി വിഷ പാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഭാഗത്ത്, അതിനായി ഉപയോഗിക്കുന്നത് ചെറിയ അണലികളെയാണ് എന്ന് ഞാന്‍ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല. ഡോക്ടറുടെ തിരുത്ത് സ്വീകരിക്കുന്നു- രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. തിരുവനന്തപുരം: ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കൊത്തിക്കുന്ന പാര്‍ലറുകള്‍ ഉണ്ടെന്ന തന്റെ പരാമര്‍ശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒരു സംഭാഷണത്തില്‍ വളരെ…

Read More

തൃശൂരിലെ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവം; യുവതിയും കുഞ്ഞും മരിച്ചു, ഓട്ടോഡ്രൈവര്‍ കസ്റ്റഡിയില്‍

തൃശൂര്‍: ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു. തൃശൂര്‍ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. ഈ മാസം 27ന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് ജ്യോതി തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ മുറിയെടുത്തത്. ഇന്ന് ഉച്ചയായിട്ടും മുറി തുറക്കാതായതോടെ ലോഡ്ജ് ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും എത്തി മുറിയുടെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് ഇരുവരും മരിച്ച് കിടക്കുന്നത് കണ്ടത്. പ്രസവത്തെത്തുടര്‍ന്നാകാം യുവതിയും കുഞ്ഞും മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുറിയെടുത്തപ്പോള്‍ ജ്യോതിക്കൊപ്പം പാവറട്ടി…

Read More

ലയണല്‍ മെസ്സി പൊന്നാനിയിലേക്ക്? വമ്പന്‍ പ്രഖ്യാപനവുമായി കെ പി നൗഷാദലി

മലപ്പുറം: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെയും ന്യൂയോര്‍ക്ക് സിറ്റിയുടെ മേയര്‍ സൊഹ്റാന്‍ മംദാനിയേയും പൊന്നാനിയിലേക്ക് കൊണ്ട് വരാന്‍ ആലോചനയുണ്ടെന്ന് കെ പി നൗഷാദലി എംഎല്‍എ. പൊന്നാനിയില്‍ നടത്തുന്ന മലബാര്‍ തീണ്ടിസ് കള്‍ച്ചറല്‍ ബിനാലെയിലേക്ക് പ്രമുഖര്‍ എത്തുമെന്നാണ് നൗഷാദലിയുടെ അവകാശ വാദം. മെസിയെയും മംദാനിയെയും കൂടാതെ ബോളിവുഡ് താരം ഷാറൂഖ് ഖാന്‍, സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍, ഗായിക ശ്രേയ ഘോഷാല്‍ എന്നിവരെ കൊണ്ടുവരാനും ആലോചനയുണ്ടെന്ന് എംഎല്‍എ കൂട്ടിച്ചേര്‍ത്തു. പറഞ്ഞ പ്രമുഖരില്‍ 75 ശതമാനം പേരെങ്കിലും വരുമെന്നാണ്…

Read More

യുഎഇയുടെ സ്വപ്‌നപദ്ധതി: ഇത്തിഹാദ് റെയില്‍ സര്‍വീസ് ആരംഭിച്ചു

യുഎഇയുടെ സ്വപ്‌നപദ്ധതിയായ ഇത്തിഹാദ് റെയില്‍ സര്‍വീസ് ആരംഭിച്ചു. അബുദാബി- ഫുജൈറ റൂട്ടില്‍ ആണ് ആദ്യഘട്ടത്തില്‍ സര്‍വീസ്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആദ്യയാത്രയുടെ ഭാഗമായി. രാവില്‍ 5:21ന് ഫുജൈറയില്‍ നിന്ന് അബുദാബിയിലേക്ക് ആയിരുന്നു ആദ്യ ട്രെയിന്‍. ഒരു മണിക്കൂര്‍ അന്‍പത് മിനിറ്റ് എടുത്ത് ട്രെയിന്‍ ഫുജൈറയില്‍ എത്തി.ആദ്യ ഘട്ടത്തില്‍ വേഗത കുറച്ചാണ് യാത്ര. കന്നിയാത്രയില്‍ മലയാളികള്‍ ഉള്‍പ്പടെ ഭാഗമായി. ദുബായ് ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണമാണ് പദ്ധതിക്ക് കരുത്ത് ആയതെന്ന് ഇതിഹാദ് റെയില്‍ നെറ്റ്വര്‍ക്ക് പെര്‍ഫോമന്‍സ് മാനേജര്‍ മന്‍സൂര്‍ അല്‍മുല്ല ട്വന്റിഫോറിനോട് പറഞ്ഞു….

Read More