ലോകകപ്പിൻ്റെ മറവില്‍ ഫോണ്‍ ഹാക്കിങ്; ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പണികിട്ടും, സന്ദേശം തുറക്കരുത്
തിരുവനന്തപുരം: ഫുട്‌ബോള്‍ ലോകകപ്പിൻ്റെ മറവില്‍ ഫോണ്‍ ഹാക്കിങ്ങിനുള്ള ശ്രമം നടക്കുന്നുവെന്ന മുന്നറിയിപ്പുമായി കേരള സൈബര്‍ പോലീസ്. ഫുട്‌ബോള്‍ ആരാധകരെ ലക്ഷ്യമിട്ടാണ് ഹാക്കര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഫോണുകളിലെത്തുന്ന സന്ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഫുട്‌ബോളുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍, ലൈവ് കാണാനുള്ള ആപ്ലിക്കേഷന്‍, സൗജന്യമായി മത്സരം കാണാനുള്ള ലിങ്കുകള്‍ എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ക്കെതിരേയാണ് മുന്നറിയിപ്പ്. ഇത്തരത്തിലുള്ള ആപ്ലിക്കേഷനും മറ്റും ഡൗണ്‍ലോഡ് ചെയ്താല്‍ ഫോണ്‍ ഹാക്ക് ചെയ്യാന്‍ സാധിക്കും. ബാങ്ക് അക്കൗണ്ടുകള്‍ അടക്കമുള്ളവ ഹാക്ക് ചെയ്യപ്പെടുമെന്നും സൈബര്‍ വിങ് മുന്നറിയിപ്പ് നല്‍കുന്നു. ഫിഫ ലോകകപ്പ്…