കേന്ദ്രത്തിന്റെ എല്ലാസഹായവും ലഭിക്കും’: മേപ്പാടി മണ്ണിടിച്ചിലിൽ സുരേഷ് ഗോപി
തിരുവനന്തപുരം: അഞ്ചുപേരുടെ മരണത്തിനിടയായ വയനാട് മേപ്പാടിയിലെ മണ്ണിടിച്ചിലിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജ്യത്തിന്റെ വികസനത്തിനായി ആത്മാർഥമായി പണിയെടുക്കുന്നവർക്ക് ഇത്തരം അപകടങ്ങൾ കാണുമ്പോൾ വേദനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ഇതിൽനിന്ന് കൃത്യമായ പാഠങ്ങൾ ഉൾക്കൊള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഒരാഴ്ച മുൻപ് അപകടസ്ഥലത്തെ മണ്ണ് മാറ്റണമെന്ന് കളക്ടർ നിർദേശം നൽകിയിട്ടും അത് പാലിച്ചില്ലെന്ന റിപ്പോർട്ടുകൾ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കർശനനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ ഓഫീസിൽ…