ഇത്രയ്ക്ക് സംസ്‌കാര ശൂന്യരാണോ മെൻസ് അസോസിയേഷൻ ഭാരവാഹികൾ?’; വിമർശനവുമായി മന്ത്രി ബിന്ദു കൃഷ്ണ
തിരുവനന്തപുരം: മെൻസ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു കൃഷ്ണ. മെൻസ് അസോസിയേഷൻ ഭാരവാഹികളിൽ നിന്നുണ്ടായ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വിമർശനം. ഇത്രയ്ക്ക് സംസ്‌കാര ശൂന്യരാണോ മെൻസ് അസോസിയേഷൻ ഭാരവാഹികളെന്ന് മന്ത്രി ചോദിച്ചു. ഒരു സംഘടനയുടെ ഭാരവാഹികളാകാൻ കുറഞ്ഞപക്ഷം സംസ്‌കാരമെങ്കിലും വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നടന്ന വനിതാ സംഗമത്തിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ‘ഞങ്ങൾ ആരും പുരുഷന്മാർക്ക് എതിരല്ല. സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന ഇത്തരം ആളുകളെ സ്ഥാനത്ത് ഇരുത്തണോ എന്ന് സംഘടനയിലെ ആത്മാഭിമാനമുള്ള പുരുഷന്മാർ ആലോചിക്കണം. ഇന്ത്യയ്ക്ക്…