അന്‍സിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ; സംഘടനയില്‍ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ്, ഇന്റര്‍വ്യൂ നല്‍കിയതില്‍ വിശദീകരണം ആവശ്യപ്പെട്ടു
താരസംഘടന അമ്മയിലെ തര്‍ക്കം, അന്‍സിബയ്ക്ക് എതിരെ കടുത്ത നീക്കവുമായി സംഘടന. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി അമ്മ അസോസിയേഷന്‍. മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ നല്‍കി സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് നോട്ടിസില്‍ പറയുന്നു. ഉടന്‍ വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പ്. 17 ആം തിയതിക്ക് മുന്‍പ് മറുപടി നല്‍കണമെന്നും ആവശ്യം.അന്‍സിബിയുടെ പരസ്യ പ്രസ്താവന സംഘടനക്ക് കളങ്കം ഉണ്ടാക്കിയെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കാമായിരുന്നുവെന്നുമാണ് നോട്ടീസില്‍ പറയുന്നത്. അമ്മ സംഘടനയുടെ ഫെബ്രുവരി 14ന് നടന്ന കുടുംബ സംഗമത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ്…