സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ ഫലം ഇന്നില്ല: ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടി

തിരുവനന്തപുരം: ഇന്ന് നിശ്ചയിച്ചിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഫലപ്രഖ്യാപനം നീട്ടിവച്ചു. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടര്‍ന്ന് മാറ്റിവച്ച ഗള്‍ഫ് മേഖലയിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ ഒന്നാം വര്‍ഷ പരീക്ഷകള്‍ നടത്തിയ ശേഷം ഒരുമിച്ച് ഫലപ്രഖ്യാപനം നടത്താമെന്നാണ് തീരുമാനിച്ചിരിക്കുന്നത്, ഇന്ന് മൂന്ന് മണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പരീക്ഷാ ഫലം അടുത്ത മാസം 15ന് പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ അറിയിപ്പ്.ഗള്‍ഫ് മേഖലയില്‍ മാറ്റിവച്ച പരീക്ഷകള്‍ അടുത്ത ആഴ്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ച് അഞ്ച് മുതല്‍ മാര്‍ച്ച് 27 വരെയുള്ള തീയതികളിലാണ്…

Read More

ട്രോളിംഗ് നിരോധനം തുടങ്ങി

കൊല്ലം: മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്തുള്ള 52 ദിവസ ട്രോളിംഗ് നിരോധനം ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ചു. കേരള തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ വരെ മത്സ്യബന്ധനം നടത്തുന്ന യന്ത്രവത്കൃത ബോട്ടുകള്‍ക്ക് ജൂലായ് 31ന് അര്‍ദ്ധരാത്രി വരെയാണ് നിയന്ത്രണം. ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങള്‍ക്കും ഇന്‍ബോര്‍ഡ് ബോട്ടുകള്‍ക്കും നിയന്ത്രണമില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്നത് കൊല്ലം ശക്തികുളങ്ങര ഹാര്‍ബര്‍ കേന്ദ്രീകരിച്ചാണ്. ബോട്ടുകള്‍ കടലിലേക്ക് കടക്കാതിരിക്കാന്‍ ഫിഷറീസ് ഉദ്യോഗസ്ഥരും കോസ്റ്റല്‍ പൊലീസും ചേര്‍ന്ന് ഇന്നലെ…

Read More

60 വര്‍ഷമായി നീളുന്ന ആ കാത്തിരിപ്പ്: ഇടിവെട്ടാകാന്‍ ഇംഗ്ലണ്ട്

1966ലാണ് ആദ്യമായും അവസാനമായും ഇംഗ്‌ളണ്ട് ലോകകപ്പ് ഫുട്ബാള്‍ കിരീടത്തില്‍ മുത്തമിട്ടത്. പിന്നീട് ലോകോത്തരതാരങ്ങള്‍ നിരവധിയുണ്ടായെങ്കിലും ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബാള്‍ ലീഗിന്റെ അധിപരാണെങ്കിലും ലോകകപ്പ് ഇംഗ്‌ളണ്ടിലേക്ക് എത്തിയിട്ടില്ല. 60 വര്‍ഷമായി നീളുന്ന ആ കാത്തിരിപ്പിന് ഇക്കുറിയെങ്കിലും അന്ത്യം കുറിക്കാനാണ് ഹാരി കേനിന്റെ നേതൃത്വത്തില്‍ ഇംഗ്‌ളണ്ട് പടയ്ക്കിറങ്ങുന്നത്. ലോക ഫുട്‌ബോളിലെ ഏറ്റവും സമ്പന്നമായ ആക്രമണനിരകളിലൊന്നും യുവപ്രതിഭകളാല്‍ നിറഞ്ഞ സ്‌ക്വാഡും കൈവശമുള്ള ഇംഗ്ലണ്ട് ഈ തവണ യഥാര്‍ത്ഥ കിരീടസാധ്യതക്കാരായിട്ടാണ് വിലയിരുത്തപ്പെടുന്നത്. തുടര്‍ച്ചയായി രണ്ട് യൂറോ കപ്പ് ഫൈനലുകളില്‍പരാജയപ്പെട്ടതിന്റെ വേദന ഇംഗ്ലണ്ടിനെ…

Read More

ആ പൊട്ടിത്തെറിയില്‍ ലോഞ്ച്പാഡ് തകര്‍ന്നു, പുനര്‍നിര്‍മിക്കണം – വെളിപ്പെടുത്തി ബ്ലൂ ഒറിജിന്‍

മെയ് 28 നാണ് അമേരിക്കന്‍ ബഹിരാകാശ സാങ്കേതിക വിദ്യാ കമ്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെന്‍ റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചത്. ഫ്ലോറിഡയിലെ കേപ്പ് കനവറലിലിലെ ലോഞ്ച് കോംപ്ലക്സ് 36-ല്‍ വിക്ഷേപണത്തിന് മുന്നോടിയായി നടത്തിയ സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റിനിടെയാണ് സ്‌ഫോടനം നടന്നത്. ആളപായമൊന്നുമുണ്ടായില്ല. എന്നാല്‍ ലോഞ്ച് കോംപ്ലക്‌സിന് കാര്യമായ നാശനഷ്ടങ്ങളുണ്ടായി. ആര്‍ട്ടെമിസ് ദൗത്യങ്ങളുടെ ഭാഗമായി ഉപയോഗിക്കാനിരുന്ന റോക്കറ്റാണ് ന്യൂ ഗ്ലെന്‍. ആര്‍ട്ടെമിസ് 3 ദൗത്യവുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങള്‍ നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ പൊട്ടിത്തെറിയുണ്ടായത് എന്നത് ശ്രദ്ധേയമാണ്….

Read More

സംഘാടകരുടെ വീഴ്ച; മെസ്സിയടക്കമുള്ള അര്‍ജന്റീന ടീം അംഗങ്ങളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്നു

അലബാമ (യുഎസ്എ): ഫിഫ ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ സംഘാടകര്‍ക്ക് സംഭവിച്ച അബദ്ധം കാരണം ലോകകപ്പിന് മുമ്പുള്ള സൗഹൃദ മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ അര്‍ജന്റീന ടീമിന്റെയും പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്നു. വലിയ സുരക്ഷാ പിഴവാണ് സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായത്.മത്സരത്തിന്റെ ടീം ഷീറ്റിലെ വിവരങ്ങള്‍ മറയ്ക്കാന്‍ സംഘാടകര്‍ മറന്നതിനാല്‍ ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളുടെ പാസ്‌പോര്‍ട്ട് നമ്പറുകള്‍ പരസ്യമായി. ഐസ്ലന്‍ഡിനെതിരായ സൗഹൃദ മത്സരത്തിനിടെയായിരുന്നു സംഭവം.കിക്കോഫിന് ഒരു മണിക്കൂര്‍ മുമ്പ് മാധ്യമങ്ങള്‍ക്കും മാച്ച് ഒഫീഷ്യല്‍സിനും നല്‍കുന്ന ടീം ലിസ്റ്റില്‍…

Read More

പുതിയ കെട്ടിടങ്ങളില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് നിര്‍ബന്ധം; ബില്‍ഡിങ് കോഡില്‍ മാറ്റം വരുത്തി ഹരിയാന

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കെട്ടിട നിര്‍മാണ നിയമത്തില്‍ ഭേദഗതി പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍. പുതിയതായി നിര്‍മിക്കുന്നതോ പുതുക്കി പണിയുന്നതോ ആയ കെട്ടിടങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന നിര്‍ദേശിച്ചുള്ളതാണ് പുതിയ ഭേദഗതി. ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റി, കോഓപ്പറേറ്റീവ് ഹൗസിങ് പ്രൊജക്ട് എന്നിവയ്ക്കും ഈ നിര്‍ദേശം ബാധകമാണ്. നിയമം നിര്‍ദേശിക്കുന്നത് അനുസരിച്ച് ഒരു ഹൗസിങ് പ്രൊജക്ടുകളിലെ അഞ്ച് പാര്‍ക്കിങ് സ്ലോട്ടുകള്‍ക്ക് ഒരു ഇലക്ട്രിക് വാഹന ചാര്‍ജിങ് പോയന്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് പുറമെ,…

Read More

പാക് അധിനിവേശ കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് 21 പാകിസ്താന്‍ സൈനികര്‍ മരിച്ചു

മുസാഫറാബാദ്: പാകിസ്താന്‍ അധിനിവേശ കശ്മീരിലെ മുസാഫറാബാദിന് സമീപം പാകിസ്താന്‍ സൈന്യത്തിന്റെ എം.ഐ-17 (Mi-17) ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. അപകടത്തില്‍ 21 പാക് സൈനികര്‍ കൊല്ലപ്പെട്ടു. നീലം വാലി സെക്ടറിലേക്ക് സൈനികരെ എത്തിക്കുന്നതിനുള്ള ദൗത്യത്തിനിടെ ഹെലികോപ്റ്ററിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് പാകിസ്താന്‍ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഐ.എസ്.പി.ആര്‍ അറിയിച്ചു. പൈലറ്റുമാര്‍ അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നെന്നും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന 21 പേരും മരിച്ചതായും സൈന്യം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ പാകിസ്താന്‍ സൈനിക മേധാവി ഫീല്‍ഡ്…

Read More

ലേണേഴ്സ് ലൈസന്‍സ് ക്ലാസിന് 100 മുതല്‍ 500 രൂപ വരെ ഫീസ്; പണപ്പിരിവിന് വിലക്കിട്ട് ട്രാന്‍.കമ്മീഷണര്‍

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകര്‍ക്കുള്ള പ്രീ ലേണേഴ്‌സ് ക്ലാസിന് ഫീസ് ഈടാക്കുന്നത് ഗതാഗത കമ്മിഷണര്‍ നാഗരാജു ചകിലം വിലക്കി. കൊല്ലം, കരുനാഗപള്ളി ഓഫീസുകളിലെ ക്ലാസ് നടത്തിപ്പിന് മോട്ടോര്‍ വാഹന വകുപ്പ് ചുമതലപ്പെടുത്തിയ (ട്രോമ കെയര്‍ ആന്‍ഡ് റോഡ് ആക്‌സിഡന്റ് എയ്ഡ് സെന്റര്‍) ട്രാക്ക് എന്ന സന്നദ്ധസംഘടന ലൈസന്‍സ് അപേക്ഷകരില്‍ നിന്നും പണം വാങ്ങിയത് പരാതിക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് നടപടി. ലൈസന്‍സിന്റെ തരം അനുസരിച്ച് അപേക്ഷകരില്‍ നിന്നും 100 രൂപ മുതല്‍ 500 രൂപവരെ ഫീസ് ഈടാക്കിയതാണ് വിവാദമായത്….

Read More

ഒമാന്‍ തീരത്ത് ഇന്ധന ടാങ്കറിന്റെ എഞ്ചിന്റൂമില്‍ തീപിടിത്തം, ഒരാള്‍ മരിച്ചു

മസ്‌കറ്റ്: ഹോര്‍മുസ് കടലിടുക്കില്‍ ഇന്ധന ടാങ്കറിന് തീപിടിച്ച് ഒരാള്‍ മരിച്ചു, രണ്ടുപേരെ അപകടത്തില്‍ കാണാതായെന്നാണ് വിവരം. ഒമാന്‍ സോഹാര്‍ തീരത്താണ് പലാവു രാജ്യത്തിന്റെ പതാകയേന്തിയ ഇന്ധന ടാങ്കറിന്റെ എഞ്ചിന്റൂമില്‍ തീപിടിച്ചത്. ബ്രിട്ടീഷ് മാരിടൈം സുരക്ഷ കമ്പനിയായ വാന്‍ഗാര്‍ഡ് ടെക് പലാവുവിന്റെ പതാകയേന്തിയ ടാങ്കറില്‍ നിന്ന് അപകടസൂചന സന്ദേശം വന്നിരുന്നതായി വ്യക്തമാക്കുന്നു. സെറ്റെബെല്ലോ എന്ന ടാങ്കറിലാണ് തീപിടിച്ചത്. ഇത് മിസൈല്‍ ആക്രമണം കാരണമാണെന്ന സൂചനയും ലഭിച്ചു. ‘ഒമാന്‍ ഉള്‍ക്കടലിലെ സോഹാറില്‍ പ്രവര്‍ത്തിക്കുന്നതിനിടെ എഞ്ചിന്‍ റൂമില്‍ ഒരു മിസൈല്‍ പതിച്ചെന്നും…

Read More

ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്താന്‍ ഒപ്പം വരണമെന്ന് സോണിയ

ന്യൂഡല്‍ഹി: സാമാജികരുടെ കൊഴിഞ്ഞുപോക്കും വിമതനീക്കവും കൊണ്ട് പൊറുതിമുട്ടിയ തൃണമൂല്‍ കോണ്‍ഗ്രസിനോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. ചൊവ്വാഴ്ച ഡല്‍ഹിയിലെ ജന്‍പഥ് വസതിയില്‍ സോണിയാ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമതാ ബാനര്‍ജിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് മമതയോട് സോണിയ ആവശ്യം മുന്നോട്ടുവച്ചത്. തിങ്കളാഴ്ച ഇന്ത്യാ സഖ്യ നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ മമത രാജ്യതലസ്ഥാനത്ത് എത്തിയതായിരുന്നു. യോഗശേഷമാണ് കഴിഞ്ഞ ദിവസം സോണിയയെ കണ്ടത്. ഇന്ന് മമതാ ബാനര്‍ജി, മരുമകനും ലോക്സഭാംഗവുമായ അഭിഷേക് ബാനര്‍ജി എന്നിവര്‍…

Read More