നാളെ മുതൽ തിരുവോണം വരെ ഇടിമിന്നലും മഴയും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയുപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ അടുത്ത തിങ്കളാഴ്ച ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഈ ജില്ലകളിൽ മഞ്ഞ അലർട്ടാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ…

Read More

പി.പി. കിറ്റ് കേസ്,​ കെ.കെ.ശൈലജയുടെ ലോകായുക്ത കേസും മുക്കി

തിരുവനന്തപുരം∙ കെ.കെ.ശൈലജ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടന്നെന്ന  പരാതിയിന്മേൽ ലോകായുക്ത വിചാരണ തുടങ്ങിയ കേസും ഉന്നത തലങ്ങളിലെ ഇടപെടൽ കാരണം മുക്കി. മുൻ മന്ത്രി കെ.കെ.ശൈലജയും മരുന്നു വാങ്ങലിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥരും സ്വകാര്യ കമ്പനി പ്രതിനിധികളുമാണ് എതിർകക്ഷികൾ. ഐഎഎസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് നോട്ടിസ് അയച്ച് പ്രാഥമിക വാദവും അന്വേഷണവും പൂർത്തിയായതിനെ തുടർന്നാണ് കേസ് ഫയലിൽ സ്വീകരിച്ചത്. കെ.കെ.ശൈലജയ്ക്ക് നോട്ടിസ് നൽകുകയോ അവർക്കെതിരെ അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല. കെ.കെ.ശൈലജയോട് നേരിട്ടോ അഭിഭാഷകൻ മുഖാന്തിരമോ …

Read More

കുട്ടികളിലെ സമൂഹമാദ്ധ്യമ ഉപയോഗം വരുത്തും ദുശ്ശീലവും പിടിവാശിയും

തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളുടെ അമിത ഉപയോഗം കുട്ടികളെ കൊലപാതകി വരെയാക്കുമ്പോഴും കേരളത്തിൽ നിയന്ത്രണങ്ങളില്ല. ഇക്കാര്യത്തിൽ ഒരു ആലോചനയും സംസ്ഥാന സർക്കാർ നടത്തിയിട്ടുമില്ല. അതേസമയം കർണാടകയും ആന്ധ്രപ്രദേശുമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കുട്ടികളിലെ സമൂഹമാദ്ധ്യമ ഉപയോഗം വിലക്കാൻ നടപടി തുടങ്ങി. ഓസ്‌ട്രേലിയ, മലേഷ്യ, ഇന്തോനേഷ്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളും 16ന് വയസിനു താഴെയുള്ളവർക്ക് സമൂഹമാദ്ധ്യമ ഉപയോഗം വിലക്കിയിരുന്നു. ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അടുത്ത വർഷം മുതൽ വിലക്ക് വരും. കരുവാറ്റ കൊലപാതകത്തിലെ കുട്ടി പ്രതികളുടെ തയ്യാറെടുപ്പും സമൂഹ മാദ്ധ്യമങ്ങളിലൂടെയായിരുന്നു. ഐ ഫോൺ വാങ്ങാനാണ്…

Read More

പേരാമ്പ്രയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു; പരിക്കേറ്റ മകൾ ചികിത്സയിൽ

കോഴിക്കോട്: ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം. കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിലാണ് സംഭവം. വള എടക്കോത്ത് മീത്തൽ രാഘവൻ (51) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ ആയിരുന്നു അപകടം.   രാഘവന്റെ ഒപ്പമുണ്ടായിരുന്ന മകൾ അനാമിക നിസാരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി. പേരാമ്പ്ര ഗ്രാൻഡ് ഹൗസിൽ ജോലി ചെയ്യുന്ന അനാമികയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുമ്പോഴായിരുന്നു അപകടം. ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം പൊലീസ് പിടികൂടി.

Read More

പി എം ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേയ്ക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ചു

കോട്ടയം: എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേയ്ക്ക് അനധികൃത പ്രവേശനം നൽകിയതിൽ തുടരന്വേഷണം പ്രഖ്യാപിച്ച് എം ജി സർവകലാശാല സിൻഡിക്കേറ്റ്. മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിലാണ് ആർഷോയ്ക്ക് അനധികൃതമായി പ്രവേശനം നൽകിയത്.   മതിയായ അറ്റൻഡൻസ് ഇല്ലാതെയാണ് ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേയ്ക്ക് മുൻ പ്രിൻസിപ്പാൾ പ്രവേശനം നൽകിയത്. ഇക്കാര്യം മുൻ ഇടത് സിൻഡിക്കേറ്റിന് രജിസ്ട്രാർ റിപ്പോർട്ട് ചെയ്തിരുന്നു. സർവകലാശാലയ്ക്ക് തെറ്റായ വിശദീകരണം നൽകിയ മുൻ പ്രിൻസിപ്പാളിലെ മുൻ…

Read More

നിയമന തട്ടിപ്പ്; പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവർണർ

തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറി സാജു ജോർജിനെ ഗവർണർ രാജേന്ദ്ര ആർലേക്കർ വിളിച്ചുവരുത്തി. പിഎസ്‍സി ചെയർമാന്റെ അറിവില്ലാതെയാണ് സെക്രട്ടറി ഗവർണറുമായി കൂടിക്കാഴ്‌ച നടത്തിയത്. പരീക്ഷ തട്ടിപ്പിന്റെ വിശദാംശങ്ങൾ ഗവർണർ സെക്രട്ടറിയോട് തേടി. എന്നാൽ, സെക്രട്ടറിയെ വിളിച്ചുവരുത്തിയതല്ലെന്നും സ്വമേധയാ വിശദീകരണം നൽകിയതാണെന്നുമാണ് ലോക്‌ഭവന്റെ വിശദീകരണം.   പരീക്ഷാക്രമക്കേട് പരാതികളിൽ എന്ത് നടപടി സ്വീകരിച്ചെന്ന് ഗവർണർ സെക്രട്ടറിയോട് ചോദിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തോട് പിഎസ്‌സി സഹകരിക്കുന്നുണ്ടെന്ന് സെക്രട്ടറി മറുപടി നൽകി. പരീക്ഷകളെക്കുറിച്ചുള്ള പരാതികൾ പിഎസ്‌സി…

Read More

പ്രധാനാധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഗർഭച്ഛിദ്രത്തിനിടെ പെൺകുട്ടി മരിച്ചു

ജമ്മു∙ കിഷ്ത്വാർ ജില്ലയിലെ സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ പ്രായപൂർത്തിയാകാത്ത ആദിവാസി വിദ്യാർഥിനിയെ മാസങ്ങളോളം പീഡിപ്പിച്ചു ഗർഭിണിയാക്കി. ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച് വിധേയയാക്കിയതിനെ തുടർന്ന്  പെൺകുട്ടി മരിച്ചു.ഏഴു മാസം ഗർഭിണിയായിരുന്നു പെൺകുട്ടി. ഇതേത്തുടർന്ന് ഗ്രാമത്തിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിനും പ്രസവത്തിനുമായി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയ പ്രധാനാധ്യാപകനെയും ഇയാളുടെ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും കിഷ്ത്വാർ എസ്എസ്പി നരേഷ് സിങ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പ്രധാനാധ്യാപകനെ…

Read More

സ്വകാര്യ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു

ബംഗളൂരു: സ്വകാര്യ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. തുമകുരു സ്വദേശി ഡ്രൈവർ ഗുരുപ്രസാദ്((35) ബംഗളൂരു ആർ.ആർ. നഗർ സ്വദേശി ക്ലീന‌ർ ശങ്കര്‍ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ചിത്രദുര്‍ഗയിലെ ഹിരിയൂർ താലൂക്കിലെ ഐമംഗലക്ക് സമീപം ദേശീയപാതയിൽ വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് അപകടം. 15 പേർക്ക് പേർക്ക് പരിക്കേറ്റു. 49 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ബന്നാർഘട്ട റോഡിലെ അരെക്കെരെയിലുള്ള സ്വകാര്യ നഴ്സിങ് കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. ബസ് നിയന്ത്രണംവിട്ട്…

Read More

മുല്ലപ്പെരിയാർ: സുപ്രീംകോടതി നിർദേശം പിടിവള്ളിയാക്കി നീങ്ങാൻ കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്‍റെ കാര്യത്തിൽ ‘കേരളത്തിന് സുരക്ഷ തമിഴ്നാടിന് ജലം’ എന്ന നിലപാടിലുറച്ച് മുന്നോട്ടുനീങ്ങാൻ സംസ്ഥാന സർക്കാർ. മുല്ലപ്പെരിയാർ ഡാമിന്‍റെ ജലനിരപ്പ് 142 അടിയിൽ നിജപ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതി നിലപാടിൽ ഉറച്ച് നിൽക്കും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ആവശ്യം ഉന്നയിച്ചപ്പോൾ ഡാമിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കുന്നതിനാണ് സുപ്രീംകോടതി നിർദ്ദേശിച്ചതും പിടിവള്ളിയാക്കും. 2026 ഡിസംബർ 31ന് മുമ്പ് നിർവഹിക്കേണ്ടതായ ഡാം സുരക്ഷാ പരിശോധന തമിഴ്നാട് ഇതുവരെ നടപ്പാക്കിയിട്ടില്ല. 131 വർഷത്തെ കാലപ്പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന്‍റെ…

Read More

ലോക ബാഡ്മിന്റൺ മെഡലുറപ്പിച്ച് ട്രീസയും ഗായത്രിയും

ന്യൂഡൽഹി : ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും കോച്ച് പുല്ലേല ഗോപിചന്ദിന്റെ മകൾ ഗായത്രിയും. 16-21ന് ആദ്യ ഗെയിം കൈവിട്ടശേഷം 21-15, 21-13 എന്ന സ്കോറിന് പൊരുതി ജയിക്കുകയായിരുന്നു. ഇന്ന് ടോപ് സീഡുകളായ ചൈനയുടെ ലിയു ഷെംഗ്ഷു- നിംഗ് ടാൻ സഖ്യത്തോട് സെമിയിൽ തോറ്റാലും ഇന്ത്യൻ സഖ്യത്തിന് വെങ്കലം ലഭിക്കും. 2011ൽ ജ്വാല ഗുട്ട – അശ്വിനി പൊന്നപ്പ സഖ്യത്തിന്റെ വെങ്കലത്തിന് ശേഷം…

Read More