ബിജെപി കോട്ട പൊളിഞ്ഞു; ബങ്കിപ്പൂരിൽ പ്രശാന്ത് കിഷോറിന് ജയം, മദ്ധ്യപ്രദേശിലും അടിതെറ്റി താമര

പാറ്റ്ന: ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നാലെ രാജ്യത്ത് നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി. ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ രാജിവച്ച ബങ്കിപ്പൂർ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജൻ സൂരജ് പാർട്ടി അദ്ധ്യക്ഷൻ പ്രശാന്ത് കിഷോറിന് ജയം. ബിജെപി സ്ഥാനാർത്ഥി നീരജ് കുമാറിനെ പിന്നിലാക്കിയാണ് പ്രശാന്ത് കിഷോറിന്റെ വിജയം. മദ്ധ്യപ്രദേശിലെ ദാതിയയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്നിലാക്കി കോൺഗ്രസ് സ്ഥാനാർത്ഥി ഘനശ്യാം സിംഗ് ജയിച്ചു. നീറ്റ് പരീക്ഷാപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ശേഷമുള്ള…

Read More

നീറ്റ് പ്രതിഷേധം: എഫ്ഐആറുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റ് -യുജി പരീക്ഷാക്രമക്കേടിനെതിരായ പ്രതിഷേധങ്ങളിൽ വിദ്യാർ‌ത്ഥികൾക്കെതിരായ എഫ്ഐആറുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. ജൂലായ് 20ന് ഡൽഹിയിലെ ജന്തർമന്ദറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. നിയമപരമായി സാദ്ധ്യമാകുന്നിടത്തോളം വിദ്യാർത്ഥി പ്രതിഷേധക്കാർക്കെതിരെയുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കാൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ദ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനങ്ങളിലുടനീളം രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്‌ഐആറുകൾ ആദ്യം തരംതിരിക്കണമെന്നും തുടർന്ന് ഓരോ കേസിലും ഉചിതമായ നിയമനടപടിക്രമങ്ങൾ സ്വീകരിക്കാമെന്നും ബെഞ്ച് നിർദ്ദേശിച്ചു. കൊലപാതകം, ബലാത്സംഗം, ഭീകരവാദം…

Read More

ആരോപണവിധേയന് സ്ഥാനക്കയറ്റം നല്‍കാന്‍ എന്തിനാണ് ഇത്ര തിടുക്കം ? : കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

  എഡിജിപി എസ് ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധം തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര ടത്തിയെന്ന ആരോപണം നിലനില്‍ക്കെ എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നല്‍കി ഡിജിപിയാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ കനത്ത വിമര്‍ശനവുമായി ഹൈക്കോടതി. ആരോപണവിധേയന് സ്ഥാനക്കയറ്റം നല്‍കാന്‍ എന്തിനാണ് ഇത്ര തിടുക്കമെന്ന് കോടതി ചോദിച്ചു. എഡിജിപിയെ ഡിജിപിയായി നിയമിക്കാന്‍ വിജിലന്‍സിന്റെ ക്ലിയറന്‍സ് ആവശ്യമാണ്. അതിനാല്‍ ഈ സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അനുമതിയില്ലാതെ വിദേശയാത്ര നടത്തി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ എഡിജിപി…

Read More

‘ട്യൂഷനുള്ള കുട്ടികൾ രാവിലെ വെള്ളവും നീന്തി പോയിക്കഴിഞ്ഞു’, അവധി വൈകിയതിൽ ആലപ്പുഴ കളക്‌ടറുടെ പേജിൽ രൂക്ഷ വിമർശനം

ആലപ്പുഴ: സംസ്ഥാനവ്യാപകമായി മഴ ശക്തി പ്രാപിച്ചിരിക്കുകയാണ്. മഴക്കെടുതികൾ രൂക്ഷമാണെങ്കിലും ആലപ്പുഴ ജില്ലയിൽ ഇന്ന് രാവിലെ മാത്രമാണ് വിദ്യാ‌ഭ്യാസ സ്ഥാപനങ്ങൾക്കടക്കം അവധി പ്രഖ്യാപിച്ചത്. ഇതോടെ രക്ഷകർത്താക്കളുടെ രൂക്ഷമായ ശകാരമാണ് ജില്ലാ കളക്‌ടറുടെ പേജിൽ കമന്റായി ലഭിക്കുന്നത്. നേരത്തെ വെള്ളപ്പൊക്ക ഭീഷണിയുള്ള ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിൽ മാത്രമാണ് അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കനത്ത മഴമുന്നറിയിപ്പ് സൈറൻ ഫോണിൽ ലഭിച്ചിട്ടും അവധി പ്രഖ്യാപിക്കാത്തതാണ് രക്ഷിതാക്കളെ കോപാകുലരാക്കിയത്. ‘തീരുമാനം ഇന്നലെ വൈകിട്ടേ കൊടുക്കാമായിരുന്നു, രാവിലെ ട്യൂഷനുള്ള കുട്ടികൾ വെള്ളവും നീന്തി പോയിക്കഴിഞ്ഞു’, ‘ഒരു…

Read More

രാത്രി ലഭിച്ചത് അതിതീവ്ര മഴ, പമ്പ നദിയിൽ ജലനിരപ്പ് ഉയർന്നു, മൂഴിയാർ ഡാമിൽ റെഡ് അലർട്ട്

പത്തനംതിട്ട: കനത്തമഴ പത്തനംതിട്ടയിലും കോട്ടയത്തുമടക്കം സംസ്ഥാനത്ത്‌ വിവിധ ജില്ലകളിൽ രാത്രിയും പുലർച്ചെയുമായി ലഭിച്ചതോടെ നദികളിൽ ജലനിരപ്പുയർന്നു. പമ്പ നദിയിൽ വലിയ തോതിൽ ജലനിരപ്പ് ഉയ‌രുകയാണ്. മിന്നൽ പ്രളയ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ പത്തനംതിട്ടയിൽ പമ്പ നദിയിലെ മൂഴിയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാം തുറക്കുന്നത് തീരുമാനം താമസിയാതെയുണ്ടാകും. വീടുകളിലെ ടെറസ് സുരക്ഷിതമെന്ന് കരുതി ജനം നിൽക്കരുതെന്നും അധികൃതരുമായി ജനങ്ങൾ സഹകരിക്കണമെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും മന്ത്രി പി സി വിഷ്‌ണുനാഥ് ആവശ്യപ്പെട്ടു. റാന്നിയും ആറന്മുളയുമടക്കം വീണ്ടും…

Read More

ഉപ്പേരിയില്ലാത്ത ഓണം ആഘോഷിക്കേണ്ട അവസ്ഥ, സാധാരണക്കാരന്റെ കീശ ചോരും

കോലഞ്ചേരി: അത്തമെത്തും മുമ്പേ നേന്ത്രക്കായ ചില്ലറ വില കിലോയ്ക്ക് 70 രൂപയിലെത്തി. വിലയിടിവ് മൂലം പ്രതിസന്ധിയിലായിരുന്ന കർഷകർക്ക് ഇത് ആശ്വാസമായെങ്കിലും, ഓണവിപണിയിൽ ഉപ്പേരി വില വർദ്ധിക്കുന്നത് സാധാരണക്കാരന്റെ കീശ ചോർത്തും. ഉപ്പേരിയില്ലാത്ത ഓണം ആഘോഷിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. രണ്ടു ദിവസം മുമ്പ് വരെ 40 രൂപയായിരുന്ന വിലയാണ് പെട്ടെന്ന് കുതിച്ചുയർന്നത്. ജൂൺ തുടക്കത്തിൽ മൊത്തവില കിലോയ്ക്ക് 20 രൂപ വരെയായി താഴ്ന്നിരുന്നു. പിന്നീട് 32 രൂപയിലേക്ക് ഉയർന്നു. ഇന്നലെ മാർക്കറ്റിൽ 48 മുതൽ 52 രൂപ…

Read More

മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാൻ പാടില്ലേ,​ പട്ടിണി കിടക്കണമെന്നാണോ; ന്യായീകരിച്ച് എംഎൽഎ

മലപ്പുറം: പ്രളയ ദുരിതത്തിൽ ജനം വലയുമ്പോൾ മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുത്ത സംഭവത്തെ ന്യായീകരിച്ച് കെ.പി. നൗഷാദ് അലി എം.എൽ.എ. മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാൻ പാടില്ലെന്നോ ഉച്ചഭക്ഷണം കഴിക്കാൻ പാടില്ലെന്നോ ഇല്ലല്ലോ എന്ന് എം.എൽ.എ പ്രതികരിച്ചു. അതിന്റെ ചിത്രങ്ങൾ ഈ രീതിയിൽ പ്രചരിപ്പിക്കേണ്ട കാര്യമില്ലെന്നും എം.എൽ.എ വ്യക്തമാക്കി. മുഖ്യമന്ത്രി പട്ടിണി കിടക്കണമെന്നാണോ ഉദ്ദേശിക്കുന്നത്. മുതിർന്ന സഹപ്രവർത്തകനായ സി. ഹരിദാസിനെ കാണാൻ എത്തിയതാണ്. അതിന്റെ ഭാഗമായി യൂത്ത് ലീഗിന്റെ സംസ്ഥാന ഭാരവാഹിയുടെ വീട്ടിൽ ഉച്ചഭക്ഷണം വച്ചു. ഭക്ഷണം കഴിക്കുന്നത്…

Read More

സംസ്ഥാനത്ത് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം∙ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കഴിഞ്ഞ ദിവസം ജില്ലയിലെ രണ്ട് താലൂക്കുകൾക്ക് മാത്രമായി തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് ജില്ല മുഴുവൻ അവധി പ്രഖ്യാപിച്ചത്.രാവിലെ 6 മണിയോടെയാണ് ഉത്തരവ് പുറത്തുവന്നത്. സംസ്ഥാനത്തെ 11 ജില്ലകൾക്ക് ഇന്നലെ രാത്രി തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്,…

Read More

തിങ്കളാഴ്ച 11 ജില്ലകളിൽ അവധി; കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഞായറാഴ്ച അർധരാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലും ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേ​ഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനിടെ, പത്തനംതിട്ടയിലെ മലയോര മേഖലയിൽ ജാ​ഗ്രതാ അനൗൺസ്മെന്റ് തുടങ്ങി. പത്തനംതിട്ടയിൽ മിന്നൽപ്രളയ മുന്നറിയിപ്പും നൽകി. കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവർക്കാണ് മിന്നൽപ്രളയ മുന്നറിയിപ്പ് നൽകിയത്. ശക്തമായ മഴയെത്തുടർന്ന് സുരക്ഷ മുൻനിർത്തി…

Read More

യുഎസ്-ഇറാൻ സംഘർഷം വർധിച്ചേക്കുമെന്ന് ആശങ്ക; വാക്പോരിനിടെ പ്രാദേശിക നയതന്ത്രം ശക്തമാക്കി ഇറാൻ

ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിൽ, പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്ന ആശങ്കകൾക്കിടയിൽ തങ്ങളുടെ പ്രാദേശിക പങ്കാളികളുമായുള്ള നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി ഇറാൻ. മേഖലയിലെ പ്രധാന രാജ്യങ്ങളുമായി ഇറാൻ ഉന്നതതല ചർച്ചകൾ നടത്തിവരികയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാനിയൻ ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താൻ, തുർക്കി, സൗദി അറേബ്യ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും മുതിർന്ന നേതാക്കളുമായും അടിയന്തര ചർച്ചകൾ നടത്തി. മേഖലയിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും…

Read More