ഹിമപാതം: പർവ്വതാരോഹകൻ കാണാതായ നിർമ്മലിനെയും സംഘത്തെയും തിരച്ചിൽ തുടരുന്നു
ഇസ്ലാമാബാദ്: പാകിസ്ഥാനിലുണ്ടായ ശക്തമായ ഹിമപാതത്തിൽപ്പെട്ട് ലോക പ്രശസ്ത പർവ്വതാരോഹകൻ നിർമ്മൽ പുർജ ( 43 ) അടക്കം ആറ് പേരെ കാണാതായി. നാല് പേരുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഗിൽഗിറ്റ് ബാൾട്ടിസ്ഥാൻ മേഖലയിൽ കാരക്കോറം പർവ്വതനിരകളുടെ ഭാഗമായ ബ്രോഡ് പീക്ക് കൊടുമുടിയിലായിരുന്നു സംഭവം. നേപ്പാൾ സ്വദേശിയായ നിർമ്മലിന്റെ നേതൃത്വത്തിലെ പത്തംഗ സംഘം കൊടുമുടിയിൽ 7,000 മീറ്റർ ഉയരത്തിലെത്തിയപ്പോഴായിരുന്നു അപകടം. മോശം കാലാവസ്ഥ രക്ഷാദൗത്യത്തിന് വെല്ലുവിളിയായി. മരിച്ചവരിൽ ഒമാൻ വനിതയും നേപ്പാൾ സ്വദേശിയുമുണ്ടെന്ന് സ്ഥിരീകരിച്ചു. പാകിസ്ഥാൻ, ചൈന,…