ഗാസയിൽ വെടിനിർത്തൽ; ഇസ്രയേൽ ഘട്ടംഘട്ടമായി പിൻവാങ്ങും: സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്

വാഷ്ങ്ടൺ​: ഗാസയിൽ ഹമാസിനെയും മറ്റ് സായുധ സംഘങ്ങളെയും പൂർണമായി നിരായുധീകരിക്കാനുള്ള കരാറിലെത്തിയതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ചരിത്രപരമായ സമാധാന കരാറാണ് ലക്ഷ്യമെന്നും അത് സാധ്യമാകുന്ന മുറയ്ക്ക് ഇസ്രയേൽ സേനയെ ​ഗാസയിൽ നിന്നും ഘട്ടം ഘട്ടമായി പിൻവലിക്കുമെന്നുമാണ് ട്രംപിന്റെ അവകാശവാദം. ഇതിന് ശേഷം പുതിയ പലസ്തീൻ സർക്കാർ രൂപീകരിക്കും. ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിൽ പങ്കുവച്ച പോസ്റ്റിലാണ് ഇക്കാര്യം അവകാശപ്പെട്ടത്. ഗാസയിലെ യുദ്ധാനന്തര ഭരണം, ​ഗാസയുടെ പുനർനിർമാണം, ശാന്തവും സ്ഥിരവുമായ അന്തരീക്ഷം തിരികെയെത്തിക്കൽ എന്നിവ ലക്ഷ്യമിട്ട്…

Read More

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ 17 കാരി പ്രസവിച്ചു

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ17കാരി ഒരു കുഞ്ഞിന് ജന്മം നൽകി. ഇന്നലെ വൈകിട്ട്ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ 17കാരിയെപരിശോധനയ്ക്കുശേഷം അമ്മയും കുഞ്ഞും വാർഡിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നുതുടർന്ന് പ്രസവം അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.കൂടുതൽ സുരക്ഷിത ചികിത്സയ്ക്കായിഎസ് എ ടി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.ബാലരാമപുരത്ത് നിന്നാണ് പെൺകുട്ടിയോടെപ്പoഅമ്മൂമ്മയുമായി ആശുപത്രിയിൽ എത്തിയത്.

Read More

യുവതിക്കുനേരെ ലൈംഗികാതിക്രമം; ഭർതൃമാതാവുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

മാനന്തവാടി: യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഭർതൃമാതാവുൾപ്പെടെ മൂന്നുപേരെ മാനന്തവാടി പൊലീസ് അറസ്റ്റു ചെയ്തു. യുവതിയുടെ ഭർത്താവിന്റെ അമ്മ, കോഴിക്കോട് കാവിലുംപാറ കുനിയിൽ വീട്ടിൽ കെ.സി. മനോജ് (49), പീഡനത്തിന് സഹായം നൽകിയ കണ്ണൂർ കൊട്ടിയൂർ നെടുമ്പാറ വീട്ടിൽ എൻ.ജി. ബിന്ദു (43) എന്നിവരേയാണ് മാനന്തവാടി ഡി.വൈ.എസ്.പി. വി. ലതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. എല്ലാവരേയും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തു.   കഴിഞ്ഞ ഏപ്രിലിൽ ബിന്ദു വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു…

Read More

സഭയെ അവഹേളിച്ചു, അപകീർത്തികരമായ പരാമർശം നടത്തി; രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ്

ന്യൂഡൽഹി : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി അധിക്ഷേപകരവും അപകീർത്തികരവുമായ പരാമർശം നടത്തിയെന്നും സഭയുടെ നടപടിച്ചട്ടങ്ങൾ ലംഘിച്ചെന്നും ആരോപിച്ചാണ് നടപടി. വിഷയം വിശദമായ അന്വേഷണത്തിനായി പ്രത്യേകാവകാശ സമിതിക്ക് വിടണമെന്നും അനുരാഗ് താക്കൂർ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി ലോക്‌സഭാംഗത്തിന്റെ പ്രത്യോകവകാശം ലംഘിക്കുകയും ലോക്‌സഭയെ അവഹേളിക്കുകയും സഭാദ്ധ്യക്ഷന്റെ അധികാരത്തെ പൂർണമായും അവഗണിക്കുകയും ചെയ്തതായി നോട്ടീസിൽ ആരോപിക്കുന്നു. പരീക്ഷാ ക്രമക്കേട് തടയൽ ബില്ലിനെ കുറിച്ചുള്ള…

Read More

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് മുന്നറിയിപ്പ്

കൊച്ചി: സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഇന്നും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കോഴിക്കോട്, വയനാട് ജില്ലകളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ * പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം. * താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യത. * മരങ്ങൾ…

Read More

കൊച്ചിയിൽ നാളെ മുതൽ ഊബ‌ർ സേവനം ഇല്ല,​ സർവീസുകൾ ബഹിഷ്കരിച്ച് ഡ്രൈവർമാർ

കൊച്ചി: കൊച്ചിയിൽ വീണ്ടും ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്ക് ആരംഭിക്കുന്നു. നാളെ മുതൽ ഊബ‌ർ സർവീസുകൾ ബഹിഷ്കരിക്കുമെന്ന് ടാക്സി ഡ്രൈവർമാർ അറിയിച്ചു. നിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യം പരിഹരിക്കുന്നതിനായി ഇന്ന് ഇരുകൂട്ടരും ചർച്ച നടത്താമെന്ന് തീരുമാനിച്ചിരുന്നു. ചർച്ചയ്ക്കായി ടാക്സി ഡ്രൈവർമാർ എത്തിയപ്പോൾ ഊബർ ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. വിളിച്ചുവരുത്തി അവഹേളിച്ചതിനെതിരെയാണ് നാളെ പ്രതിഷേധം സംഘടിപ്പിക്കുന്നത്. അവകാശങ്ങൾ അനുവദിച്ച് തരാൻ മടിയുള്ളത് കൊണ്ടാണ് ഇങ്ങനെ ഒളിച്ച് കളിക്കുന്നതെന്നാണ് ഡ്രൈവർമാരുടെ ആരോപണം.

Read More

ഭർത്താവിന് നൽകാൻ ലഹരിമരുന്നുമായി യുവതി ആശുപത്രിയിൽ; തടവുകാരുടെ കയ്യിൽ കൊടുത്തുവിടാൻ പദ്ധതി

കോഴിക്കോട്: ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരി ലഹരി മരുന്നുമായി പിടിയിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. വയനാട് മേപ്പാടി സ്വദേശി അശ്വതിയാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്. 28 ഗ്രാം ഹാഷിഷ് ഓയിലാണ് യുവതിയുടെ പക്കൽ നിന്ന് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അശ്വതി പിടിയിലായത്. ആശുപത്രിയിലെ 41ാം വാർഡിൽ നിന്ന് അശ്വതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെളിച്ചെണ്ണ കുപ്പിയിലായിരുന്നു ഇവർ ഹാഷിഷ് ഓയിൽ എത്തിച്ചത്. പ്രസവ വാർഡിൽ കൂട്ടിരിപ്പ് ജോലിക്കായി എത്തിയതായിരുന്നു അശ്വതി. യുവതിയുടെ…

Read More

ഭക്ഷണം വിളമ്പുന്നതിനിടെ തർക്കം: സഹോദരഭാര്യയെ തലയറുത്ത് കൊലപ്പെടുത്തി യുവാവ്

പാട്ന: ബീഹാറിലെ ജെഹനാബാദ് ജില്ലയിൽ യുവതിയെ തലയറുത്ത് കൊലപ്പെടുത്തി ഭർത്തൃസഹോദരൻ. അൻഷു കുമാരി (22) ആണ് കൊലപ്പെട്ടത്. സംഭവത്തിൽ അൻഷുവിന്റെ ഭർത്താവിന്റെ സഹോദരൻ കുനാൽ കുമാറിനെ പൊലീസ് അറസ്റ്റുചെയ്തു. ഭക്ഷണം വിളമ്പുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ രാവിലെയായിരുന്നു ക്രൂരകൊലപാതകം നടന്നത്. കുനാൽ വീട്ടിലുണ്ടായിരുന്ന അൻഷുവിനോട് ഭക്ഷണം വിളമ്പാൻ ആവശ്യപ്പെട്ടു. അൻഷു ഭക്ഷണം വിളമ്പുന്നതിനിടെ കയ്യിൽ അഴുക്കുണ്ടായിരുന്നത് കുനാലിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ കുനാൽ അൻഷുവിനെ ക്രൂരമായി മ‌ർദിക്കുകയായിരുന്നു. പിന്നാലെ കയ്യിൽ…

Read More

ബിഎസ്എൻഎൽ സൊസൈറ്റി കള്ളപ്പണക്കേസ്: 37.59 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

തിരുവനന്തപുരം: തലസ്ഥാനത്തെ ബിഎസ്എൻഎൽ സൊസൈറ്റി കള്ളപ്പണക്കേസിൽ പ്രതികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. താൽക്കാലികമായാണ് നടപടി. 37.59 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഉത്തരവ് ഇഡി റവന്യൂ അധികൃതർക്ക് കൈമാറി. കേസിലെ 16 പ്രതികളുടെ ഉടമസ്ഥതയിലുള്ള 120ഓളം സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സൊസൈ​റ്റി മുൻ പ്രസിഡന്റ് എ ആർ ഗോപിനാഥൻ, സെക്രട്ടറി പ്രദീപ്കുമാർ, ക്ലർക്ക് രാജീവ് ഉൾപ്പെടെ ഭരണസമിതി അംഗങ്ങളും ജീവനക്കാരുമാണ് കേസിലെ പ്രതികൾ. ഇതിൽ എ ആർ ഗോപിനാഥൻ മരണപ്പെട്ടിരുന്നു. ബിഎസ്എൻഎൽ…

Read More

‘നിങ്ങളെ പൊട്ടനെന്ന് പോലും വിളിക്കാൻ പറ്റില്ല, അപ്പൂപ്പന്റെ പ്രായമുണ്ട്’; ടി ജി മോഹൻദാസ് വിഷം തുപ്പുന്ന മനുഷ്യനെന്ന് രഞ്ജിനി

കൊച്ചി: ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ആർഎസ്‌എസ് നേതാവ് ടി ജി മോഹൻദാസിനെതിരെ രഞ്ജിനി ഹരിദാസ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് രഞ്ജിനി പ്രതികരിച്ചത്. നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ വിദ്യാർത്ഥികൾ ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിൽ ര‌ഞ്ജിനി പങ്കെടുക്കുകയും ഐക്യദാഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സമരത്തെ തുടർന്ന് മുൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചൊഴിയുകയും വിദ്യാർത്ഥികളുടെ എല്ലാ ആവശ്യവും നിറവേറ്റാമെന്ന വാഗ്ദാനം സർക്കാർ നൽകുകയും ചെയ്തിരുന്നു. പ്രതിഷേധത്തിനിടെ ‌ഡൽഹി പൊലീസ് വിദ്യാർത്ഥികൾക്കെതിരെ സ്വീകരിച്ച നിലപാട് ചർച്ചയാകുന്നതിനിടെയാണ്…

Read More