‘പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗം’; പൊലീസിന് പുതിയ പ്രോട്ടോക്കോൾ ആവശ്യമെന്ന് സിജെപി മാർച്ചിൽ സുപ്രീം കോടതി

ന്യൂഡൽഹി: പ്രതിഷേധങ്ങളിൽ പൊലീസിന് പുതിയ പ്രോട്ടോക്കോൾ ആവശ്യമാണെന്ന് സുപ്രീം കോടതി. കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിൽ പൊലീസ് നിയമങ്ങൾ പാലിച്ചില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. തീർത്തും സ്വതന്ത്രമായ അന്വേഷണം ആവശ്യമാണ്. ആരെങ്കിലും നിയമത്തിനപ്പുറം പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ നിയമംതന്നെ അത് കൈകാര്യം ചെയ്യും. ഉത്തരവാദിത്തം പാലിച്ചില്ലെങ്കിൽ അന്വേഷണം അർത്ഥമില്ലാത്തതാകുമെന്നും സുപ്രീം കോടതി പറഞ്ഞു. ‘വിശദമായ വാദത്തിന്റെ ആവശ്യമില്ലെന്ന് കരുതുന്നു. ഇത് വിദ്യാർത്ഥികൾ നടത്തിയ തികച്ചും സമാധാനപരമായ പ്രതിഷേധമായിരുന്നു. അവർ ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഭരണഘടനാ ചട്ടക്കൂടിനുള്ളിൽ നിന്നാണ് പ്രതിഷേധം നടന്നത്….

Read More

‘അത്തരം ആവശ്യങ്ങൾ പാർട്ടിക്ക് അംഗീകരിക്കാൻ സാധിക്കില്ല’; അഖിലിന് വാർഡ് കമ്മിറ്റിയുടെ ചുമതല പോലും നൽകിയിട്ടില്ലെന്ന് സാബു എം ജേക്കബ്

കൊച്ചി: സംവിധായകൻ അഖിൽ മാരാർക്ക് ഔദ്യോഗിക ഭാരവാഹിത്വമോ അംഗത്വമോ ഉണ്ടായിരുന്നില്ലെന്ന് ട്വന്റി 20 പാർട്ടി അദ്ധ്യക്ഷൻ സാബു എം ജേക്കബ്. ഒരു തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി എന്നതിൽ ഉപരിയായി വാർഡ് കമ്മിറ്റിയുടെ പോലും ഔദ്യോഗിക ചുമതല അഖിൽ മാരാർക്ക് നൽകിയിട്ടില്ലെന്നും സാബു എം ജേക്കബ് വ്യക്തമാക്കി. കൊല്ലം ജില്ലയുടെ ചുമതല പോലുള്ള അഖിൽ മാരാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും സാബു ജേക്കബ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.   അഖിൽ മാരാർ സാബു ജേക്കബിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ട്വന്റി…

Read More

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയത് സാങ്കേതിക തകരാർ മൂലം; സർക്കാരിനോട് ക്ഷമാപണം നടത്തി മെറ്റ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫേസ്‌ബുക്ക് വീഡിയോ ഇന്ത്യയിൽ ബ്ലോക്ക് ചെയ്‌തതിൽ ക്ഷമാപണം നടത്തി മെറ്റ. സാങ്കേതിക തകരാർ മൂലമാണ് വീഡിയോ നീക്കം ചെയ്‌തതെന്നും മെറ്റ ഇന്ന് സർക്കാരിനെ അറിയിച്ചു. വീഡിയോ പിന്നീട് ഫേസ്‌ബുക്കിൽ ലഭ്യമാക്കിയെന്നും മെറ്റ പ്രസ്‌താവനയിലൂടെ അറിയിച്ചു. സംഭവത്തെ സർക്കാർ ഗൗരവമായി കാണുന്നുവെന്നും മെറ്റയുടെ വിശദീകരണവും വീഡിയോ നീക്കാനുള്ള കാരണവും പരിശോധിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ വിശദീകരണം നൽകാനായി മെറ്റ പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും വിളിപ്പിച്ചേക്കുമെന്നാണ് വിവരം. മോദിയുടെ വീഡിയോ ബ്ലോക്ക് ചെയ്‌തതിൽ മെറ്റയുടെ ആഗോള…

Read More

ഇ20 പെട്രോൾ എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല; സുരക്ഷിതമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ന്യൂഡൽഹി: 20 ശതമാനം എഥനോൾ അടങ്ങിയ ഇ20 പെട്രോൾ പഴയ വാഹനങ്ങളിൽ ഉപയോഗിക്കുന്നത് എഞ്ചിൻ തകരാറിന് കാരണമാകില്ലെന്ന് പെട്രോളിയം മന്ത്രാലയം. നീതി ആയോഗ്, വാഹന നിർമാതാക്കൾ, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഒഫ് ഇന്ത്യ (എആർഎഐ) തുടങ്ങിയവരുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 സുരക്ഷിതമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി രാജ്യസഭയെ അറിയിച്ചു. പഴയ വാഹനങ്ങളിൽ ഇ20 ഉപയോഗിക്കുന്നതുമൂലം ശേഷിയിൽ കാര്യമായ വ്യത്യാസമുണ്ടാകുന്നില്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ ഇന്ധനം മൂലം ഏതെങ്കിലും വാഹനത്തിന്റെ…

Read More

‘എന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’; ശ്വേത മേനോനെതിരെ രമേഷ് പിഷാരടി

കൊച്ചി: നടി ശ്വേത മേനോനെതിരെ എംഎൽഎയും നടനുമായ രമേഷ് പിഷാരടി രംഗത്ത്. അഡ്‌ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് രമേഷ് പിഷാരടിയുടെ ആരോപണം. തന്നെ അപകീർത്തിപ്പെടുത്തുകയായിരുന്നു ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രമേഷ് പിഷാരടി മുൻസിഫ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് പരാമർശം. ‘അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനാണ് ഞാൻ അഡ്‌ഹോക്ക് കമ്മിറ്റി അദ്ധ്യക്ഷനായത്. തൊട്ടടുത്തദിവസം തന്നെ ഞാൻ അതിൽ നിന്ന് പിന്മാറി. ചുമതല എനിക്ക് യോജിച്ചതല്ലെന്ന് ബോദ്ധ്യപ്പെട്ടിരുന്നു. ശ്വേതാ മേനോൻ അമ്മയിൽ നിന്ന് രാജിവച്ചതാണ്. എന്നാൽ അമ്മയുടെ…

Read More

യുഎഇ നിവാസികൾ യാത്ര ഉപേക്ഷിക്കുന്നു; പ്രവാസികളടക്കം നാട്ടിലേയ്ക്ക് പോകുന്നതിൽ നിന്ന് പിന്തിരിയാൻ കാരണം

അബുദാബി: യുദ്ധപശ്ചാത്തലത്തിലും പശ്ചിമേഷ്യയിൽ വിമാനസർവീസുകൾ പൂർവസ്ഥിതിയിലെത്തിയിരിക്കുകയാണ്. എന്നിരുന്നാലും അനേകം യുഎഇ നിവാസികൾ യാത്രകൾ മാറ്റിവയ്ക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഉയർന്ന വിമാനടിക്കറ്റ് നിരക്ക്, പ്രാദേശിക സംഘർഷങ്ങളിലെ അസ്ഥിരത, സാമ്പത്തിക സമ്മർദ്ദങ്ങൾ എന്നിവയാണ് ഇതിന് കാരണം. അവധിക്കാല ബുക്കിംഗുകളുടെ ‌ഡിമാൻഡിൽ ഇടിവ് വന്നതായാണ് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നത്. അടിയന്തരമായുള്ള കുടുംബ സന്ദർശനങ്ങൾക്കും വിസ മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും മാത്രമാണ് കൂടുതൽപ്പേരും അവസാന നിമിഷത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതെന്നും ഏജൻസികൾ ചൂണ്ടിക്കാട്ടി. അവധിക്കാല ബുക്കിംഗുകൾക്ക് നിരക്ക് വർദ്ധനവുണ്ടായി. നാലുപേരടങ്ങുന്ന കുടുംബത്തിന് 8000…

Read More

കള്ളന്മാർക്കെന്ത് സെമിത്തേരി; കടത്തിക്കൊണ്ടുപോകുന്നത് കല്ലറയിലെ ഗ്രാനൈറ്റ് സ്ലാബുകൾ

പത്തനംതിട്ട: സെമിത്തേരിയിൽ വീണ്ടും മാേഷണം. പത്തനംതിട്ട മല്ലപ്പള്ളിയിലെ മാർത്തോമാപള്ളി സെമിത്തേരിയിലെ കല്ലറയ്ക്കുമുകളിലെ ഗ്രാനൈറ്റ് സ്ലാബാണ് ഇന്നലെ മോഷണംപോയത്. തൈക്കൂട്ടത്തിൽ ടിഎം താേമസ് എന്നയാളുടെ കല്ലറയിലെ ഗ്രാനൈറ്റ് സ്ലാബാണ് കാണാതായത്. കഴിഞ്ഞദിവസം മല്ലപ്പള്ളി മങ്കുഴിപ്പടി മാർത്തോമാപള്ളി സെമിത്തേരിയിലും സമാന രീതിയിൽ മോഷണം നടന്നിരുന്നു. ടി എസ് വർഗീസ്, ഏലിയാമ്മാ വർഗീസ് എന്നിവരെ അടക്കം ചെയ്തിരിക്കുന്ന താണിക്കൽ കുടുംബ കല്ലറയിലെ സ്ലാബാണ് മോഷണം പോയത്. ഇതിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്ന് വീണ്ടും മോഷണം നടന്നത്. മാർത്തോമാ പള്ളിയിൽ…

Read More

പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തി; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന പരാതിയിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബിഗ് ബോസ് മുൻ താരവുമായ ജാൻമണിക്കെതിരെ കേസ്. കോഴിക്കോട് സൈബർ പൊലീസാണ് കേസെടുത്തത്. മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിലാണ് നടപടി. ബിഎൻഎസ് 192, 356 (2), കേരള പൊലീസ് ആക്‌ട് 120 (ഒ) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നും സമാധാനം തകർക്കണമെന്നുമുള്ള ഉദ്ദേശത്തോടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌തെന്നാണ് എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്നത്. സംഭവത്തിന് പിന്നാലെ താൻ നടത്തിയ പ്രസ്‌താവനയിൽ ഖേദം…

Read More

സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് മികച്ച അവസരം; പവന് ഒറ്റയടിക്ക് 1000 രൂപ കുറഞ്ഞു, നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 155 രൂപ കുറഞ്ഞ് 13,215 രൂപയായി. ഒരു പവന് 1240 രൂപ കുറഞ്ഞ് 1,05,720 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 85 രൂപ വർദ്ധിച്ച് 13,370 രൂപയായിരുന്നു. കഴിഞ്ഞ ആഴ്ച മുതലാണ് സ്വർണ നിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലും സ്വർണവില ഉയരുന്ന സാഹചര്യമാണുള്ളത്. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സ്വർണവിലയിൽ അത് പ്രതിഫലിക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കേരളത്തിൽ വിവാഹ സീസൺ അടുക്കുന്ന സാഹചര്യത്തിൽ…

Read More

കോളേജ് വിദ്യാർത്ഥികൾക്ക് എച്ച്‌ഐവി പരിശോധന; നിർണായക തീരുമാനവുമായി കർണാടക ആരോഗ്യവകുപ്പ്

ബംഗളൂരു: കർണാടകയിലെ കോളേജുകളിൽ എച്ച്‌ഐവി പരിശോധന നടത്താനൊരുങ്ങി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ എച്ച്‌ഐവി രോഗം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. എല്ലാ കോളേജ് വിദ്യാർത്ഥികളും പ്രിൻസിപ്പൾമാരും തീരുമാനത്തോട് സഹകരിക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു. എച്ച്‌ഐവി പരിശോധന എളുപ്പത്തിലും രഹസ്യവുമാക്കാനായി ക്യൂആർ കോഡ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ എഞ്ചിനീയറിംഗ്, ഡിഗ്രി വിദ്യാർത്ഥികൾക്കും പരിശോധന നടത്തും. കൂടാതെ വിദ്യാർത്ഥികൾക്കായി കൗൺസിലിംഗും ഏർപ്പെടുത്തും. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ദേശീയ എയ്‌ഡ്‌സ് നിയന്ത്രണ പരിപാടിയുടെയും മറ്റ് സംഘടനകളുടെയും റിപ്പോർട്ടുകൾ പ്രകാരം, എച്ച്‌ഐവി വ്യാപനത്തിൽ കർണാടക…

Read More