പി.എസ്​.സി പരീക്ഷാക്രമക്കേട്​; അന്വേഷണം ഉന്നതരിലേക്ക്

തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി പ​രീ​ക്ഷ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രി​ലേ​ക്കും. പ​രീ​ക്ഷ ന​ട​ത്തി​പ്പ്​ ക്ര​മ​ക്കേ​ടു​ക​ളി​ലും നി​മ​ന​ത്തി​ലും പി.​എ​സ്.​സി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ലു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച്​ പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘം (എ​സ്.​ഐ.​ടി). ആ​സൂ​ത്ര​ണ ബോ​ർ​ഡ് ത​സ്തി​ക​യി​ലേ​ക്ക്​ ന​ട​ന്ന പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മൂ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി എ​സ്‌.​ഐ.​ടി രേ​ഖ​പ്പെ​ടു​ത്തി. ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി, ജൂ​നി​യ​ർ സൂ​പ്ര​ണ്ട്, സി​സ്റ്റം അ​ന​ലി​സ്റ്റ് എ​ന്നി​വ​രു​ടെ മൊ​ഴി​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കൂ​ടു​ത​ൽ ഉ​ന്ന​ത​ർ​ക്ക്​ പ​രീ​ക്ഷാ​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​​മു​ണ്ടെ​ന്നാ​ണ്​ എ​സ്.​ഐ.​ടി വി​ല​യി​രു​ത്ത​ൽ. മൂ​ല്യ​നി​ർ​ണ​യ​ത്തി​ലു​ണ്ടാ​യ വീ​ഴ്ച സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​ണ്​…

Read More

ജനപ്രിയമായി കേരള പൊലീസിന്റെ ‘പോൽ-ആപ്പ്’; ഡൗൺലോഡ് ചെയ്തത് 17 ലക്ഷത്തിലധികം പേർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പൊ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ല്‍ ആ​പ്പാ​യ പോ​ല്‍ ആ​പ്പി​ന് പൊ​തു​ജ​ന​ങ്ങ​ളി​ല്‍നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണം. 2020 ജൂ​ണി​ൽ നി​ല​വി​ൽ​വ​ന്ന ആ​പ് ഇ​തി​ന​കം 17 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ ഡൗ​ൺ​ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്. പൊ​ലീ​സി​ല്‍നി​ന്ന്​ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ല​ഭി​ക്കു​ന്ന വി​വി​ധ സേ​വ​ന​ങ്ങ​ള്‍ സ്​​റ്റേ​ഷ​നി​ല്‍ നേ​രി​ട്ട് എ​ത്താ​തെ ഓ​ണ്‍ലൈ​നി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് പോ​ല്‍-​ആ​പ്പ് (POL-APP). കേ​ര​ള​ത്തി​ലെ എ​ല്ലാ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളു​ടെ​യും മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഔ​ദ്യോ​ഗി​ക ഫോ​ണ്‍ ന​മ്പ​ര്‍, ഇ​മെ​യി​ല്‍ വി​ലാ​സം, പൊ​ലീ​സ് ക്ലി​യ​റ​ന്‍സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ്, എ​ഫ്.​ഐ.​ആ​ര്‍ റി​പ്പോ​ര്‍ട്ട് എ​ന്നി​വ ഡൗ​ണ്‍ലോ​ഡ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം, മൈ​ക്ക്…

Read More

വൈദ്യുതി ക്ഷാമം: കാരണം മുൻ സർക്കാറെന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

ക​ണ്ണൂ​ർ: വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക് മു​ൻ സ​ർ​ക്കാ​റാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ വൈ​ദ്യു​തി ക​രാ​ർ ഉ​ണ്ടാ​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​ത്. ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് വൈ​ദ്യ​തി​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് ഉ​ണ്ടാ​ക്കി​യ ദീ​ർ​ഘ​കാ​ല ക​രാ​ർ റ​ദ്ദാ​ക്കു​ക​യാ​ണ് എ​ൽ.​ഡി.​എ​ഫ് ചെ​യ്ത​ത്. 4.29 രൂ​പ​ക്ക് കി​ട്ടു​മാ​യി​രു​ന്ന വൈ​ദ്യു​തി ഇ​ന്ന് കൂ​ടു​ത​ൽ തു​ക കൊ​ടു​ത്താ​ലും കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി. ക​ഴി​ഞ്ഞ മാ​ർ​ച്ച്-​ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ വൈ​ദ്യു​തി​ക്ക് പ്ര​യാ​സം നേ​രി​ട്ട സ​മ​യ​ത്ത് പ​ണം കൊ​ടു​ത്ത് വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​നു പ​ക​രം ക​ടം വാ​ങ്ങു​ക​യാ​ണ് മു​ൻ സ​ർ​ക്കാ​ർ ചെ​യ്ത​ത്. 530…

Read More

ഇറാൻ തീരത്ത് എൽ.പി.ജി ടാങ്കറിനു നേരെ ആക്രമണം

ന്യൂഡൽഹി: ഇറാനിയൻ സമുദ്രാതിർത്തിയിൽ ആക്രമണത്തിനിരയായ മൊസാംബിക് പതാക വഹിച്ചുള്ള ‘ദിശ’ എൽ.പി.ജി ടാങ്കറിലെ 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് തെഹ്‌റാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ജൂലൈ 24ന് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരമുണ്ടെന്നും കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട പ്രാദേശിക അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തിവരികയാണെന്നും എംബസി അറിയിച്ചു. മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ എംബസി സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. യു.എസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഈ ആക്രമണം നടന്നിട്ടുള്ളത്….

Read More

‘ഒടുവിൽ സർക്കാരാണ് വഴങ്ങേണ്ടി വന്നത്’; ‘പാറ്റ’കളുടെ വിജയത്തിൽ വികാരാധീനയായി പ്രിയങ്ക ഗാന്ധി

വയനാട്: ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിന്റെ വിജയത്തിൽ വികാരാധീനയായി പ്രിയങ്ക ഗാന്ധി എംപി. ഇത് രാജ്യചരിത്രത്തിലെ നിർണായക നിമിഷമാണെന്നും എല്ലാ ഭരണാധികാരികൾക്കുമുള്ള പാഠമാണെന്നും പ്രിയങ്ക വ്യക്തമാക്കി. ജനങ്ങൾ രാജ്യം തിരിച്ചുപിടിച്ചിരിക്കുന്നുവെന്നും വയനാട് എംപി കൂട്ടിച്ചേർത്തു. കള്ളാടി മണ്ണിടിച്ചിൽ ദുരന്ത മേഖല സന്ദർശിക്കാൻ പ്രിയങ്ക ഗാന്ധി എത്തിയിരുന്നു. ഇവിടെ വച്ചായിരുന്നു എംപിയുടെ പ്രതികരണം. ‘അവർക്ക് നേരെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. എന്നാൽ ഇന്ത്യയുടെ യുവജനങ്ങൾ പിന്നോട്ടില്ലായിരുന്നു. ഒടുവിൽ സർക്കാരാണ് വഴങ്ങേണ്ടി വന്നത്. ഞങ്ങൾ വിദ്യാർത്ഥിക്കൊപ്പം നിന്നു. എന്റെ സഹോദരൻ…

Read More

ധർമേന്ദ്ര പ്രധാന്റെ രാജി; അടച്ച മെട്രോ സ്റ്റേഷനുകൾ തുറന്നു

ന്യൂഡൽഹി: ജന്തർ മന്തറിലെ കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിനിടെ അടച്ച മെട്രോ സ്റ്റേഷനുകളിൽ മൂന്നെണ്ണം തുറന്നു. രാജീവ് ചൗക്, മന്തി ഹൗസ്, സെൻട്രൽ സെക്രട്ടറിയേറ്റ് എന്നീ മെട്രോ സ്റ്റേഷനുകളുടെ പ്രവേശന കവാടമാണ് തുറന്നത്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് (ഡിഎംആർസി) ഇക്കാര്യം അറിയിച്ചത്. ലോക് കല്യാൺ മാർഗ്, പട്ടേൽ ചൗക്, രാമകൃഷ്ണ ആശ്രം മാർഗ് തുടങ്ങി 18 സ്റ്റേഷനുകളായിരുന്നു അടച്ചത്. സുരക്ഷാ കാരണങ്ങളാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുന്നുവെന്നായിരുന്നു ഡിഎംആർസി അറിയിച്ചത്. ചോദ്യപ്പേപ്പർ ചോർച്ചയിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര…

Read More

അവസാനം മുട്ടുകുത്തി മോദി; പൗരത്വ ഭേദഗതിയിലും കർഷകർ സമരത്തിലും പിടിച്ചുനിന്നു, ചരിത്രം കുറിച്ച് യുവാക്കൾ

ന്യൂഡൽഹി: 12 വർഷം ഒരു തിരഞ്ഞെടുപ്പിൽ പോലും മുട്ടുമടക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനം യുവാക്കളുടെ പ്രതിഷേധത്തിൽ വിറച്ചു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചത്. തുടക്കത്തിൽ ധർമേന്ദ്ര പ്രധാന്റെ രാജി സർക്കാർ അംഗീകരിക്കില്ലെന്ന റിപ്പോർട്ട് വന്നെങ്കിലും ഉച്ചയോടെ രാജി അംഗീകരിക്കുകയായിരുന്നു. എൻഡിഎ സ‌ർക്കാരിനും മോദിക്കുമേറ്റ ഏറ്റവും വലിയ പ്രഹരമാണ് ഈ വിദ്യാർത്ഥി പ്രതിഷേധം എന്നുതന്നെ പറയാം. മോദി കാലഘട്ടത്തിൽ…

Read More

‘ഇത് ജനാധിപത്യത്തിന്റെ വിജയം,സമരം തുടരും’: ധർമേന്ദ്ര പ്രധാന്റെ രാജിയിൽ അഭിജീത് ദീപ്കെ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. രാജി ജനാധിപത്യത്തിന്റെ വിജയമാണെന്ന് അഭിജീത് ദീപ്കെ പ്രതികരിച്ചു. വിദ്യാർത്ഥികളുടെ പ്രതിഷേധമാണ് സർക്കാ‌ർ നടപടിയ്ക്ക് പിന്നിലെന്ന് പറഞ്ഞ അദ്ദേഹം ഈ രാജി ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികൾക്ക് സമർപ്പിക്കുന്നുവെന്നും വ്യക്തമാക്കി. സാധാരണ പൗരന്മാർക്ക് ഭരണാധികാരികളെ ജനാധിപത്യപരമായി വിചാരണ ചെയ്യാൻ സാധിക്കുമെന്നതിന്റെ തെളിവാണ് ഈ രാജിയെന്നും ജന്തർ മന്തറിൽ തടിച്ചുകൂടിയ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. എന്നാൽ…

Read More

‘അറസ്റ്റ് ചെയ്യണമെങ്കിൽ ചെയ്യൂ, പക്ഷേ ഞാൻ ഇവിടെ നിന്ന് പോകുകയാണ്’; ആശുപത്രി അധികൃതരോട് സോനം വാങ്‌ചുക്

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിരാഹാര സമരം നടത്തിയ സോനം വാങ്‌ചുക് ആശുപത്രി വിടുന്നതിനെ ചൊല്ലി പൊലീസുകാരുമായി തർക്കത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്. ഡൽഹി ജന്തർ മന്തറിൽ നടത്തിയ നിരാഹാര സമരത്തിനിടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുമായി അദ്ദേഹം രൂക്ഷമായ വാക്കേറ്റത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഡൽഹി ഹൈക്കോടതി മെഡാന്ത ആശുപത്രിയിലേക്ക് മാറ്റാൻ അനുമതി നൽകിയിട്ടും തന്നെ ആശുപത്രി വിടാൻ അധികൃതർ അനുവദിച്ചില്ലെന്നാണ് വാങ്‌ചുക്ക്…

Read More

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രധാന്‍ രാജിക്കത്തയച്ചു. കോക്രോച്ച് ജനതാ പാര്‍ട്ടിയും (സിജെപി) കേന്ദ്രവുമായുള്ള മൂന്നാം റൗണ്ട് ചര്‍ച്ചയ്ക്ക് മുന്നോടിയായി രാജി വിവരം കേന്ദ്രമന്ത്രി സ്വന്തം എക്സ് അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പ്രധാന്റെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ വ്യക്തമാക്കിയിരുന്നു.    

Read More