സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: എം.ബി.ബി.എസ് വിദ്യാർഥി റിമാന്‍ഡിൽ
തിരുവനന്തപുരം: സഹപാഠികളായ വിദ്യാർഥിനികളുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല പരാമര്‍ശവുമായി സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത നാല് കേസുകളില്‍ എം.ബി.ബി.എസ് വിദ്യാർഥി റിമാൻഡിൽ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നാംവർഷ വിദ്യാർഥിയായ വയനാട് കാക്കാവയല്‍ സ്വദേശി എബേല്‍ അഗസ്റ്റിനെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. സഹപാഠികളായ വിദ്യാർഥിനികൾ നൽകിയ പരാതികൾ വെവ്വേറെയായാണ് രജിസ്റ്റർ ചെയ്തത്. നാല് കേസുകളിലും അടുത്തമാസം ഏഴ് വരെയാണ് തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മിഥുന്‍ ഗോപി പ്രതിയെ റിമാൻഡ് ചെയ്തത്. പ്രതി അടുപ്പമുള്ളവരുടെ ചിത്രവും മോര്‍ഫ്…