ചങ്ങനാശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നിർമ്മാണം 15ന് പുനരാരംഭിക്കും

ചങ്ങനാശേരി: ചങ്ങനാശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 15 ന് പുനരാരംഭിക്കും. വിനു ജോബ് എം.എൽ.എയും ഊരാളുങ്കൽ സൊസൈറ്റി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡിസംബർ ആദ്യ വാരം സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തു തുറന്നു കൊടുക്കാനും തീരുമാനിച്ചു. ആഗസ്റ്റ് 1 മുതൽ ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിപ്പിക്കും. ശേഷിക്കുന്ന പ്ലാസ്റ്ററിംഗ് അടക്കമുള്ള ജോലികളുമാണ് ആരംഭിക്കുന്നത്. നഗരസഭാദ്ധ്യക്ഷൻ ജോമി ജോസഫ്, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി എംഡി എസ്.ഷാജു, വൈസ് ചെയർമാൻ സുരേന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ പങ്കെടുത്തു….

Read More

മാലിന്യനീക്കം പുരോഗമിക്കുന്നു…. ജൂണിൽ ശേഖരിച്ചത് 518 ടൺ അജൈവ മാലിന്യം

കോട്ടയം : ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ ജൂൺ മാസത്തിൽ ജില്ലയിൽ നിന്ന് ശേഖരിച്ചത് 518.21 ടൺ അജൈവ മാലിന്യം. ഇവ ശാസ്ത്രീയ സംസ്‌കരണത്തിനായി ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ശേഖരിച്ച മാലിന്യത്തിൽ 4,01,920 കിലോഗ്രാം റിജക്ട് മാലിന്യവും, 59,455.76 കിലോഗ്രാം തരംതിരിച്ച പ്ലാസ്റ്റിക്കും, 37,210 കിലോഗ്രാം ഗ്ലാസ് മാലിന്യവും, 19,630 കിലോഗ്രാം ലെഗസി മാലിന്യവും ഉൾപ്പെടുന്നു. ശേഖരിക്കുന്ന മാലിന്യങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള എം.സി.എഫ്, ആർ.ആർ.എഫ് കേന്ദ്രങ്ങളിലേക്കും പിന്നീട് പുനരുപയോഗത്തിനായി റീസൈക്ലിംഗ് യൂണിറ്റുകളിലേക്ക് മാറ്റും. മാലിന്യ സംസ്‌കരണ…

Read More

അർത്തിശ്ശേരി തോട് കാടുകയറി, മിത്രക്കരിക്കാർക്ക് ദുരിതമായി

കുട്ടനാട്: മുട്ടാർ പഞ്ചായത്തിലെ മിത്രക്കരി അർത്തിശ്ശേരി തോട്ടിൽ പോളയും കടകലും വളർന്നുപൊങ്ങിയതോടെ ഗതാഗതം പാടേ നിലച്ചു. നാട്ടുകാർ കാലങ്ങളായി ആശ്രയിച്ചിരുന്ന തോടാണിത്. കൃഷിക്ക് ആവശ്യമായ വളവും കുമ്മായവും യന്ത്ര സാമഗ്രികളും മറ്റും പാടത്ത് എത്തിക്കാൻ അർത്തിശ്ശേരി തോടിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ, കാടുപിടിച്ച് തോടിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസപ്പെട്ടതോടെ പ്രദേശത്തെ ഏക്കറ് കണക്കിന് വരുന്ന നെൽകൃഷിയും വിളവെടുപ്പും പ്രതിസന്ധിയിലാണ്. ഇതിനായി ഇനി ഇരട്ടി പണം മുടക്കേണ്ടിവരുമെന്നതാണ് കർഷകരെ വലയ്ക്കുന്ന കാര്യം. തോട് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാപഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശ…

Read More

അദ്ധ്യാപക ദമ്പതികൾ കൈത്താങ്ങായി; നിർദ്ധന കുടുംബം ‘ചോരാത്ത വീട്ടി’ൽ

മാന്നാർ: വാസയോഗ്യമല്ലാത്ത വീട്ടിൽ താമസിച്ചിരുന്ന അഞ്ചംഗ കുടുംബത്തിന് റിട്ട.അദ്ധ്യാപക ദമ്പതിമാരുടെ കൈത്താങ്ങിൽ അടച്ചുറപ്പുള്ള വീടൊരുങ്ങി. മാന്നാർ യു.ഐ.ടി കോളേജ് മുൻ പ്രിൻസിപ്പലും മാന്നാർ റോയൽ ലയൺസ് ക്ലബ്ബ് സെക്രട്ടറിയുമായ ഡോ.പ്രകാശ് കൈമളിന്റെയും ഭാര്യ കായംകുളം എം.എസ്.എം കോളേജ് മലയാളം വിഭാഗം മുൻ മേധാവിയും ഇന്നർവീൽ ക്ലബ്ബ് ഓഫ് ഗോൾഡൻ ചാർട്ടർ പ്രസിഡന്റുമായ ഡോ.എം.കെ ബീനയുടെയും സഹകരണത്തോടെ ചോരാത്ത വീട് പദ്ധതിയിൽ നിർമ്മിച്ച പുതിയ വീടിന്റെ താക്കോൽ ദാനം ലയൺസ് ക്ലബ്ബ് മുൻ ഡിസ്ട്രിക്ട് ഗവർണർ ജി.വേണുകുമാർ നിർവഹിച്ചു….

Read More

സ്വകാര്യ ബസുടമകളും ജീവനക്കാരും കളക്ടറേറ്റ് മാർച്ച് ന‌ടത്തി

പത്തനംതിട്ട: പ്രിയദർശിനി പദ്ധതി മൂലം നഷ്ടത്തിലായ സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ പണിമുടക്കി കളക്ടറേറ്റ് മാർച്ച് നടത്തി. സാമ്പത്തികമായും മാനസികമായും പ്രയാസമനുഭവിക്കുന്ന സ്വകാര്യ ബസ് ഉടമകളെയും ബസ് തൊഴിലാളിളെയും സംരക്ഷിക്കുന്നതിനാവശ്യമായ നിലപാട് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് മുൻ മന്ത്രിയും പൊതുഗതാഗത സംരക്ഷണ സമിതി ചെയർമാനുമായ കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സി.മനോജ് കുമാർ…

Read More

നടപ്പാതയിലെ കാട് വെട്ടിത്തെളിച്ചതിനെച്ചൊല്ലി സംഘർഷം ; യുവാവിന് ക്രൂര മർദ്ദനം

ചെങ്ങന്നൂർ: പെണ്ണുക്കര ആലുംചുവട് ജംഗ്ഷന് സമീപത്തെ നടപ്പാതയിലെ കാട് വെട്ടുന്നതിനെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. ആല പഞ്ചായത്തിലെ പെണ്ണുക്കര പറയന്റെ തെക്കേതിൽ വീട്ടിൽ പ്രശാന്ത് എസ്. പ്രസന്നൻ (36) ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ പിങ്കു എന്നറിയപ്പെടുന്ന സനൽകുമാറും സുദർശൻ എന്നറിയപ്പെടുന്ന അനിൽകുമാറും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 9 നായിരുന്നു സംഭവം. പെണ്ണുക്കര ആലുംചുവട് ജംഗ്ഷന് സമീപം പ്രധാന റോഡിൽ നിന്ന് 100 മീറ്റർ നീളമുള്ള നടപ്പാതയുടെ ഇരുവശങ്ങളിലുമുള്ള കാട് വെട്ടിത്തെളിക്കുന്നതിനുള്ള…

Read More

ജീപ്പ് ഡ്രൈ​വ​‌​ർ​ക്ക് ​അ​സു​ഖ​മെ​ന്ന് ​ ക​രു​തി​യാണ് തടഞ്ഞതെന്ന് ​യു​വ​തി

പ​ത്ത​നം​തി​ട്ട: അ​പ​ക​ട​ക​ര​മാ​യ​ ​രീ​തി​യി​ൽ​ ​വാ​ഹ​നം​ ​ഓ​ടി​ച്ച​ ​പൊ​ലീ​സ് ​സം​ഘ​ത്തെ​ ​മൈ​ല​പ്ര​ ​സ്റ്റാ​ൻ​ഡി​ലെ​ ​പി​ങ്ക് ​ഓ​ട്ടോ​റി​ക്ഷ​ ​ഡ്രൈ​വ​റായ യു​വ​തി​ ​പി​ൻ​ ​തു​ട​ർ​ന്ന്​ ​ത​ട​ഞ്ഞ​ ​ത് ജീപ്പ് ഡ്രൈ​വ​‌​ർ​ക്ക് ​അ​സു​ഖ​മെ​ന്ന് ​ക​രു​തി​. മ​ദ്യ​ ​ല​ഹ​രി​യി​ൽ​ ​വാ​ഹ​ന​ത്തി​ൽ​ ​നി​ന്നും​ ​ഇ​റ​ങ്ങാ​ൻ​ ​പോ​ലും​ ​ക​ഴി​യാ​ത്ത​ ​അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​ ​ഡ്രൈ​വ​റെന്ന് ഓട്ടോറിക്ഷാ ഡ്രൈവർശോഭ പറഞ്ഞു. ​വാ​ഹ​ന​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​മ​റ്റ് ​ര​ണ്ടു​ ​പേ​ർ​ ​ഇ​റ​ങ്ങി​ ​ഓ​ടാ​ൻ​ ​ശ്ര​മി​ച്ചു.​ ​സം​ഭ​വം​ ​ക​ണ്ട് ​സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​ ​ബ​സ് ​ഡ്രൈ​വ​ർ​മാ​രും​ ​ഇ​വി​ടേ​ക്ക് ​എ​ത്തി.​ ​അ​വ​രാ​ണ് 100​ൽ​ ​വി​ളി​ച്ച് ​പൊ​ലീ​സി​നെ​ ​വി​വ​രം​ ​അ​റി​യി​ച്ച​ത്.​ ഓട്ടോയിൽ…

Read More

തുളസീധരൻ ഇനി ഗാന്ധി ഭവനിലേക്ക്

കൊല്ലം: മാനസിക അസ്വാസ്ഥ്യത്തെ തുടർന്ന് വർഷങ്ങളായി ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്ന മണിയാർ പരവട്ടം മോഹനവിലാസത്തിൽ തുളസീധരൻ പിള്ള (73), വിക്രമൻ പിള്ള (52) എന്നിവരെ ഗാന്ധിഭവൻ ഏറ്റെടുത്തു. ഇവരെ സംരക്ഷിക്കാൻ മറ്റാരുമില്ലാത്ത സാഹചര്യമാണുള്ളതെന്ന് പുനലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജെ.സന്തോഷ് കുമാർ ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് ഗാന്ധിഭവൻ മാനേജിംഗ് ഡയറക്ടർ ബി.ശശികുമാർ, സി.ഇ.ഒ ഡോ. വിൻസെന്റ് ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ പരവട്ടം വാർഡ് കൗൺസിലർ ടിന്റു.ആർ.തങ്കം, പൊതുപ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇരുവരെയും ഏറ്റെടുത്ത്…

Read More

വാട്ടർ ടാങ്ക് ചരിഞ്ഞു, നാടിന് നെഞ്ചിടിപ്പ്

കൊല്ലം: കാലപ്പഴക്കം ചെന്ന വാട്ടർ ടാങ്ക് അശാസ്ത്രീയമായി പൊളിക്കാൻ ശ്രമിച്ചത് അപകടാവസ്ഥയിലെത്തിച്ചു. ഇതോടെ വീടൊഴിപ്പിച്ച് രക്ഷാ പ്രവർത്തനം നടത്തി. പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ കാരുവേലിൽ പ്ളാക്കാട് അംബേദ്കർ ഉന്നതിയിലാണ് സംഭവം. ഇന്നലെ രാവിലെ മുതൽ ജെ.സി.ബി ഉപയോഗിച്ച് ടാങ്കിന്റെ മൂന്ന് തൂണുകൾ പൊളിച്ചുതുടങ്ങി. പിന്നീട് വടംകെട്ടി വശത്തേക്ക് മറിച്ചിടാൻ ശ്രമിച്ചപ്പോഴാണ് മറുദിശയിലേക്ക് ചരിഞ്ഞത്. ഇതോടെ തീർത്തും അപകടാവസ്ഥയായി. ടാങ്ക് നിലം പതിച്ചാൽ സമീപത്തെ ട്രാൻസ്ഫോർമറിൽ പതിക്കും. വീടും മതിലും ഈ ഭാഗത്തുണ്ട്. അപകടാവസ്ഥയെന്ന് ബോദ്ധ്യപ്പെട്ടതോടെ പഞ്ചായത്ത് അധികൃതരും പൊലീസും…

Read More

കാട്ടുപോത്തിനെ തിരഞ്ഞ് വനംവകുപ്പ്

നെടുമങ്ങാട്: നഗരസഭ പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിൽ.വാണ്ട ഗാന്ധിനഗർ ഭാഗത്ത് കാടുപിടിച്ച പുരയിടത്തിലാണ് ഇന്നലെ രാവിലെ കാട്ടുപോത്തിനെ കണ്ടത്.പരുത്തിപ്പള്ളിയിൽ നിന്ന് ആർ.ആർ.ടി സംഘവും വനംവകുപ്പ് അധികൃതരും തെരച്ചിൽ നടത്തി.പെ‌ാലീസും സ്ഥലത്തെത്തിയിരുന്നു. കാട്ടുപോത്തിനെ വെടിവയ്ക്കുന്നതിനായി പ്രധാന റോഡുകളിലേക്കുള്ള വാഹനങ്ങൾ പെ‌ാലീസ് തടഞ്ഞു.എന്നാൽ കാട്ടുപോത്ത് പുരയിടത്തിൽ തലങ്ങും വിലങ്ങും ഓടുന്നതിനാൽ വനംവകുപ്പിന് മയക്കുവെടി വയ്ക്കാൻ കഴിഞ്ഞില്ല.സന്ധ്യയോടെ പുലിപ്പാറ ഭാഗത്തേയ്ക്ക് പാഞ്ഞു. ഇതിനു ശേഷം വേങ്കവിള ഭാഗത്ത് കാട്ടുപോത്തുകളെ കണ്ടതായി സ്ഥിരീകരിച്ചു.ഇന്നും ആർ.ആർ.ടി സംഘം കാട്ടുപോത്തുകളെ നിരീക്ഷിക്കും.പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച്…

Read More