ഇരുനില കെട്ടിടം ഉയർത്തവേ അടുത്ത കെട്ടിടത്തിലേക്ക് ചരിഞ്ഞു

കൊച്ചി: അടിത്തറ ഉയർത്താൻ ശ്രമിക്കുന്നതിനിടെ ജാക്കി തെന്നിമാറി ഇരുനില കെട്ടിടം സമീപത്തെ ബഹുനില കെട്ടിടത്തിലേക്ക് ചരിഞ്ഞു. എറണാകുളം എം.ജി റോഡിൽ വുഡ് ലാൻഡ്സ് ജംഗ്ഷന് സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ കെട്ടിടമാണ് ഇന്നലെ വൈകിട്ട് ആറ് മണിയോടെ അപകടത്തിൽപ്പെട്ടത്. കെട്ടിടത്തിന്റെ അടിത്തറ ഒരടിയോളം ഉയർത്തിയപ്പോൾ ജാക്കിതെന്നി അടുത്തുള്ള എൻസൈൻ ബിൽഡിംഗിലേക്ക് ചരിയുകയായിരുന്നു. കേരള ഗ്രാമീൺബാങ്ക് ഉൾപ്പെടെ നിരവധി സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ബിൽഡിംഗിൽ കെട്ടിടംഉടമ എസ്. ദിവ്യയും മാതാവ് കുമാരിയും താമസിക്കുന്നുമുണ്ട്. ചരിഞ്ഞ കെട്ടിടത്തിന്റെ താഴത്തെനില ഭാഗികമായി തകർന്നു. ഇഖ്ബാൽ…

Read More

ബൈക്കിലിരുന്ന് കുട നിവർത്തി റോഡിൽ തലയടിച്ച് വീണ 68കാരിക്ക് ദാരുണാന്ത്യം

കൊച്ചി: മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. എളമക്കര കായപള്ളിപ്പറമ്പ് വീട്ടിൽ രത്‌നമാണ് (68) മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒമ്പത് ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു മരണം. ജൂൺ 28ന് മകൻ സന്ദീപുമൊത്ത് യാത്രചെയ്യുമ്പോൾ പച്ചാളത്ത് വച്ചായിരുന്നു അപകടം. യാത്രയ്ക്കിടെ മഴ പെയ്തപ്പോൾ രത്‌നം കുട നിവർത്താൻ ശ്രമിച്ചത് മകൻ അറിഞ്ഞില്ല. വേഗതയിൽ പോകുന്ന ബൈക്കിൽ കുട തുറക്കുമ്പോഴുണ്ടാകുന്ന ശക്തമായ വായുസമ്മർദ്ദം…

Read More

തകർന്ന റോഡ് സഞ്ചാരയോഗ്യമാക്കണം

അടിമാലി: മാങ്കുളം കമ്പനിപ്പടി പാമ്പുംകയം റോഡ് തകർന്നതോടെ യാത്ര ദുഷ്‌ക്കരമാകുന്നു. സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധിയാളുകൾ സഞ്ചരിക്കുന്ന പാതയിലാണ് ഇത്തരമൊരു ദുരവസ്ഥ. മാങ്കുളം ആശുപത്രിയിലും റേഷൻ കടയിലുമെത്താൻ ആളുകൾക്ക് ഏക ആശ്രയമായ വഴിയാണ് തകർന്ന് തരിപ്പണമായത്. രണ്ട് കിലോമീറ്ററോളം ദൂരമുള്ള റോഡിന്റെ കുറച്ച് ഭാഗം കോൺക്രീറ്റ് ചെയ്തതാണെങ്കിലും മറ്റുള്ള സ്ഥലമാണ് തകർന്ന് കിടക്കുന്നത് എ.രാജ എം.എൽ.എയായിരുന്ന സമയം 20 ലക്ഷം രൂപ റോഡിനായി വകയിരുത്തിയതാണെങ്കിലും പണി പൂർത്തിയാക്കാനായിട്ടില്ല റോഡ് പണി ഉടനടി പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Read More

ജില്ലയിൽ 10 ഇടങ്ങൾ വയനാടിന് സമാനം ഉരുൾ മലയോരത്ത്

കോട്ടയം: വയനാട്ടിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തപശ്ചാത്തലത്തിൽ ജില്ലയിലും സമാനമായ പ്രകൃതിദുരന്ത സാദ്ധ്യതയെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി.പത്തിടങ്ങളിൽ ഉരുൾപൊട്ടൽ സൗദ്ധ്യതയും പതിനൊന്ന് ഇടങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയുമുണ്ടെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ തയാറാക്കിയ വിവിധ ദുരന്തസൂചികാ ഭൂപടത്തിലെ വിവരങ്ങൾ വ്യക്തമാക്കുന്നു. ശക്തമായ മഴ തുടർന്നാൽ മലയോരമേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യത വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ മഴ മാറിനിൽക്കുന്നത് ഈ സീസണിൽ ആശ്വാസമാണ്. അതേസമയം, കിഴക്കൻപടിഞ്ഞാറൻ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും തീരപ്രദേശങ്ങളിലാണ് വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും കൂടുതൽ…

Read More

ചാത്തനാട് ഫ്ലാറ്റ് സമുച്ചയം പൂർത്തീകരണത്തിലേക്ക്

ആലപ്പുഴ: പാതിവഴിയിൽ നിലച്ച ചാത്തനാട്ടെ ഫ്ലാറ്റ് സമുച്ചയം നിർമ്മാണം പൂർത്തീകരണത്തിലേക്കടുക്കുന്നു. ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിച്ച് താക്കോൽ കൈമാറാൻ നിർമ്മാണ കമ്പനിക്ക് നഗരസഭ നിർദ്ദേശം നൽകി. പട്ടയമില്ലാത്ത കുടുംബങ്ങൾക്ക് സുരക്ഷിത ഭവനം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ലൈഫ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പദ്ധതി പൂർത്തിയാകാതെ നീണ്ടതോടെ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്. . പുതിയ ബഡ്ജറ്റിൽ ഫ്ലാറ്റ് നിർമ്മാണത്തിന് തുക വകയിരുത്തിയത് ഗുണഭോക്താക്കൾക്ക് ആശ്വാസ വാർത്തയായിരുന്നു. ഒരുകോടി രൂപയാണ് രണ്ടാംഘട്ട നിർമ്മാണത്തിന് വകയിരുത്തിയിരിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കുന്നതിന് ഏകദേശം ഒരുകോടി രൂപ വിവിധ പദ്ധതികളിലുൾപ്പെടുത്തി നേരത്തെ നഗരസഭ അനുവദിച്ചിരുന്നു….

Read More

കർഷകസംഘം സംസ്ഥാന സമ്മേളനം:​ പച്ചക്കറി കൃഷിക്ക് തുടക്കം

മുഹമ്മ: ആലപ്പുഴയിൽ സെപ്റ്റംബർ 18 മുതൽ 20 വരെ നടക്കുന്ന കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധികൾക്ക് ഭക്ഷണം ഒരുക്കാനുള്ള പച്ചക്കറിക്കായി കൃഷി ആരംഭിച്ചു. തൈനടീൽ ഉദ്ഘാടനം കഞ്ഞിക്കുഴിയിൽ സംസ്ഥാന കർഷക അവാർഡ് ജേതാവ് ശുഭകേശന്റെ കൃഷിയിടത്തിൽ കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ മുഖ്യാതിഥിയായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് അഡ്വ.ജി.ഹരിശങ്കർ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻസ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മറ്റി അംഗങ്ങളായ ജി.വേണുഗോപാൽ, വൽസലാമോഹൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എച്ച്.ബാബുജൻ,…

Read More

ഷിഗല്ല ബോധവത്കരണം

റാന്നി : ഷിഗല്ല ബോധവത്കരണ ക്ലാസ്സുകളുടെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ സൗമ്യ ജി നായർ അദ്ധ്യക്ഷയായി. സ്‌ഥിരംസമിതി അദ്ധ്യക്ഷരായ മേരി ജോൺ, മോളി മാത്യു, അംഗങ്ങളായ മോനായി പുന്നൂസ്, അന്നമ്മ തോമസ്, അനി സുരേഷ്, ആതിര എസ് നായർ, ജിജി വർഗീസ്, സ്കൂൾ ഹെഡ്മിസ്ട്രസ് റൂബി എബ്രഹാം, വി ഇ ഒ ലക്ഷ്മി വി. എൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സൗമ്യ.വി.പി എന്നിവർ പ്രസംഗിച്ചു. ആളകനന്ദ.ജി.ആർ, ആശ്വതി വിജയൻ, പ്രശാന്ത് എന്നിവർ…

Read More

പി.എസ്.സി തട്ടിപ്പ്: യുവമോർച്ച പ്രതിഷേധിച്ചു

പത്തനംതിട്ട : പി.എസ്.സി തട്ടിപ്പിൽ കുറ്റക്കാരായ അംഗങ്ങളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് യുവമോർച്ച ജില്ലാ പി.എസ്.സി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബി.ജെ.പി ജില്ലാ സെക്രട്ടറി നിതിൻ എസ്.ശിവ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് എസ്.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. പൊലീസ് വലയം ഭേദിച്ച് പി.എസ്.സി ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.

Read More

ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

കൊല്ലം: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്കും ധർണയും നടക്കും. പ്രിയദർശിനി സർവീസ് തുടങ്ങിയതോടെ സ്വകാര്യ ബസ് സർവീസുകൾ പ്രതിസന്ധിയിലാണെന്നും വിഷയത്തിൽ സർക്കാർ അടിയന്തര ശ്രദ്ധകാട്ടണമെന്നും ആവശ്യപ്പെട്ടാണ് സമരം. വിദ്യാർത്ഥികളിൽ 80 ശതമാനവും സ്വകാര്യ മേഖലയെയാണ് ആശ്രയിക്കുന്നത്. വിദ്യാർത്ഥി കൺസഷന്റെ മിനിമം ചാർജ് 5 രൂപയാക്കി മാറ്റണമെന്നതടക്കം നിരവധി വിഷയങ്ങൾ ഉന്നയിച്ചാണ് സൂചന പണിമുടക്ക്. സ്വകാര്യ ബസ് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഇന്ന് പരമാവധി സർവീസ് നടത്താനുള്ള ഒരുക്കങ്ങൾ കെ.എസ്.ആർ.ടി.സി പൂർത്തിയാക്കി.

Read More

മുഖത്തല തീയേറ്റർ ജംഗ്ഷൻ: തെരുവുനായ ശല്യം

കൊല്ലം: മുഖത്തല തീയേറ്റർ ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ കാൽനട യാത്രക്കാരും വാഹന യാത്രക്കാരും ഒരുപോലെ ദുരിതത്തിൽ. ജംഗ്ഷൻ കേന്ദ്രീകരിച്ച് കൂട്ടമായി എത്തുന്ന നായ്ക്കൾ യാത്രക്കാരെ പിന്തുടർന്ന് ആക്രമിക്കുന്നതും വാഹനങ്ങൾക്ക് കുറുകെ ചാടി അപകടങ്ങൾ സൃഷ്ടിക്കുന്നതും നിത്യസംഭവമായി. ​പ്രധാന റോഡിനോട് ചേർന്ന് തീയേറ്റർ ജംഗ്ഷനിൽ കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിന് ആളുകളാണ് ദിവസവും വന്നുപോകുന്നത്. വൈകുന്നേരങ്ങളിലും രാത്രി സമയങ്ങളിലും ഇരുചക്ര വാഹനയാത്രക്കാർക്ക് വലിയ ഭീഷണിയാണ് തെരുവുനായ്ക്കൾ ഉയർത്തുന്നത്. അമിതവേഗതയിൽ വരുന്ന വാഹനങ്ങൾക്ക് മുന്നിലേക്ക് പെട്ടെന്ന്…

Read More