മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
മലപ്പുറം കരുളായില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. കരുളായി സ്വദേശി സൈനബ(62)ക്കാണ് പരിക്കേറ്റത്. മലപ്പുറം കരുളായിശങ്കരന്‍കോട് പ്ലാന്റേഷനിലാണ് സംഭവം. പരുക്കേറ്റ സൈനബയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനമേഖലയില്‍ തേക്ക് തൈകള്‍ വെച്ചു പിടിപ്പിക്കുന്ന ജോലിക്കിടയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയയിരുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കാട്ടാന ആക്രമണത്തില്‍ വാരിയെല്ലിനാണ പരുക്കേറ്റത്. സൈനബയ്‌ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സൈബനക്ക് രക്ഷപ്പാടാന്‍ കഴിഞ്ഞില്ല.ഇന്ന്…