കുതിരാൻ തുരങ്കമൊരു കീറാമുട്ടി

കുതിരാൻ ∙ തുരങ്കത്തിനു മുകളിൽ മണ്ണിടിച്ചിലുണ്ടാകുമ്പാൾ ആശങ്കപ്പെടാൻ കാരണമുണ്ട്; ഇവിടെ മാത്രം ദേശീയപാതയ്ക്കു സർവീസ് റോഡില്ല. ജില്ലയിൽ മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാതയ്ക്കു മറ്റെല്ലായിടത്തും സർവീസ് റോഡുണ്ട്. ഏതെങ്കിലും തരത്തിൽ പ്രധാന റോഡിൽ ഗതാഗത തടസ്സമുണ്ടായാൽ സർവീസ് റോഡ് ഉപയോഗിക്കാം. എന്നാൽ കുതിരാനിലെ സമാന്തര റോഡ് 60 കിലോമീറ്റർ അകലെയാണ്. അതുകൊണ്ടാണ് പ്ലാൻ ബി എന്ന തരത്തിൽ കുതിരാൻ ക്ഷേത്രത്തിനു മുന്നിലൂടെയുള്ള പഴയ ദേശീയപാത വീണ്ടും സഞ്ചാരയോഗ്യമാക്കുവാനുള്ള സാധ്യത അധികൃതർ ആരായുന്നത്. തുരങ്കം വന്നതോടെ സമാന്തര പാതയുടെ ഒരു ഭാഗം…

Read More

ചൂണ്ടൽ – കുറ്റിപ്പുറം സംസ്ഥാനപാതയിൽ റോഡ് സുരക്ഷാസംവിധാനങ്ങളില്ല

കുന്നംകുളം ∙ എന്തിനാണീ മരണപ്പാച്ചിൽ. കഴിഞ്ഞ ദിവസം രണ്ടുപേരുടെ ജീവനപഹരിച്ച ബസ് അപകടത്തെക്കുറിച്ച് എല്ലാവരുടെയും ചോദ്യമിതാണ്. ചൂണ്ടൽ – കുറ്റിപ്പുറം സംസ്ഥാനപാതയിലെ വാഹനങ്ങളുടെ അമിതവേഗവും റോഡ് സുരക്ഷാസംവിധാനങ്ങളുടെ കുറവും റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും അടിക്കടി അപകടം വരുത്തുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്. കല്ലുപുറം – കുന്നംകുളം റോഡ് നവീകരണം പൂർത്തിയാക്കി തുറന്നത് മാസങ്ങൾക്ക് മുൻപാണ്. 10 കിലോമീറ്റർ മാത്രമുള്ള ഈ പാതയിൽ ജീവഭയമില്ലാത്ത സഞ്ചരിക്കാൻ കഴിയാത്ത വിധം ചെറുതും വലുതുമായ അപകടങ്ങൾ ദിവസവും ഉണ്ടാകുന്നു. അക്കിക്കാവിൽ ലോറിയിടിച്ച് ഇരുപത്തിനാലുകാരനായ…

Read More

മുത്തേ…, പൊന്നേ…’; അവധിയുടെ പെരുമഴ; കലക്ടർ ‘ആന്റി’ക്ക് ലൈക്കടിച്ച് കുട്ടിപ്പട

കാക്കനാട് (കൊച്ചി) ∙ ‘ഞാനിപ്പോൾ കുളിച്ചേനേ….’ ഇന്നലെ രാവിലെ സ്കൂളിൽ പോകാനായി കുളിക്കാൻ കയറും മുൻപേ വാട്സാപ് നോക്കിയ വിദ്യാർഥിയുടെ ആത്മഗതം. അവധി വൈകി അറിഞ്ഞതിന്റെ പരിഭവം അവൻ സന്ദേശമായി കലക്ടർ ജി.പ്രിയങ്കയ്ക്ക് അയയ്ക്കുകയും ചെയ്തു.സാരമില്ല, റെഡ് വൈകിയല്ലേ പ്രഖ്യാപിച്ചത്, ആന്റിയുടെ കുറ്റമല്ല’–കലക്ടറെ വെറുപ്പിക്കാതിരിക്കാൻ അവന്റെ വക ആശ്വാസ വാക്കും. അവധിയുടെ പെരുമഴക്കാലത്ത് കലക്ടറുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ ന്യൂജെൻ സന്ദേശങ്ങൾ കുത്തി നിറച്ചാണ് കുട്ടിപ്പട സന്തോഷം പങ്കു വയ്ക്കുന്നത്. മുത്തേ…, പൊന്നേ…. ചേച്ചി…. എന്നൊക്കെ വിളിച്ച് കലക്ടറുടെ മേൽ…

Read More

രാത്രിയിൽ പ്രസവ വേദനയുമായി റോഡരികിൽനിന്ന യുവതിയുടെ അരികിലേക്ക് മാലാഖയായി ലിറ്റി ജോയി

പാലാ∙ കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയിൽ രാത്രിയിൽ പ്രസവവേദനയുമായി റോഡരികിൽ നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിർത്താതെ പോയപ്പോൾ മുന്നിലേക്ക് മാലാഖയായി കാർ ഓടിച്ചു എത്തിയത് ഒരു നഴ്‌സ്. യുവതിയുടെ പ്രസവവേദന തിരിച്ചറിഞ്ഞ നഴ്സ് ഒട്ടും സമയം കളയാതെ അവരെ കാറിൽ കയറ്റി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു. മുക്കാൽ മണിക്കൂറിനകം വാഗമൺ സ്വദേശിയായ യുവതി പെൺകുഞ്ഞിനു ജന്മം നൽകി. കോട്ടയത്ത് ആശുപത്രിയിലേക്ക് പോകാനായി വാഹനങ്ങൾക്ക് സഹായം അഭ്യർഥിച്ചു നിന്ന യുവതിയുടെയും കുടുംബാംഗങ്ങളുടെയും മുന്നിലേക്കു…

Read More

നീണ്ടൂർ സെന്റ് മൈക്കിൾസ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപ്, സംഗതി പൊളിയാ

നീണ്ടൂർ ∙ രാവിലെ കപ്പ ബിരിയാണി, ഉച്ചയ്ക്ക് വരാൽ കറിയും മീൻ വറുത്തതും കൂട്ടി ഊണ്, വൈകിട്ട് ഉണക്കമീൻ ചതച്ചതും കോഴിക്കറിയും….! നാടൻ, മറുനാടൻ വിഭവങ്ങളുമായി നീണ്ടൂർ സെന്റ് മൈക്കിൾസ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപ്. വെള്ളപ്പൊക്ക ദുരിത ബാധിതർക്കായി ഒരുക്കിയ ക്യാംപിലാണ് വിവിധയിനം ഭക്ഷണങ്ങൾ തയാറാക്കി വിതരണം ചെയ്യുന്നത്. നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളി, പഞ്ചായത്ത്, നാട്ടുകൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാംപിന്റെ പ്രവർത്തനം. 15–ാം വാർഡിലെ 32 പേരാണ് ക്യാംപിൽ ഉള്ളത്. ദുരിതബാധിതരെ ചേർത്ത് പിടിക്കുകയും അവർക്ക്…

Read More

മകനെ കണ്ടെത്തിയില്ലെങ്കിൽ നിരാഹാരം – ഗൗതം കൃഷ്ണയുടെ അമ്മ

കൊല്ലം∙ മകനെ കണ്ടെത്തിയില്ലെങ്കിൽ നിരാഹാരം ആരംഭിക്കുമെന്ന് നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ കടലിൽ വള്ളംമറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ അമ്മ എസ്.രേഷ്മ. അപകടമുണ്ടായി 9 ദിവസം കഴിഞ്ഞിട്ടും മകനെക്കുറിച്ചുള്ള സൂചനകളൊന്നും തിരച്ചിൽ സംഘത്തിനു ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് രേഷ്മയുടെ പ്രതിഷേധം. തിരച്ചിലിൽ അനാസ്ഥ ആരോപിച്ചു കഴിഞ്ഞ ദിവസം രേഷ്മ തീരദേശ പൊലീസ് സ്റ്റേഷനു മുന്നിൽ രണ്ടു മണിക്കൂറോളം കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. അതേസമയം, ഗൗതം കൃഷ്ണയ്ക്കായി കടലിലും കായലിലും തീരദേശത്തും വ്യാപക തിരച്ചിൽ തുടരുകയാണ്. ഇന്നലെ രാവിലെ 6.30ന് 17 പേരടങ്ങുന്ന സംഘം തിരച്ചിലിനിറങ്ങി….

Read More

അച്ഛൻ തിരിച്ചുവരുമെന്ന് ഉറപ്പുണ്ട്; കാത്തിരിപ്പിലാണ് ഞങ്ങള്‍

തിരുവനന്തപുരം∙ ‘എത്ര ദിവസം കഴിഞ്ഞാലും അച്ഛന്‍ കടലില്‍നിന്നു തിരിച്ചുവരുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. അതിനുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍. തളരാതെ പിടിച്ചു നില്‍ക്കുന്നതും പ്രതികരിക്കുന്നതും അതിനു വേണ്ടിയാണ്.’ – വിഴിഞ്ഞത്ത് കഴിഞ്ഞ വെള്ളിയാഴ്ച മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ കരുംകുളം പുല്ലുവിള സ്വദേശി ജോണ്‍ മത്യാസിന്റെ മകള്‍ ജിജി ജോണിന്റെ വാക്കുകളാണിത്.പിതാവിനെ കാണാതായി ദിവസങ്ങള്‍ക്കു ശേഷം തിരച്ചില്‍ ഫലപ്രദമല്ലെന്നു പരാതിപ്പെട്ടതിനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വേട്ടയാടുന്നതെന്ന് ജിജി പറഞ്ഞു. ‘അച്ഛനെ കാണാതായതിന്റെ വേദനയ്ക്കിടയിലും ഒരു മകള്‍ക്ക് ഇത്തരം പ്രതികരണവുമായി മുന്നോട്ടു വരേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് ആരും…

Read More

ആനപരിപാലന കേന്ദ്രത്തിൽ ആന പാപ്പാനെ ചവിട്ടിക്കൊന്നു

പത്തനംതിട്ട: കോന്നി ആന പരിപാലന കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. കോന്നി സ്വദേശി മോഹനൻ പിള്ള എന്ന പാപ്പാനാണ് ആനയുടെ ആക്രമണത്തിൽ മരിച്ചത്. പ്രിയദർശിനി എന്ന 44 വയസുള്ള ആനയാണ് പാപ്പാനെ ആക്രമിച്ചത്. തുമ്പികയ്യിലെ മുറിവ് ശുശ്രൂഷിക്കുന്നതിനായാണ് മോഹനൻ പിള്ള ആനയുടെ അരികിലെത്തിയത്. പ്രിയദർശിനിയുടെ പാപ്പാൻ സ്ഥലത്തില്ലാത്തതിനാലാണ് പരിചരിക്കുന്നതിനായി മോഹനൻ പിള്ള എത്തിയത്. മീന എന്ന ആനയുടെ പാപ്പാനാണ് മരണപ്പെട്ടയാൾ. മുറിവിൽ മരുന്നുവയ്ക്കുന്നതിനായി എത്തിപ്പോൾ ആന പെട്ടെന്ന് പാപ്പാനെ ആക്രമിച്ചുവെന്നാണ് പ്രാഥമിക വിവരം. മരുന്നുവയ്ക്കുന്നതിനിടെ പെട്ടെന്ന് എന്തോ…

Read More

ഹൈന്ദവ സമുദായ സൗഹൃദ വേദിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ഗുരുവായൂരിൽ

ഗുരുവായൂർ : ഹൈന്ദവ സമുദായ സൗഹൃദ വേദിയുടെ സംസ്ഥാന പ്രതി നിധി സമ്മേളനം ആഗസ്റ്റ് 8ന് ഗുരുവായൂരിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഗുരുവായൂർ സെക്യുലർ ഹാളിൽ നടക്കുന്ന സമ്മേളനം കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 55 ഓളം ഒബിഎച്ച് സമുദായ സംഘടനകളുടെ പ്രതിനിധികൾ ആയി അറുനൂറോളം പേർ പങ്കെടുക്കും. കേരളത്തിലെ ഒബിഎച്ച് വിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക, തൊഴിൽ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ഹൈന്ദവ സമുദായ സൗഹൃദ…

Read More

‘ഓപ്പറേഷൻ ഓണം’ആസാദ് ഫുഡ് പ്രൊഡക്‌ട്‌സ് ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു

കോഴിക്കോട്: പാചകത്തിനായി ഉപയോഗിക്കുന്ന റോസ് വാട്ടറിൽ മാരകമായ രാസവസ്‌തു കലർന്ന വ്യാവസായിക എസൻസ് ചേർക്കുന്നതായി കണ്ടെത്തൽ. പിന്നാലെ കോഴിക്കോട് നല്ലളത്തുള്ള ഭക്ഷ്യനിർമാണ യൂണിറ്റായ ആസാദ് ഫുഡ് പ്രൊഡക്‌ട്‌സ് ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു. ‘ഓപ്പറേഷൻ ഓണം’ എന്ന പേരിലാണ് അധികൃതർ മിന്നൽ പരിശോധന നടത്തിയത്. ബിരിയാണി, പായസം, ഹൽവ തുടങ്ങിയവയ്‌ക്ക് സുഗന്ധം നൽകാൻ ഉപയോഗിക്കുന്ന റോസ് വാട്ടറിൽ, സോപ്പും അഗർബത്തികളും നിർമിക്കാൻ ഉപയോഗിക്കുന്ന ഇൻഡസ്‌ട്രിയൽ ഗ്രേഡ് എസൻസാണ് ഇവർ ഉപയോഗിച്ചിരുന്നത്. വ്യാവസായിക ആവശ്യത്തിന് മാത്രമുള്ളതെന്ന് ലേബൽ ചെയ്‌ത എസൻസാണ്…

Read More