ട്രെയിൻ യാത്രയ്ക്കിടെ നഴ്സിങ് വിദ്യാർഥിനിയുടെ മരണം ചികിത്സാപ്പിഴവെന്ന്

കൊല്ലം∙ ട്രെയിൻ യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനി മരിച്ചു. പരവൂർ പൂതക്കുളം കൂനംകുളത്ത് സ്നേഹാലയത്തിൽ ടി.ബിജുവിന്റെയും ഷീജയുടെയും ഏക മകൾ ബി.എസ്.സ്നേഹയാണ് (22) മരിച്ചത്. യാത്രയ്ക്കിടയിൽ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് എസി കംപാർട്ട്മെന്റിലുണ്ടായിരുന്ന ഡോക്ടർ സ്നേഹയെ പരിശോധിക്കുകയും ചികിത്സ നൽകണമെന്ന് റെയിൽവേ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. തുടർന്ന് ഞായറാഴ്ച പുലർച്ചെ ട്രെയിൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ പൊലീസ് സ്നേഹയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു….

Read More

‘മിഷൻ കട്ടുപൂച്ചൻ’ സിനിമാക്കഥകളെ വെല്ലുന്ന ത്രില്ലർ

ആലപ്പുഴ ∙ കുറുവ സംഘം മണ്ണഞ്ചേരിയിൽ നടത്തിയ 3 മോഷണങ്ങൾ സംബന്ധിച്ച കേസുകളിൽ ഒന്നിൽ പ്രതി തമിഴ്നാട് തേനി കാമാച്ചിപുരം സന്തൻ മാരിയമ്മൻ കോവിൽ സ്ട്രീറ്റ് സന്തോഷ് ശെൽവത്തിനു (25) കോടതി തടവും പിഴയും വിധിച്ചു. ഭവനഭേദനത്തിനും മോഷണത്തിനും 2 വർഷം വീതം തടവും 10,000 രൂപ വീതം പിഴയുമാണു ശിക്ഷ. വാദിയായ മണ്ണഞ്ചേരി നായ്ക്കംവെളിയിൽ ജയന്തിക്ക് 5000 രൂപ നഷ്ടപരിഹാരമായും നൽകണം.കൂട്ടുപ്രതി തമിഴ്നാട് രാമനാഥപുരം പരമക്കുടി എംജിആർ നഗർ സ്വദേശി കട്ടുപൂച്ചനെ (56) വിട്ടയച്ചു. ഇരുവരും…

Read More

മദ്യലഹരിയിൽ ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിന് നേരെ അതിക്രമം

എറണാകുളം നഗരത്തിൽ ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിന് നേരെ അപമര്യാദയായ പെരുമാറ്റവും അസഭ്യവർഷവും നടത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പച്ചാളം സ്വദേശിയായ അരുൺ എന്നയാളാണ് ഈ കേസിൽ പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ പച്ചാളം കെ.എസ്. ഉദയൻ റോഡിന് സമീപത്തുവച്ചായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വഴിയിലൂടെ പോവുകയായിരുന്ന ജഡ്ജിയുടെ കാറിന് നേരെ സ്കൂട്ടറിലെത്തി അസഭ്യം പറയുകയായിരുന്നു ഇയാൾ. വഴിയിൽ വച്ച് അസഭ്യവർഷവും തുടർനടപടികളും ഹൈക്കോടതി ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഔദ്യോഗിക വാഹനത്തിന് നേരെയായിരുന്നു യുവാവിന്റെ അസഭ്യവർഷം. ജഡ്ജി…

Read More

രാഹുൽ ഗാന്ധിയുടെ അറസ്റ്റ് , കോൺഗ്രസ് പ്രതിഷേധിച്ചു

ഗുരുവായൂർ: ഡൽഹിയിൽപ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം നീതിയ്ക്കായിപ്രതിഷേ ധിച്ചവരെ തെരുവിൽ അക്രമിച്ച് അറസ്റ്റ് ചെയ്ത ജനാധിപത്യ വിരുദ്ധ കേന്ദ്ര ഭരണാധികാരികൾക്കെതിരായി ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേ ധ പ്രകടനം നടത്തി. കൈരളി ജംഗഷ്നിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റിയപ്രകടന പ്രതിക്ഷേധ സമരം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.എസ് സൂരജ് അധ്യക്ഷതവഹിച്ചു.ആർ.രവികുമാർ, ഒ.കെ.ആർ.മണികണ്ഠൻ, കെ.പി.ഉദയൻ ,ബാലൻ വാറണാട്ട്, കെ.പി.എ. റഷീദ്, പ്രദീഷ് ഓടാട്ട്, ശശി വാറണാട്ട്,…

Read More

പാലാ നഗരസഭയിലെ യുഡിഎഫ് ഭരണത്തിന് തിരശീല വീണതിന് പിന്നിൽ

കോട്ടയം: പാലാ നഗരസഭയിലെ യുഡിഎഫ് ഭരണം അവസാനിച്ചു. നഗരസഭാധ്യക്ഷ ദിയ ബിനുവിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. 17 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു.കോൺഗ്രസിലെ നാല് കൗൺസിലർമാരുടെ പിന്തുണയോടെയാണ് അവിശ്വാസപ്രമേയം പാസായത്. പാർട്ടി നൽകിയ വിപ്പ് ലംഘിച്ചാണ് ഇവർ പ്രമേയത്തെ പിന്തുണച്ചത്. ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ്, ലിസികുട്ടി മാത്യൂസ് എന്നിവരാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. കൗൺസിൽ യോഗത്തിൽ പങ്കെടുത്ത സ്വതന്ത്ര അംഗം മായ രാഹുലും പ്രമേയത്തെ എതിർത്തില്ല. അതേസമയം, നഗരസഭാധ്യക്ഷ ദിയ ബിനു…

Read More

കൂരോപ്പടയിലെ കൂട്ടആത്മഹത്യ ശ്രമം; കുടുംബത്തിലെ അവസാനത്തെ ആളും മരിച്ചു

കോട്ടയം: കോട്ടയം കൂരോപ്പടയിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ കുടുംബത്തിലെ അവസാനത്തെ ആളും മരിച്ചു. മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ അലൻ തോമസ് (12) ആണ് മരിച്ചത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പിതാവ് തോമസ് ഏബ്രഹാം(50), മാതാവ് ജോസ്‌ന (42) മറ്റക്കര എൻഎസ്എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ സഹോദരി മരിയ തെരേസ എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചിരുന്നു.   സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കുടുംബം ജീവനൊടുക്കിയത്. ജൂലൈ 13 ഉച്ച കഴിഞ്ഞാണ് കീടനാശിനി കഴിച്ച്…

Read More

വാഹന വായ്പയുടെ പേരിൽ തട്ടിപ്പ് നടത്തി യുവതി അറസ്റ്റിൽ

തിരുവനന്തപുരം : വാഹന വായ്പയുടെ പേരിൽ തട്ടിപ്പ് നടത്തി യുവതി അറസ്റ്റിൽ. മുഴുവൻ തുകയും നൽകി വാഹനം വാങ്ങിയ ആളുടെ പേരിൽ വ്യാജയായി ഇ എംഐ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ പള്ളിച്ചൽ ശിവപ്രസാദ് നിലയത്തിൽ സുമകുമാരി (44) നെയാണ് നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകരയിലെ ഷോറൂറിൽ നിന്ന് മുഴുവൻ തുകയും അടച്ച് വാഹനം വാങ്ങിയ ഉപഭോക്താവിൻ്റെ പേരിലാണ് പ്രതി വ്യാജരേഖ ചമച്ച് ബാങ്ക് വായ്പ ഒപ്പിച്ചത്. ആർ സി ഉടമ അറിയാതിരിക്കാൻ വേണ്ടി…

Read More

മൊബൈൽ വെളിച്ചത്തിലെ ചികിത്സയിൽ അന്വേഷണം: കെ മുരളീധരൻ

തിരുവനന്തപുരം: പാലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ഫോൺ ടോർച്ചിന്റെ വെളിച്ചത്തിൽ രോഗിക്ക് ചികിത്സ നൽകിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസിനോട് (DHS) ആവശ്യപ്പെട്ടതായി മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി തടസ്സമുണ്ടായാലും ആശുപത്രികളിലെ ചികിത്സ ഒരു കാരണവശാലും മുടങ്ങാൻ പാടില്ലെന്നും. ജനറേറ്റർ ഉൾപ്പെടെയുള്ള ബദൽ സംവിധാനങ്ങൾ മുൻകൂട്ടി ഒരുക്കേണ്ടത് ആശുപത്രി അധികൃതരുടെ…

Read More

ചാവക്കാട് എ ബി സി സെന്റർ ഉൽഘാടനം

ചാവക്കാട് : നഗരസഭയുടെ കീഴിലുള്ള തെരുവുനായ വന്ധ്യംകരണ കേന്ദ്രത്തിന്റെ ( എ ബി സിസെന്റർ ) ഔദ്യോഗിക പ്രവർത്തന ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ നിർവഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി ​നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ അധ്യക്ഷതവഹിച്ചു വൈസ് ചെയർപേഴ്സൺ ബിൻസി . സീനിയർ വെറ്റിനറി സർജൻ ഡോ. ജി. ശർമിള . വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി….

Read More

വെമ്പായം ബാർ ആക്രമണം; പൊള്ളലേറ്റ ഒരാൾ മരിച്ചു

തിരുവനന്തപുരം: വെമ്പായത്ത് ശ്രീവത്സം ബാറിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. പ്രതി അനീഷിനെ മർദിച്ച നവാസാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. തേക്കട കാരംകോട് രാമൻപറമ്പ് കുട്ടതട്ടി സ്വദേശിയാണ് നവാസ്. ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. ഇന്നലെ രാത്രി 9.30ഓടെയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ അനീഷിനെ നവാസ് മുഖത്തടിച്ചു. ഇതിൽ പ്രകോപിതനായ അനീഷ് പുറത്തുപോയി പെട്രോൾ വാങ്ങിവന്ന് തീകൊളുത്തുകയായിരുന്നു. അനീഷ് ഇറങ്ങി ഓടിയപ്പോൾ ശരീരം തീഗോളമായി മാറിയിരുന്നുവെന്നാണ് സംഭവം കണ്ടുനിന്ന സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞത്. 80 ശതമാനത്തിലേറെ…

Read More