ചാവക്കാട് എ ബി സി സെന്റർ ഉൽഘാടനം

ചാവക്കാട് : നഗരസഭയുടെ കീഴിലുള്ള തെരുവുനായ വന്ധ്യംകരണ കേന്ദ്രത്തിന്റെ ( എ ബി സിസെന്റർ ) ഔദ്യോഗിക പ്രവർത്തന ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ നിർവഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി

​നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ അധ്യക്ഷതവഹിച്ചു വൈസ് ചെയർപേഴ്സൺ ബിൻസി . സീനിയർ വെറ്റിനറി സർജൻ ഡോ. ജി. ശർമിള . വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. യതീന്ദ്രദാസ്, ലിഷാ മത്രംകോട്ട്, കെ.എച്ച്. സലാം, കെ.പി. രഞ്ജിത്ത് കുമാർ എന്നിവരും മറ്റ് കൗൺസിലർമാരായ ഷീജ പ്രശാന്ത്, മുഹമ്മദ് ആരിഫ്,

26-ാം വാർഡ് കൗൺസിലർ സനൂപ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡീന ആന്റണി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും സംസാരിച്ചു. നഗരസഭ സെക്രട്ടറി ഇൻ ചാർജ് റിഷ്മ പി.പി. നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *