എംഡിഎംഎ വില്പന നടത്തിയ യുവതിയും യുവാവും പിടിയിൽ

കല്ലമ്പലം: മണമ്പൂർ നീറുവിളയിൽ വാടക വീട് കേന്ദ്രീകരിച്ച് മാരക മയക്കുമരുന്നായ എം.ഡി.എം.എ വില്പന നടത്തിവന്ന യുവാവിനെയും യുവതിയേയും ഡാൻ സാഫ് സംഘം പിടികൂടി. നാവായിക്കുളം മരുതിക്കുന്ന് ഷൈലാ മൻസിലിൽ മുഹമ്മദ് ഷാൻ (33), ഇയാൾക്കൊപ്പം താമസിച്ചു വന്നിരുന്ന ചെങ്ങന്നൂർ കൊല്ലക്കടവ് തനീസ് മൻസിലിൽ തസ്ലീന (24) എന്നിവരാണ് പിടിയിലായത്. 5 ഗ്രാമോളം എം.ഡി.എം.എ പിടിച്ചെടുത്തു. മയക്കുമരുന്ന് കച്ചവടത്തിന് വേണ്ടിയായിരുന്നു ഇവർ വാടകയ്ക്ക് വീടെടുത്തിരുന്നത്. എസ്.ഐ മാരായ മനു, ബിജു, എ.എസ്.ഐ അനൂപ്, സി.പി.ഒ മാരായ ഉമറുൽ ഫാറൂഖ്, വിനേഷ്,സുജിൽ,സുനിൽ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കല്ലമ്പലം പൊലീസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *