ടൂറിസ്റ്റ് ഗൈഡുകൾക്ക് പരിശീലനം നൽകി സിഎംഎഫ്ആർഐ
കൊച്ചി കേരളത്തിന്റെ കടൽ–കായലോര മേഖലകളിൽ ഉത്തരവാദിത്വ ഇക്കോടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വേറിട്ട നീക്കവുമായി സിഎംഎഫ്ആർഐ. പരിസ്ഥിതിസൗഹൃദ ടൂറിസത്തിന് കരുത്തുപകരുന്നതിനൊപ്പം സമുദ്രസംരക്ഷണ ബോധവൽക്കരണംകൂടി ഉന്നമിട്ടുള്ളതാണ് പുതിയ പദ്ധതി. ടൂറിസ്റ്റ് ഗൈഡുകളെ പരിശീലനം നൽകി കേരളത്തിന്റെ തീരദേശ പൈതൃക അംബാസഡർമാരാക്കി മാറ്റുകയും അവരിലൂടെ കടലറിവുകളും തീരദേശ സംരക്ഷണപാഠങ്ങളും സഞ്ചാരികളിലെത്തിക്കുകയുമാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 24 സർക്കാർ അംഗീകൃത ടൂറിസ്റ്റ് ഗൈഡുകൾക്കുള്ള ശാസ്‌ത്രീയ പരിശീലനം പൂർത്തിയായി. കഴിഞ്ഞവർഷം സിഎംഎഫ്ആർഐ ആരംഭിച്ച ‘ഫിഷ് വോക്കിന്റെ’ തുടർപ്രവർത്തനമാണ് പദ്ധതി. കേരളത്തിലെ കായലുകളും കടൽത്തീരങ്ങളും സന്ദർശിക്കാനെത്തുന്ന…