അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഓൺലൈൻ ടാക്സികൾ

തിരുവനന്തപുരം: അനിശ്ചിതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ. ജൂലൈ 21 മുതൽ സമരം നടത്തുമെന്നാണ് പ്രഖ്യാപനം. ഊബർ, ഓല, റാപ്പിഡോ കമ്പനികൾക്കെതിരെയാണ് പ്രതിഷേധം. സർക്കാർ സംരംഭമായ കേരള സവാരിക്കെതിരെയും പ്രതിഷേധമുണ്ട്. കമ്പനികൾ കമ്മീഷൻ ഈടാക്കുന്നത് കുറയ്ക്കണം എന്നാണ് ആവശ്യം.1000 രൂപയ്ക്ക് ഓടിയാൽ 500 രൂപ കമ്മീഷനായി കമ്പനി എടുക്കുന്ന സ്ഥിതിയാണെന്ന് ഡ്രൈവർമാർ പറയുന്നു. ഇന്ധന വില വർദ്ധിച്ച സാഹചര്യത്തിൽ വലിയ നഷ്ടത്തിലാണ് ഓടുന്നത്. കൂടെ ഇരട്ടി കമ്മീഷനും കൂടിയാകുമ്പോൾ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് ഡ്രൈവർമാർ പറയുന്നു. ഓടി…

Read More

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുന്നണി തകരാൻ ഉള്ള ഒരു നടപടിയും സിപിഐ ചെയ്യില്ലെന്നും ആർജെഡിയുമായി ഒരു തർക്കത്തിനുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപനേതൃ പദവി സംബന്ധിച്ച ഒരു അധ്യായവും അടഞ്ഞിട്ടില്ല. അധ്യായം അടഞ്ഞു എന്ന് ആര് പറഞ്ഞുവെന്ന് ചോദിച്ച ബിനോയ് വിശ്വം സിപിഐയും സിപിഎമ്മും തമ്മിൽ നല്ല ബന്ധമാണുള്ളതെന്നും ആവർത്തിച്ചു.പ്രതിപക്ഷ ഉപനേതാവ് പദവിയിൽ അവകാശവാദം കടുപ്പിക്കുന്നതിനിടെ കഴിഞ്ഞ ദിവസം നടന്ന സിപിഎം – സിപിഐ ഉഭയകക്ഷി ചർച്ച…

Read More

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാൻ സിറ്റി പൊലീസ്

എറണാകുളം: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാൻ സിറ്റി പൊലീസ്. ബസുകളുടെ സമയക്രമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിർമിത ബുദ്ധിയുടെ സഹായത്തോടെ പഞ്ചിങ്‌ പോസ്റ്റുകൾ ഒരുങ്ങും. പ്രാരംഭ ഘട്ടത്തിൽ 12 ഇടങ്ങളിലാണ് പഞ്ചിങ് ആന്റ് സ്വൈപ്പിങ്‌ പോസ്റ്റുകൾ വരുക. ട്രാഫിക് പൊലീസും ബസ് ഉടമകളും സംയുക്തമായാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.ബസ് ജീവനക്കാർക്ക് ഈ പോസ്റ്റുകളിൽ പെർമിറ്റ് ഉപയോഗിച്ച് എളുപ്പത്തിൽ പഞ്ച് ചെയ്യാൻ സാധിക്കും. മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന ബയോമെട്രിക് സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, കൂടുതൽ കാര്യക്ഷമവും അനായാസവുമായ രീതിയിലായിരിക്കും…

Read More

ഗുരുവായൂരിൽ ഭണ്ഡാര വരവ് 5.52 കോടി

ഗുരുവായൂർ  : ക്ഷേത്രത്തിൽ 2026 ജൂലൈ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് (ജൂലൈ 15 ന്) പൂർത്തിയായപ്പോൾ ലഭിച്ചത് 5,52, 28,604 രൂപ. 1കിലോ 285ഗ്രാം 700 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 8 കിലോഗ്രാം 190 ഗ്രാം. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 10 ഉം നിരോധിച്ച ആയിരം രൂപയുടെ 14, അഞ്ഞൂറിൻ്റെ 47 കറൻസിയും ലഭിച്ചു . സിഎസ്ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല കിഴക്കേ നട എസ്.ബി.ഐ ഇ…

Read More

കോഴിക്കോട് നിർമാണത്തിലിരിക്കുന്ന മാലിന്യ ടാങ്കിലിറങ്ങിയ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: കോഴിക്കോട് നിർമാണത്തിലിരിക്കുന്ന മാലിന്യ ടാങ്കിലിറങ്ങിയ തൊഴിലാളി മരിച്ചു. കക്കോടി മൂട്ടോളിയിൽ നിർമാണത്തിലുള്ള ഇരുനില കെട്ടിടത്തിന്റെ ഭാഗമായി പണി നടന്നു വരുന്ന ഭൂഗർഭ മാലിന്യ ടാങ്കിന്റെ ഉള്ളിലുളള തട്ടു പലക പൊളിക്കാൻ ഇറങ്ങിയ പാലത്ത് പുതുക്കുടിയിൽ സിറാജ്(40) ആണ് കുഴഞ്ഞു വീണു മരിച്ചത്. സിറാജിനെ രക്ഷിക്കാൻ സമീപത്തെ കൊറിയർ ഓഫീസിലുണ്ടായിരുന്ന വിശ്വനാഥൻ എന്ന ആൾ ഇറങ്ങിയതോടെ രണ്ടുപേർക്കും ശ്വാസ തടസ്സമുണ്ടാവുകയായിരുന്നു. വിശ്വനാഥനെ വെള്ളിമാടുകുന്നിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളാണ് രക്ഷപ്പെടുത്തിയത്. ഫയർഫോഴ്സ് ജീവനക്കാർ സമയോചിതമായി സിപിആർ നൽകിയതിനാലാണ് സുനിലിന്റെ…

Read More

ആലപ്പുഴയിൽ ഹൗസ്‌ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണ് ചെന്നൈ സ്വദേശിനിയെ കാണാതായി

ആലപ്പുഴ: പുന്നമട എസ്എൻ ജംക്ഷന് സമീപം ഹൗസ്‌ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണ് ചെന്നൈ സ്വദേശിനിയെ കാണാതായി. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ചെന്നൈയിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ 7 അംഗ സംഘത്തിലെ രാജപാളയം സ്വദേശി ശരണ്യ രാധാകൃഷ്ണൻ (34) ആണ് കാണാതായത്. ഹൗസ്‌ബോട്ടിൽ നിന്ന് അബദ്ധത്തിൽ കായലിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവം കണ്ട ബോട്ടിലെ ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ഉടൻ തന്നെ കായലിൽ തെരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. തുടർന്ന് നോർത്ത് പൊലീസിനും ഫയർ ഫോഴ്സിനും…

Read More

കേരളത്തില്‍ ഇന്നും കറന്റ് കട്ട് ഉണ്ടാകും

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാദ്ധ്യതയെന്ന് കെഎസ്ഇബിയുടെ അറിയിപ്പ്.എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണെന്നും കെഎസ്ഇബി അറിയിച്ചു.   ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ദ്ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.   സംസ്ഥാനത്ത് മഴ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400…

Read More

പാചകവാതകം ഇനി വിരൽത്തുമ്പിൽ

ചകവാതക സിലിണ്ടറുകൾ ഇനിമുതൽ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റമാർട്ട് വഴിയും ലഭ്യമാകും. ഇതാദ്യമായാണ് ഇന്ത്യയിൽ ആവശ്യാനുസരണം എൽപിജി സിലിണ്ടറുകൾ എത്തിച്ചുനൽകുന്ന സേവനം ക്വിക്ക് കൊമേഴ്‌സ് ആപ്പ് വഴി നടപ്പാക്കുന്നത്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) ആണ് പദ്ധതി നടപ്പാക്കുന്നത്. ഇൻസ്റ്റമാർട്ട് വഴിയുള്ള എൽപിജി സിലിണ്ടർ വിതരണം പൈലറ്റ് അടിസ്ഥാനത്തിൽ ബെംഗളൂരുവിൽ തുടങ്ങിയിട്ടുണ്ട്. ബെംഗളൂരുവിലെ സുബ്രഹ്‌മണ്യപുര പ്രദേശത്താണ് ബുധനാഴ്ച മുതൽ പൈലറ്റ് അടിസ്ഥാനത്തിൽ സേവനം ആരംഭിച്ചതെന്ന് ഇക്കണോമിക്‌സ് ടൈംസും ഡെക്കാൻ ഹെറാൾഡും റിപ്പോർട്ട് ചെയ്തു. അടുത്തിടെ ഹിന്ദുസ്ഥാൻ…

Read More

സംസ്ഥാനത്ത് മഴ തിരിച്ചെത്തുന്നു ! ന്യൂനമർദം ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗ്ലാദേശിനും മുകളിലായി ഇന്നലെ നിലനിന്നിരുന്ന ചക്രവാത ചുഴി , ഇന്ന് (2026 ജൂലൈ 15) രാവിലെയോടെ വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, വടക്കൻ ഒഡീഷ – പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായി ഒരു ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.   അടുത്ത 2 ദിവസത്തിനുള്ളിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറാനും, വടക്കൻ ഒഡീഷയ്ക്കും പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങൾക്കും കുറുകെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. കേരളത്തിൽ…

Read More

സംസ്ഥാന വഖഫ് ബോര്‍ഡ്:  പ്രവര്‍ത്തനം തല്‍ക്കാലം മരവിപ്പിച്ച് ഹൈക്കോടതി

   ചുമതല വകുപ്പ് ജോയിന്റ് സെക്രട്ടറിയ്ക്ക് കൊച്ചി: ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളടക്കം ആരോപിച്ച് വഖഫ് ബോര്‍ഡിനെതിരായി നല്‍കിയ ഹര്‍ജികളില്‍ നടപടിയുമായി ഹൈക്കോടതി. സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിച്ചു. കേസില്‍ ഇനിയൊരു ഉത്തരവുണ്ടാകും വരെ വഖഫ് ബോര്‍ഡ് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വഖഫ് വകുപ്പ് ജോയിന്റ് സെക്രട്ടറിയ്ക്ക് താല്‍ക്കാലിക ചുമതലയും കോടതി നല്‍കി. ഇടത് സര്‍ക്കാര്‍ ചട്ടവിരുദ്ധമായി രൂപീകരിച്ച വഖഫ് ബോര്‍ഡ് പിരിച്ചുവിടണമെന്ന് ക്രൈസ്തവ സഭാ കൂട്ടായ്മയായ ആക്ട്സ് ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ കോടതി…

Read More