ഗുരുവായൂരിൽ ഭണ്ഡാര വരവ് 5.52 കോടി

ഗുരുവായൂർ  : ക്ഷേത്രത്തിൽ 2026 ജൂലൈ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് (ജൂലൈ 15 ന്) പൂർത്തിയായപ്പോൾ ലഭിച്ചത് 5,52, 28,604 രൂപ. 1കിലോ 285ഗ്രാം 700 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 8 കിലോഗ്രാം 190 ഗ്രാം.

കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 10 ഉം നിരോധിച്ച ആയിരം രൂപയുടെ 14, അഞ്ഞൂറിൻ്റെ 47 കറൻസിയും ലഭിച്ചു .
സിഎസ്ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല

കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി
2, 70, 291 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 32, 827
രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 1,19 921രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 41,763 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 44,535 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 1, 03,774രൂപയും ലഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *