കോഴിക്കോട് നിർമാണത്തിലിരിക്കുന്ന മാലിന്യ ടാങ്കിലിറങ്ങിയ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: കോഴിക്കോട് നിർമാണത്തിലിരിക്കുന്ന മാലിന്യ ടാങ്കിലിറങ്ങിയ തൊഴിലാളി മരിച്ചു. കക്കോടി മൂട്ടോളിയിൽ നിർമാണത്തിലുള്ള ഇരുനില കെട്ടിടത്തിന്റെ ഭാഗമായി പണി നടന്നു വരുന്ന ഭൂഗർഭ മാലിന്യ ടാങ്കിന്റെ ഉള്ളിലുളള തട്ടു പലക പൊളിക്കാൻ ഇറങ്ങിയ പാലത്ത് പുതുക്കുടിയിൽ സിറാജ്(40) ആണ് കുഴഞ്ഞു വീണു മരിച്ചത്. സിറാജിനെ രക്ഷിക്കാൻ സമീപത്തെ കൊറിയർ ഓഫീസിലുണ്ടായിരുന്ന വിശ്വനാഥൻ എന്ന ആൾ ഇറങ്ങിയതോടെ രണ്ടുപേർക്കും ശ്വാസ തടസ്സമുണ്ടാവുകയായിരുന്നു. വിശ്വനാഥനെ വെള്ളിമാടുകുന്നിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളാണ് രക്ഷപ്പെടുത്തിയത്. ഫയർഫോഴ്സ് ജീവനക്കാർ സമയോചിതമായി സിപിആർ നൽകിയതിനാലാണ് സുനിലിന്റെ ശ്വാസഗതി തിരിച്ചുകിട്ടിയത്. വിശ്വനാഥന്റെ നിലയും ഗുരുതരമാണ്. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *