തൃശൂരിലെ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവം; യുവതിയും കുഞ്ഞും മരിച്ചു, ഓട്ടോഡ്രൈവര്‍ കസ്റ്റഡിയില്‍
തൃശൂര്‍: ലോഡ്ജില്‍ മുറിയെടുത്ത് പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു. തൃശൂര്‍ എടമുട്ടം സ്വദേശിനി ജ്യോതി (30) ആണ് മരിച്ചത്. ഈ മാസം 27ന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് ജ്യോതി തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ മുറിയെടുത്തത്. ഇന്ന് ഉച്ചയായിട്ടും മുറി തുറക്കാതായതോടെ ലോഡ്ജ് ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും എത്തി മുറിയുടെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് ഇരുവരും മരിച്ച് കിടക്കുന്നത് കണ്ടത്. പ്രസവത്തെത്തുടര്‍ന്നാകാം യുവതിയും കുഞ്ഞും മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുറിയെടുത്തപ്പോള്‍ ജ്യോതിക്കൊപ്പം പാവറട്ടി…