തിരുവനന്തപുരം കോര്‍പ്പറേഷനിലെ പ്രതിസന്ധിയില്‍ പ്രതികരിച്ച് മന്ത്രി കെ മുരളീധരന്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസപ്രമേയം ജില്ലാതലത്തില്‍ സ്വീകരിക്കേണ്ട നിലപാടാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. മന്ത്രി അഭിപ്രായം പറയേണ്ട വിഷയമല്ല. പകരം ശബരിനാഥനോട് അഭിപ്രായം പറയണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. ഗവണ്‍മെന്റ് ഗൗരവമായി കാണുന്നത് മാലിന്യ സംസ്‌കരണത്തിലെ അപാകതയാണ്. ഇങ്ങനെ പോയാല്‍ ഡെങ്കിപ്പനിക്കും മരണത്തിനും കാരണമാകും. വിഷയം മേയറോടും കളക്ടറോടും സൂചിപ്പിച്ചിട്ടുണ്ട്. നേതൃത്വം നല്‍കേണ്ട നഗരസഭയ്ക്ക് വിഷയം പരിഹരിക്കാന്‍ കഴിയുന്നില്ല. മേയര്‍ക്ക് ഒരു പരിപാടിക്ക് പോലും പങ്കെടുക്കാന്‍ കഴിയുന്നില്ല. സ്വന്തമായി ഒരാളെ വിളിച്ച് ഡിഎംഒ ആക്കാന്‍ പറ്റുമോ മന്ത്രി ചോദിച്ചു….

Read More

സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂര്‍, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂണ്‍ മാസം 180 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 256 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (61), വയനാട് (25), തൃശൂര്‍ (13)…

Read More

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുന്നു; ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ഒരിടവേളക്കു ശേഷം സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുന്നു. ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി.തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഞായര്‍, തിങ്കള്‍. ചൊവ്വ ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. മലയോര മേഖലകളില്‍ മഴ കനത്തേക്കും. കേരള, കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍…

Read More

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിക്ക് ജാമ്യം ലഭിച്ച വീഴ്ചയില്‍ പ്രോസിക്യൂട്ടറേ മാറ്റിയേക്കും

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ച വീഴ്ചയില്‍ പ്രോസിക്യൂട്ടറേ മാറ്റിയേക്കും. പൊലീസ് റിപ്പോര്‍ട്ട് ഉള്‍പ്പടെ മറി കടന്നു പ്രതിയേ കസ്റ്റഡിയില്‍ വേണ്ടെന്ന നിലപാട് എടുത്തതില്‍ കടുത്ത അതൃപ്തിയിലാണ് പൊലീസ്. സംഭവത്തില്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വേണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു.എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് പ്രതികളില്‍ ഒരാള്‍ക്ക് ജാമ്യം ലഭിച്ചത്. ഒന്‍പതാം പ്രതിയായ…

Read More

ശബരിമല സ്വര്‍ണക്കൊള്ള കേസ്; ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി. തിങ്കളാഴ്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ചോദ്യം ചെയ്യല്‍. 2025ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതിലായിരുന്നു ചോദ്യം ചെയ്യല്‍. പൊലീസ് ആസ്ഥാനത്തുവെച്ചായിരുന്നു ചോദ്യം ചെയ്യല്‍. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. എട്ട് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു.2019ലെ കേസുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. 2025ലും സമാനമായ രീതിയില്‍ സ്വര്‍ണപ്പാളികള്‍ ശബരിമലയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടന്നിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഈ കേസില് പിഎസ്…

Read More

വീര്യം കുറഞ്ഞ മദ്യം: സര്‍ക്കാര്‍ തീരുമാനം ഇന്നറിയാം, ധന ബില്‍ഇഗവര്‍ണര്‍ക്ക് നല്‍കും

  തിരുവനന്തപുരം:വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം സംസ്ഥാനത്ത് നടപ്പാക്കുമോ എന്ന് ഇന്നറിയാം. നികുതി ഇളവ് നടപ്പാക്കണമെങ്കില്‍ ഈ നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയുള്ള ധന ബില്‍ ഇന്ന് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച് മുന്‍കൂര്‍ അനുമതി വാങ്ങി അതിന്റെ പകര്‍പ്പ് നിയമസഭാംഗങ്ങള്‍ക്ക് വിതരണം ചെയ്യണം. എങ്കിലേ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കാന്‍ കഴിയൂ.സഭ പാസാക്കിയാല്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണ്.അല്ലെങ്കില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഹൈക്കോടതിയെ സമീപിക്കാം. തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസത്തേക്കാണ് ഇനി നിയമസഭ ചേരുന്നത്. വിവിധ…

Read More

ഇ.ഡിയെ ആക്രമിച്ച കേസ്: പ്രോസിക്യൂട്ടറെ മാറ്റും പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതി ഹരീഷിന് ജാമ്യം കിട്ടാന്‍ വഴിയൊരുക്കിയ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗീനാകുമാരിയെ മാറ്റാന്‍ സര്‍ക്കാര്‍. ഒക്ടോബര്‍വരെ ഗീനയ്ക്ക് കാലാവധിയുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച ഗീനാകുമാരിയെ മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും. ഹരീഷിന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. രേഖകളുമായി തിങ്കളാഴ്ച കൊച്ചിയിലെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മ്യൂസിയം സി.ഐ പ്രശാന്തിനോട് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.അസഫലി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ 18ന് ഹരീഷിന്റെ ജാമ്യത്തെ എതിര്‍ത്ത്…

Read More

റേഷന്‍ കാര്‍ഡുടമകള്‍ ശ്രദ്ധിക്കുക; മുന്‍ഗണനാ റേഷന്‍ കാര്‍ഡിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ നാളെ മുതല്‍, അറിയേണ്ടതെല്ലാം

വെള്ള, നീല കാര്‍ഡുകള്‍ പിങ്ക് ആക്കാം! സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്കായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ സുപ്രധാന അറിയിപ്പ് പുറത്ത്. നിലവിലുള്ള ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ് – PHH) തരംമാറ്റുന്നതിനായി നാളെ (2026 ജൂണ്‍ 27) മുതല്‍ അപേക്ഷിക്കാം. അടുത്ത മാസം ജൂലൈ 17 വരെയാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയുണ്ടായിട്ടും നിലവില്‍ പൊതുവിഭാഗത്തില്‍ തുടരുന്നവര്‍ക്ക് ഈ…

Read More

പോലീസ് സ്റ്റേഷന്‍ വാഹനങ്ങളുടെ ശവപ്പറമ്പല്ല കേസില്‍പിടിച്ച വാഹനം നീക്കാന്‍ ‘സ്പേസു’മായി സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലും പരിസര പ്രദേശങ്ങളിലുമായി വര്‍ഷങ്ങളായി കിടക്കുന്ന വാഹനങ്ങള്‍ക്ക് ശാപമോക്ഷമാകുന്നു. കേസുകളില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നശിച്ച് പോകുന്നത് തടയുന്നതിനുള്ള നിയമ നിര്‍മാണമുണ്ടാവണമെന്നുള്ള വര്‍ഷങ്ങളായുള്ള ആവശ്യത്തിനാണ് കേരള സര്‍ക്കാര്‍ പരിഹാരം കാണാനൊരുങ്ങുന്നത്. ഇതിനായി പ്രത്യേക പദ്ധതിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. പോലീസ് സ്റ്റേഷന്‍ പരിസരത്ത് കിടക്കുന്ന പഴയ വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനായി സ്പേസ് (സ്‌ക്രാപ് പ്രോസസ്സിങ് ഫോര്‍ ഏരിയ ക്ലീന്‍അപ്പ് ആന്‍ഡ് എന്‍ഹാന്‍സ്മെന്റ്) എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. കേരള പോലീസ് ഹൗസിങ്…

Read More

എട്ട് പേര്‍ക്ക് കൂടി ഷിഗെല്ല, ജൂണ്‍ മാസത്തില്‍ 180 പേര്‍ക്ക് രോഗബാധ, ആറ് മരണം

സംസ്ഥാനത്ത് എട്ട് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് മൂന്ന്, വയനാട് രണ്ട്, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒന്നുവീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ മാസം 180 പേര്‍ക്ക് രോഗബാധയും ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 256 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. എന്താണ് ഷിഗെല്ല ? സൂക്ഷിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗത്തിന് കാരണമാകുന്നത് ബാക്ടീരിയയാണ്. ഷിഗെല്ല ബാക്ടീരിയ മൂലമാണ് ഷിഗല്ലോസിസ് എന്ന അണുബാധ കുടലിനുണ്ടാകുന്നത്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം….

Read More