വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി. ജോയിയെ സെക്രട്ടറിയാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു.നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതോടെയാണ് വി ജോയ് ജില്ലാ സെക്രട്ടറിയുടെ ചുമതല എ എ റഹീമിന് നല്‍കിയത്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ജോയിയെ തിരികെ കൊണ്ടുവരാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. വി ശിവന്‍കുട്ടി, ഡി.കെ മുരളി, കെ എസ് സുനില്‍കുമാര്‍ എന്നിവരും ജില്ലാ സെക്രട്ടറി ആകാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും സംസ്ഥാന നേതൃത്വം ജോയിക്കൊപ്പമായിരുന്നു.അതേസമയം, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് വി…

Read More

കാട്ടാന ആക്രമണത്തില്‍ ; തിരുനെല്ലിയില്‍ തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

വയനാട് തിരുനെല്ലി കാട്ടികുളത്ത് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. തോട്ടം തൊഴിലാളിയായ വെള്ളാഞ്ചേരി സ്വദേശി രാജു (50) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെ ജനവാസ മേഖലയില്‍ ഇറങ്ങിയ ഒറ്റയാനെ തുരത്തുന്നതിനിടെ ആനയുടെ മുന്നില്‍ പെടുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ രാജുവിന്റെ വാരിയലിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍ സംഭവിച്ചിരുന്നു. ആന തുമ്പിക്കൈ കൊണ്ട് തട്ടി ഇയാളെ 20 മീറ്ററുകളോളം വലിച്ച് കൊണ്ടുപോകുകയായിരുന്നു. പരുക്കേറ്റ ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.ഏറെ മണിക്കൂറുകള്‍ ഭീതി പരത്തിയ ഒറ്റയാനെ…

Read More

വയനാട്ടില്‍ 5 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

വയനാട്ടില്‍ 5 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. 5,7,8,9,11 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ രോഗം സ്ഥിരീകരിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയില്‍ ക്ലോറിനേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലെ വെള്ളം വീണ്ടും പരിശോധനയ്ക്ക് അയക്കാനും നീക്കമുണ്ട്. നിലവില്‍ 58 കുട്ടികളാണ് രോഗലക്ഷണങ്ങളുമായി ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഇതുവരെ മൂന്നു കുട്ടികള്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി 443 വിദ്യാര്‍ഥികളാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്.ചികിത്സയില്‍ ഉണ്ടായിരുന്ന 68 പേരില്‍ 30…

Read More

നടിയെ ആക്രമിച്ച കേസ്: രണ്ടാമത്തെ ജഡ്ജിയും പിന്മാറി; പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

കൊച്ചി:നടിയെ ആക്രമിച്ച കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജാണ് പിന്മാറിയിരിക്കുന്നത്. മുമ്പ് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റിയന്‍ പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചിന് മുമ്പാകെ എത്തിയത്. കൗസര്‍ എടപ്പഗത്ത് ജില്ലാ ജഡ്ജിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫിസിലെ ജീവനക്കാരന്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതായി അതിജീവിത ആക്ഷേപം ഉയര്‍ത്തിയിരുന്നു. മെമ്മറി കാര്‍ഡ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ മൊഴിയും…

Read More

‘നിരാശജനകമായ വിധി, നിയമപോരാട്ടം തുടരും; മുന്‍കൂര്‍ ജാമ്യം ഒന്നിന്റെയും അവസാനമല്ല’; എഡി തോമസ്

വിധി നിരാശജനകമെന്നും, നിയമ പോരാട്ടം തുടരുമെന്നും ഗണ്‍മാന്‍മാരുടെ മര്‍ദ്ദനത്തിനിരയായ എഡി തോമസ് എംഎല്‍എ. വകുപ്പുകള്‍ ചുമത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണ്. കോടതിയുടെ മുന്‍ ഇടപെടലുകള്‍ കൂടി പരിശോധിക്കണമെന്നും എഡി തോമസ് ആവശ്യപ്പെട്ടു. പല കാര്യങ്ങളും തുറന്ന് പറയാനുണ്ട്. നീതി ന്യായ വ്യവസ്ഥയോട് ബഹുമാനം ഉള്ളത് കൊണ്ട് അതിന് മുതിരുന്നില്ലെന്ന് എഡി തോമസ് പറഞ്ഞു.മുന്‍കൂര്‍ ജാമ്യം ഒന്നിന്റെയും അവസാനമല്ല. എസ്‌ഐടിയുടെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായി കാണുന്നില്ല. പ്രോസിക്യൂട്ടര്‍ ഇടത് സര്‍ക്കാര്‍ കാലത്ത് നിയോഗിപ്പെട്ടത്. മാറ്റണം എന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് എഡി തോമസ്…

Read More

‘ജനങ്ങളെ കേള്‍ക്കാന്‍ സിപിഐഎം’; 79947 77168 എന്ന വാട്‌സാപ്പ് നമ്പറില്‍ അഭിപ്രായങ്ങള്‍ അറിയിക്കാം; എല്ലാ ജനങ്ങളുടെയും അഭിപ്രായം തേടും

ജനങ്ങളെ കേള്‍ക്കാന്‍ സിപിഐഎം. എല്ലാ ജനങ്ങളുടെയും അഭിപ്രായം തേടാന്‍ തീരുമാനം. വാട്‌സാപ്പിലൂടെയും മെയില്‍ വഴിയും അഭിപ്രായങ്ങള്‍ അറിയിക്കാം. മാധ്യമ പ്രവര്‍ത്തകര്‍ക്കും അഭിപ്രായം അറിയിക്കാം. വര്‍ത്തമാനകാലത്തിന്റെ സവിശേഷതകള്‍ കൂടി കണക്കിലെടുത്ത് എങ്ങനെ മുന്നോട്ടു പോകാമെന്ന് ചര്‍ച്ചചെയ്യും.പുതുവഴികള്‍ എന്ന പേരില്‍ പുതിയ ഓണ്‍ലൈന്‍ ജിമെയില്‍ സംവിധാനം ഏര്‍പ്പെടുത്തി.puthuvazhikal@gmail.com എന്ന ഐഡിയിലും 79947 77168 എന്ന വാട്‌സാപ്പ് നമ്പറിലും അഭിപ്രായങ്ങള്‍ അറിയിക്കാം.ഇങ്ങനെ ഒരു പരാജയം കേരളത്തില്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കാന്‍ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ല.സംസ്ഥാന കമ്മിറ്റിക്ക് തോല്‍വി മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല….

Read More

‘വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു; പ്രസ്താവനകള്‍ വേണ്ടത്ര പ്രതിരോധിച്ചില്ലെന്ന് പൊതു ബോധം ഉണ്ടായി’; എംവി ഗോവിന്ദന്‍

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരസ്യമായി തള്ളി സിപിഐഎം. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ തള്ളിക്കളഞ്ഞതാണെന്നും ശക്തമായ നിലപാട് പാര്‍ട്ടി സ്വീകരിച്ചിരുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തെ സിപിഐഎം നേതാക്കള്‍ വേണ്ടത്ര മറുപടി പറഞ്ഞില്ലെന്ന പ്രചാരണത്തിനാണ് മുന്‍തൂക്കം ഉണ്ടായതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.വെള്ളാപ്പള്ളിയുടെ ഒരു വര്‍ഗീയ നിലപാടിനോടും യോജിപ്പില്ലെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തെ പാര്‍ട്ടി നേതാക്കളെല്ലാം എതിര്‍ത്തിട്ടുണ്ട്. വെള്ളാപ്പള്ളിക്കെതിരായ നിലപാടിന് ഊക്ക്…

Read More

ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’ എസ്‌ഐടിക്ക് തിരിച്ചടി; 5 ഗണ്‍മാന്‍മാര്‍ക്കും മുന്‍കൂര്‍ ജാമ്യം

ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനത്തില്‍ എസ്‌ഐടിക്ക് തിരിച്ചടി മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. അഞ്ച് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.ഐപിസി 308 നിലനില്‍ക്കില്ലെന്ന് കോടതി വ്യകത്മാക്കി.ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് 24ന് ലഭിച്ചു. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍ കല്ലിയൂര്‍, സന്ദീപ് എസ്, വിപിന്‍, അരുണ്‍,…

Read More

വെസ്റ്റ് നൈല്‍ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

വെസ്റ്റ് നൈല്‍ പനി ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം. എറണാകുളം ആലുവ സ്വദേശി മുരളീധരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആയിരുന്നു . ഒരാഴ്ചക്കിടെ രണ്ടാമത്തെ മരണമാണ് ഇത്.ജില്ലയില്‍ പകര്‍ച്ചപനിയും വ്യാപകമാണ്.ക്യൂലക്‌സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. 1937-ല്‍ ഉഗാണ്ടയിലാണ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്. സംസ്ഥാനത്ത് ആദ്യമായി 2011-ല്‍ ആലപ്പുഴയിലാണ് വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്തത്.തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. പലപ്പോഴും രോഗലക്ഷണങ്ങള്‍…

Read More

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ ആടിനെ പട്ടിയാക്കുന്നെന്ന് മുന്‍വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തൊടുന്യായങ്ങള്‍ പറഞ്ഞു പിഎം ശ്രീയുമായി മുന്നോട്ടുപോകാനാണ് ശ്രമം. കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും ഒരു നയാ പൈസ വാങ്ങിയിട്ടില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.പിഎം ശ്രീ പദ്ധതി കേരളം ഇതുവരെ ആരംഭിച്ചിട്ടില്ല. അതുകൊണ്ട് ഒരു നയാ പൈസ പോലും ഇതിനായി വാങ്ങിയിട്ടില്ല. സംസ്ഥാന ഖജനാവില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കിയത്. ഇതാണ് സത്യമെന്നിരിക്കേ ആടിനെ പട്ടിയാക്കുന്ന രീയില്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് പിഎം ശ്രീ…

Read More